രാശിഫലം (05-10-2023 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങൾക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. ഓഫിസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ട്‌. ചൂടേറിയ തർക്കത്തിനും സാധ്യതയുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. ഒരു പുതിയ പ്രണയം വരാൻ സാധ്യതയുണ്ട്. തുലാം: തീർപ്പു കൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്നു നിങ്ങളുടെ ജോലി ഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌ന ബാധിത സാഹചര്യങ്ങളിൽ നിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം:…

വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്ന സംഘപരിവാർ സർക്കാറിന്റെ നടപടി അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : സംഘപരിവാറിനെതിരായി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വീടുകളിൽ റൈഡ് നടത്തി തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നീചവൃത്തിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്, വിയോജിക്കാനും വിമർശിക്കാനും പൗരന്മാർക്ക് വിലക്കാണെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യം നിരർത്ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ,സക്കീർ അരിപ്ര ആഷിക് ചാത്തോലി,അബ്ദുൽ മനാഫ്,അനീസ് പേരയിൽ,ഇക്ബാൽ കെ വി,റഹ്മത്തുള്ള, ഫസൽ തിരൂർക്കാട്,മൊയ്തീൻ കെ ടി, തുടങ്ങിയവർ…

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

തൃശൂര്‍: തൃശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഞ്ചായത്തിന്റെ തനത് പ്രവർത്തികളായ ഡിജി മുരിയാട്, മൊബൈൽ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങൾ നൽകുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങൾ കൂടി ജനങ്ങൾക്ക് നൽകുകയാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. കാർഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ, ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ…

അമിത ഭാരം നിങ്ങളില്‍ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടോ?

ഇന്നത്തെ അതിവേഗ ലോകത്ത്, നമ്മളിൽ പലരും ഒന്നിലധികം ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ഇത് പലപ്പോഴും സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. എന്നാൽ, സമ്മര്‍ദ്ദം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനം തെളിയിക്കുന്നു. സമ്മർദ്ദവും അതിന്റെ സ്വാധീനവും എന്താണ് സമ്മർദ്ദം?: സമ്മർദ്ദം എന്നത് ഏതൊരു ആവശ്യത്തിനും ഭീഷണിക്കും ഉള്ള നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ജോലി സമ്മർദങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, അല്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ ഇത് സംഭവിക്കാം. നിങ്ങൾ സമ്മർദ്ദം അനുഭവിക്കുമ്പോൾ, നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുകയും, വെല്ലുവിളിയെ നേരിടാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതികരണം സമ്മർദ്ദം ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണെങ്കിലും, വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ്, പ്രത്യേകിച്ച്, നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഈ ഫലങ്ങളിൽ വർദ്ധിച്ച ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദ്ദം, തടസ്സപ്പെട്ട ഉറക്ക…

ഗോതുരുത്തിൽ കാര്‍ നദിയിലേക്ക് മറിഞ്ഞത് അശ്രദ്ധമൂലമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

എറണാകുളം: വടക്കൻ പറവൂരിൽ കാർ നദിയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടർമാർ ദാരുണമായി മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും (എംവിഡി) ലോക്കൽ പോലീസും സമഗ്രമായ അന്വേഷണം നടത്തി. വടക്കേക്കര പോലീസിനൊപ്പം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗോതുരുത്തിൽ അപകടസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എംവിഡിയുടെ നിഗമനം. പാതയോരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഈ മുന്നറിയിപ്പുകൾ കാറിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടില്ല. തന്നെയുമല്ല, കനത്ത മഴ മൂലം നദി കരകവിഞ്ഞ് റോഡിലേക്കൊഴുകിയിരുന്നു. രാത്രിയുടെ ഇരുട്ടിൽ അത് മിക്കവാറും കാണാനും സാധ്യമല്ലായിരുന്നു. ഗൂഗിള്‍ മാപ്പു നോക്കിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. നിർഭാഗ്യവശാൽ, വ്യക്തമായ ദൃശ്യപരതയുടെ അഭാവത്തിൽ, മുന്നില്‍ ഒരു റോഡുണ്ടെന്ന് വിശ്വസിച്ച് അവർ മുന്നോട്ട് പോയി. വാഹനം മറിഞ്ഞ് ഡോ. അജ്മൽ, ഡോ. അദ്വൈത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…

പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട് ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ…

വീട്ടമ്മയെ കപ്പത്തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റെന്ന് സംശയം

പാലക്കാട്: കപ്പത്തോട്ടത്തില്‍ വെച്ച പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി സ്വദേശി ഗ്രേസിയെ (63) ബുധനാഴ്ച രാവിലെയാണ് കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തോട്ടത്തിൽ കാട്ടുപന്നിയെ പിടിക്കാന്‍ കെണിയൊരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഗ്രേസി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന തോട്ടം സ്ഥിരമായി വന്യമൃഗശല്യത്തിന് പേരുകേട്ട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഗ്രേസി തനിച്ചാണ് താമസിച്ചിരുന്നത്. രാവിലെ വൈദ്യുത കെണി ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറഞ്ഞത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ജില്ലയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ഒരാഴ്ച മുമ്പ് പാലക്കാട്ടെ മറ്റൊരിടത്ത് കാട്ടുപന്നികൾക്കായി സ്ഥാപിച്ച കെണിയിൽ നിന്ന് രണ്ട് യുവാക്കൾ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും മൃതദേഹം മറച്ചുവെച്ചതിനും ഉത്തരവാദിയായ…

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം 9ന്

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.മിൽമ ഹാളിൽ ചേർന്ന സമ്മേളനം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ഡി രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളപൊക്ക സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കണമെന്നും തലവടി പഞ്ചായത്ത് ജംഗ്ഷനിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപെട്ടു. എടത്വ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാലത്തോടു ചേർന്ന് നടപ്പാത നിർമ്മിക്കുന്നതിന് സർവേ നടപടികളും മണ്ണ് പരിശോധന ഉൾപ്പെടെ തുടങ്ങിയെങ്കിലും ഒടുവിൽ ലഭിച്ച റിപ്പോർട്ടിൽ നിലവിലുള്ള പാലത്തിൻ്റെ ബലക്ഷയം മൂലം നടപ്പാത നിർമ്മാണം അസാധ്യമാണ്. ആയതിനാൽ സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കനത്ത മഴയെത്തുടർന്ന് കർഷകർക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും…

ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ നിര്യാതനായി

പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ (78 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ. മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ). മരുമക്കൾ: ജിൻസി (കുവൈറ്റ് ) സിനി (യു.എസ് എ ), ബിനു (കാനഡ) കൊച്ചുമക്കൾ: പ്രിസില്ല, പ്രെസ്ലി, പെർസിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരൺ, ഐലീൻ

പിന്നാക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നു

തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളെ ജര്‍മ്മനിയിൽ നഴ്സിംഗ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. പഠനത്തിനുശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമ്മനിയിൽ നഴ്സായി ജോലി ലഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റുമായി (ഒഡെപെക്) ചേർന്ന് നടപ്പാക്കുന്ന ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മ്മനിയിൽ ബി.എസ് സി നഴ്സിംഗ് പഠിക്കാൻ കഴിഞ്ഞാൽ അവിടെത്തന്നെ ഉയർന്ന ശമ്പളത്തിൽ നഴ്സായി ജോലി ചെയ്യാൻ കഴിയുമെന്നതു മുന്നിൽ കണ്ടാണു പട്ടിക വിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇതിനുള്ള അവസരമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം…