ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് നേപ്പാൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെത്തിച്ചു. നാരായൺ പ്രസാദ് ന്യൂപനെ, ലോകേന്ദ്ര സിംഗ് ധാമി, ദിപേഷ് രാജ് ബിസ്ത, ആശിഷ് ചൗധരി എന്നിവരുടെ മൃതദേഹങ്ങളാണ് കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയത്. നേപ്പാൾ വിദേശകാര്യ മന്ത്രിയും നേപ്പാളിലെ ഇസ്രായേൽ അംബാസഡറും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മൃതദേഹങ്ങൾ ഏറ്റു വാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്‌ടോബർ 10 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പത്ത് നേപ്പാൾ വിദ്യാർത്ഥികളുടെ ജീവൻ അപഹരിച്ചു, അതിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്. ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, കൂടാതെ അജ്ഞാതരായ നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്. സ്ത്രീകളെ ആക്രമിക്കുക, ശവശരീരങ്ങൾ അവഹേളിക്കുക, കുട്ടികളെ ക്രൂരമായി കൊല്ലുക, പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ബോംബ് ആക്രമണം നടത്തുക തുടങ്ങിയ ഹീനമായ…
Year: 2023
ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ Annual Gala ഡിസംബര്‍ 2-ന്; ഷിക്കാഗോ മേയറും മറ്റു പ്രമുഖരും പങ്കെടുക്കും
ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയേഴ്സിന്റെ മാതൃസംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) വാര്‍ഷിക ഘോഷം (Annual Gala) ഡിസംബര്‍ 2 ഓക്‌ബ്രൂക്ക് മാരിയറ്റ് (Oakbrook Marriott) ഗ്രാന്റ് ബാള്‍ റൂമില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍ ബ്രാന്റണ്‍ ജോണ്‍സണ്‍, ഇല്ലിനോയി ഗവര്‍ണ്ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ (JB Pritzker), അമേരിക്കയിലെ പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ഷില്‍പ്പി പോളിന്‍റെ ഗാനമേളയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്യങ്ങളും ഈ സമ്മേളനത്തിനു മാറ്റ് കൂട്ടും. സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ Financing നും Mentorship നുമായി ‘Shark Invest’…
അറ്റ്‌ലാന്റയിൽ വൈവിധ്യമാർന്ന കലാപരിപാടികളുമായി ക്നാനായ മാമാങ്കം വര്ണോജിതമായി
അറ്റ്‌ലാന്റ: അമേരിക്കയിൽ സഭയും സമുദായവും ഒന്നിച്ചു പോകുവാൻ സാധിക്കുമെന്ന് കാണിച്ചു കൊടുത്ത KCAG യുടെ 24-ാം വാർഷികവും, ക്നാനായ നൈറ്റും, അവാർഡ് നൈറ്റും ഒക്ടോബർ 14 ന് KCAG യുടെ 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികൾ അണിനിരത്തികൊണ്ടു വര്‍ണ്ണോജ്ജ്വലമായി നടത്തിയെന്ന് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറ,, സെക്രട്ടറി ബിജു വെള്ളപ്പള്ളിക്കുഴി എന്നിവര്‍ അറിയിച്ചു. ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം ക്നായിത്തൊമ്മൻ ഹാളിൽ 6 മണി മുതൽ ചെണ്ട മേളത്തോടും, മുത്തുകുടകളോടും, താലപൊലികളോടും ആരംഭിച്ച ചടങ്ങിൽ, മുഖ്യ അതിഥിയായി KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട് സന്നിഹിതനായിരുന്നു. വാൾട്ടൻ കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർ ചെയർമാൻ, ഡേവിഡ് തോംസൺ, പുതിയതായി ചാർജ് എടുത്ത ഹോളി ഫാമിലി ക്നാനായ ഇടവക വികാരി, ഫാദർ ജോസഫ് തോമസ് ചിറപ്പുറത്തു, കഴിഞ്ഞ 24 വർഷമായി അറ്റ്ലാന്റാ…
ദക്ഷിണ കൊറിയയും ജപ്പാനും യുഎസുമായി സംയുക്ത വ്യോമാഭ്യാസം നടത്തി
സിയോൾ/വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ചേർന്ന് ഞായറാഴ്ച കൊറിയൻ ഉപദ്വീപിന് സമീപം സംയുക്ത വ്യോമാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം. ഇത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സഹകരണത്തെ അടയാളപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ ഭീഷണികൾക്കെതിരെ രാജ്യങ്ങളുടെ പ്രതികരണ ശേഷി വിപുലപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ കൊറിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ബി-52 സ്ട്രാറ്റജിക് ബോംബറും മൂന്ന് രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടതായിരുന്നു അഭ്യാസം. ഓഗസ്റ്റിൽ നടന്ന ക്യാമ്പ് ഡേവിഡ് ഉച്ചകോടിയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ നേതാക്കൾ വാർഷിക, മൾട്ടി-ഡൊമെയ്ൻ ത്രിരാഷ്ട്ര അഭ്യാസങ്ങൾ നടത്താനും പ്രതിസന്ധി ആശയവിനിമയത്തിനായി ഒരു ഹോട്ട് ലൈൻ സ്ഥാപിക്കാനും സമ്മതിച്ചിരുന്നു. വടക്കൻ കൊറിയയുമായുള്ള പിരിമുറുക്കവും മേഖലയിൽ ചൈനയുടെ സ്വാധീനവും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണും അതിന്റെ രണ്ട് ഏഷ്യൻ സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന ഏറ്റവും…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ – ജഡ്ജ് മാർഗരറ്റ് ഓ ബ്രയാൻ ഉത്ഘാടനം ചെയ്തു
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ ഉദ്ഘാടനം നിർവഹിച്ചു . ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിലെ കേരള അസോസിയേഷൻ മന്ദിരത്തിൽ ഫ്രാൻസിസ് തടത്തിലിന്റെ സ്മരണകൾ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ പേർ നാമകരണം ചെയ്യപ്പെട്ട ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരുന്നത്. കേരളത്തിലും അമേരിക്കയിലും ഒരേപോലെ മാധ്യമരംഗത്തു വിലയേറിയ സംഭാവനകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞ, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തനങ്ങൾക്കു പ്രചോദനമായിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ കുറിച്ചുള്ള സ്മരണകൾ സണ്ണി മാളിയേക്കൽ പങ്കിടുകയും ആ പാവന സ്മരണക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സെമിനാറിൽ ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രസിഡന്റ് സിജു വി. ജോർജ്ജ് അധ്യക്ഷത വഹികുകയും ആമുഖപ്രസംഗം…
ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത് കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ
ടോറോന്റോ: പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽ നിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. *കൺവീനർ പാസ്റ്റർ ജോൺ തോമസ്(ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട)* എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും പ്രതിനിധീകരിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പബ്ലിസിറ്റി കൺവീനർസ് പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ…
19 വയസ്സുകാരനുൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ പ്രതിക്കു 60 വർഷം തടവ്
ഹൂസ്റ്റൺ – 2019-ൽ മാസങ്ങൾ നീണ്ട കുറ്റകൃത്യങ്ങളിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയലൂയിസ് മാലിക് സാന്റീ (25) യെ 60 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച യാണ് കോടതി വിധി പ്രഖ്യാപിച്ചത് കൊലപാതക വിചാരണ ആരംഭിക്കുന്നതിന് മുമ്പ് കുറ്റസമ്മതം നടത്തിയ മൂന്ന് കൊലപാതക കേസുകളിൽ ഒരേസമയം മൂന്ന് 60 വർഷത്തെ തടവ് സാന്റി അനുഭവിക്കും. “ഈ മനുഷ്യന് മനുഷ്യജീവനോട് യാതൊരു ബഹുമാനവുമില്ലെന്നും സമൂഹത്തിന് അപകടമാണെന്നും ജില്ലാ അറ്റോർണി കിം ഓഗ് പറഞ്ഞു, “60 വർഷത്തെ ജയിൽ ശിക്ഷയുടെ എല്ലാ ദിവസവും അദ്ദേഹം അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.” ആദ്യ കേസിൽ, സംഘടിത ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് സാന്റി കുറ്റസമ്മതം നടത്തി. 19 കാരനായ റയാൻ മക്‌ഗോവനെ കൊലപ്പെടുത്താൻ സഹായിച്ചതിന് അദ്ദേഹത്തിന് 60 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2019 സെപ്തംബർ 6 ന് കാറിന്റെ പിൻസീറ്റിലിരുന്ന മക്ഗോവൻ വെടിയേറ്റു…
രാശിഫലം (23-10-2023 തിങ്കള്‍)
ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്‍ന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക്കുതർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.…
കുരുന്നുകൾക്ക് നിരണത്ത് ആദ്യാക്ഷരം പകർന്നു നല്‍കി
നിരണം: സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങ് തിരുവല്ല സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഫാദർ ഡോ. ബിജു എസ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സമൂഹ പ്രാർത്ഥനയോടെ ബീലീവേഴ്സ് എജ്യുക്കേഷൻ ബോർഡ് സെക്രട്ടറിയും ഇടവക വികാരിയുമായ ഫാ. വില്യംസ് ചിറയത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കി. റെന്നി തോമസ്, അജോയ് കെ. വർഗീസ്, ജിയോ ജേക്കബ്, സുനിൽ ചാക്കോ, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ; ഹൈക്കോടതി ഉത്തരവ് വെൽഫെയർ പാർട്ടി നടത്തിയ നിയമ പോരാട്ടങ്ങളുടെ വിജയം
മലപ്പുറം : സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് വെൽഫെയർ പാർട്ടി നയിച്ച നിയമ പോരാട്ടത്തിൽ കേരള ഹൈകോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നു. അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഇരകളെ സംഘടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി അഡ്വ. അമീൻ ഹസൻ മുഖേന ഹൈകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഇരകളുടെ സംഗമം സംഘടിപ്പിക്കുകയും നിയമ പോരാട്ടത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതിന്റ ഫലമാണ് ഈ വിധി. ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിക്കുന്ന നടപടി പൗരൻമാരുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള ബാങ്കുകളുടെയും ഭരണകൂടത്തിന്റെയും കടന്നാക്രമണമായിരുന്നു. ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ആരോ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ചിരുന്നത്. മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ…
