ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ്

ഡാളസ്: ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ് ഡാളസ് ഡി എഫ് ഡബ്ല്യൂ എയർപോർട്ടിൽ നൽകി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരെ കൂടാതെ വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ അനേക വൈദിക ശ്രേഷ്ടർ, ആത്മായ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എയർ പോർട്ടിൽ നിന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടു കൂടി 6,7 (വെള്ളി, ശനി) തീയതികളിൽ കൂദാശ ചെയ്യപ്പെടുന്ന ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് (5088 Baxter Well Road, Mckinney, TX 75071 ) ആനയിച്ചു.  

കാനഡ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ നിന്ന് പിൻവലിച്ചു

ഒട്ടാവ: കാനഡ തങ്ങളുടെ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചു, അവരെ സിംഗപ്പൂരിലേക്കോ മലേഷ്യയിലെ ക്വാലാലംപൂരിലേക്കോ മാറ്റുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ ഇന്ത്യയിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഗണ്യമായ എണ്ണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കാനഡയ്ക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ 10-നുള്ളിൽ ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഒട്ടാവ തിരിച്ചു വിളിക്കണമെന്ന് ന്യൂഡൽഹി നിർബന്ധിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ രൂക്ഷമായി. നിലവിൽ, ഈ ഏറ്റവും പുതിയ നയതന്ത്ര വിള്ളലിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കുന്നതിൽ നിന്ന് ഇന്ത്യൻ സർക്കാർ വിട്ടുനിൽക്കുകയാണ്. കാനഡയാകട്ടെ, നിലവിൽ ഇന്ത്യക്കകത്ത് 62 നയതന്ത്രജ്ഞരുടെ ഒരു സംഘത്തെ പരിപാലിക്കുന്നുണ്ട്. എന്നാല്‍, റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ സംഖ്യ 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ ഉറച്ചു പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സമീപകാല പ്രസ്താവനയെത്തുടർന്ന് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം…

ഏലിയാമ്മ തോമസ് നിര്യാതയായി

ഹൂസ്റ്റൺ: കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. പരേത കോട്ടയം വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്. മക്കള്‍: ഷാജി, റെജി (അപ്ന ബസാർ റജി,ഹൂസ്റ്റൺ ), ജിജി എബ്രഹാം (ഹൂസ്റ്റൺ) , ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി) മരുമക്കള്‍: റൂബി ജോളി ഭവന്‍ തിരുവനന്തപുരം, മേഴ്‌സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റൺ) , ജിജി വിളയില്‍ (ഹൂസ്റ്റൺ), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍. സംസ്‌കാരം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഒക്ടോബർ 10 നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ : https://knanayavoice.net/ https://knanayavoice.net/?p=5838 കൂടുതൽ വിവരങ്ങൾക്ക്: റജി – 832 339 8443 (വാട്സാപ് ) ഷാജി – 91 944 777 6670 (ഇന്ത്യ)…

ഫോമാ സൺഷൈൻ റീജിയന്റെ ഹരിതമേളയും ഫുഡ് ഫെസ്റ്റിവലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മയാമി: അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വെച്ച് ഫോമാ സൺഷൈൻ റീജിയൻ ഫ്ലോറിഡയിലെ അംഗ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതമേളയും ഫുഡ് ഫെസ്റ്റിവെലും സെപ്റ്റംബർ മുപ്പതിന് ആഘോഷമായി നടത്തപ്പെട്ടു. ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യറിൻ്റെ നേതൃത്വത്തിൽ മയാമി മലയാളീ അസോസിയേഷൻ്റെ ആതിഥേയത്തിലും മോൾ മാത്യൂസ് കിച്ചൻ ആൻഡ് ഗാർഡൻസിൽ വെച്ച് നടത്തപ്പട്ട ഹരിതമേള ഫോമാ ഫ്ലോറിഡ ആർ. വി. പി. ശ്രീ ചാക്കോച്ചൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഫോമാ നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ഓർഗാനിക് പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിപുലമായ ശേഖരം മേളയിൽ ഒരുക്കിയിരുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന, ഷെഫ് ഡൊമനിക്കിൻ്റെ നാടൻ തട്ടുകടയിലെ വിഭവങ്ങളുടെ നാവൂറും രുചികളും, സാൻറ്റിച്ചൻ കെടങ്ങായിയും മോൾ മാത്യുവും ഒരുക്കിയ കപ്പയും കാടയും രുചിച്ചവർക്ക വ്യത്യസ്തമായ രുചി ഭേദം നൽകി. ജെസ് കഫേ ഒരുക്കിയ,…

ഫ്രറ്റേണ്‍സ് കാമ്പസ് കോൺഫറൻസ് ശനിയാഴ്ച

മലപ്പുറം: “വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാമ്പസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. നാളെ(07/10/2023). വിത്യസ്ത സെക്ഷനിൽ ഗ്രോ വാസു, സിദ്ധീഖ് കാപ്പൻ, ഫ്രറ്റേണിറ്റി മുൻ ദേശിയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം, ചിത്ര നിലമ്പൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ,വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്‌, ബാസിത് താനൂർ, നുഹ മറിയം തുടങ്ങിയവർ പങ്കെടുക്കും

വെസ്റ്റ് ബാങ്കിൽ 24 മണിക്കൂറിനിടെ നാല് ഫലസ്തീനികളെ ഇസ്രയേലികൾ കൊലപ്പെടുത്തി

അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തിയ വ്യത്യസ്ത സംഭവങ്ങളിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 5 വ്യാഴാഴ്ച വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽകർം നഗരത്തിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സേനയുടെ വെടിയുണ്ടകളിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയിലെ അംഗങ്ങളായ 23 കാരനായ അബ്ദുൾ റഹ്മാൻ അട്ടയും 27 കാരനായ ഹുതൈഫ ഫാരിസുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുൽകർമിലെ ഷുഫ ഗ്രാമത്തിന് സമീപം സംശയാസ്പദമായ ഒരു വാഹനം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വെടിവെപ്പ് നടന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സൈനികരുമായുണ്ടായ വെടിവെയ്പില്‍ രണ്ട് ഭീകരരെയും നിർവീര്യമാക്കിയതായി സൈന്യം പറഞ്ഞു. ഭീകരർ ഉപയോഗിച്ചിരുന്ന എം-16 റൈഫിളും മാഗസിനുകളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ഹുവ്വാര പട്ടണത്തിൽ വെച്ച് ഇസ്രായേൽ അധിനിവേശ സേനയുടെ…

ലബനനിൽ യു എ ഇ വീണ്ടും എംബസി തുറക്കാന്‍ ധാരണയായി

അബുദാബി : 2021 മുതൽ അടച്ചിട്ടിരിക്കുന്ന ബെയ്‌റൂട്ടിലെ യുഎഇ എംബസി വീണ്ടും തുറക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റും ലെബനൻ പ്രധാനമന്ത്രിയും സമ്മതിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നജീബ് മിക്കതിയും ഒക്ടോബർ 4 വ്യാഴാഴ്ച അബുദാബിയിലെ ഖസർ അൽ ഷാതി പാലസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ലെബനീസ് പൗരന്മാർക്ക് യുഎഇയിലേക്കുള്ള പ്രവേശന വിസകൾ സുഗമമാക്കുന്നതിന് സംവിധാനം ഒരുക്കുന്നതിന് ഒരു സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ഇരു കക്ഷികളും സമ്മതിച്ചു. അബുദാബിയും ബെയ്റൂട്ടും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ മിക്കതിയും അൽ നഹ്യാനും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ യോജിപ്പിക്കുന്നതിന് വികസനത്തിലും സമ്പദ്‌വ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടിക്കാഴ്ചയിൽ, ലെബനനില്‍ സ്ഥിരതയും സുരക്ഷയും സമൃദ്ധിയും ഉണ്ടാകട്ടേ എന്ന് അൽ നഹ്യാൻ ആശംസിച്ചു. ലെബനന്റെ ഐക്യം, പരമാധികാരം,…

കേരളത്തില്‍ എല്ലാ തരത്തിലുമുള്ള ആധുനിക സിനിമകള്‍ നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കോഴിക്കോട് ജില്ലയിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആന്റ് കോൺഫറൻസ് റൂം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രകൃതിരമണിയതയുടെ പത്ത് ശതമാനം പോലും സിനിമാ നിർമ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യാനുള്ള തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ…

ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യങ്ങൾ തള്ളി

വലമ്പൂർ: മങ്കട പട്ടിക്കാട് റോട്ടിൽ വലമ്പൂർ ടൗണിൽ നിന്ന് 400 മീറ്റർ അകലെ ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ അർദ്ധരാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായി കാണപ്പെട്ടിരിക്കുന്നു ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വെള്ളത്തിലൂടെ ഈ പ്രദേശത്തേ കിണറുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ഇത് കാരണം രോഗങ്ങൾ പടരാൻ കാരണമാകും എന്നും നാട്ടുകാർ പറയുന്നു. ഈ ഹീനമായ പ്രവർത്തി ആര് ചെയ്താലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ സജി ഫിലിപ്പ്, സെയ്താലി വലമ്പൂർ തുടങ്ങിയവർ മങ്കട പോലീസിൽ പരാതി നൽകുകയും ചെയ്തു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല കര്‍ഷക രക്ഷാവാരത്തിന് ആരംഭം കുറിച്ചു; മനുഷ്യരെ സംരക്ഷിക്കാത്ത വന്യജീവി സംരക്ഷണം കൊടും ക്രൂരത: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: വന്യജീവികള്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങി ജനവാസമേഖലയില്‍ മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുമ്പോഴും മുതലക്കണ്ണീര്‍ പൊഴിച്ച് ഒളിച്ചോട്ടം നടത്തുന്ന ഭരണനേതൃത്വങ്ങള്‍ മനുഷ്യമൃഗങ്ങള്‍ക്ക് തുല്യരെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളെ സംരക്ഷിക്കുവാന്‍ ജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന വനംവകുപ്പിന്റെ വന്യജീവി വാരാഘോഷം തട്ടിപ്പാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുമായി കേരളത്തിലെ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ നേതാക്കളും വനംവകുപ്പു സംവിധാനങ്ങളും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്ത സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം കാപട്യമാണ്. ഭരണനേതൃത്വങ്ങളുടെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ഈ…