കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകളില്‍ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് മികച്ച ലീഡാണ്. ആദ്യ മണിക്കൂറിലെ ഫലം അനുസരിച്ച് പ്രിയങ്ക 24227 വോട്ടിൻ്റെ ഭൂരിപക്ഷം മറികടന്നു. തപാൽ വോട്ടുകൾക്കും വീട്ടിലെ വോട്ടുകൾക്കും പിന്നാലെ വയനാട്ടിൽ യന്ത്ര വോട്ടുകളുടെ എണ്ണവും ആരംഭിച്ചു. നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്. അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ…
Day: November 22, 2024
അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്: ഫ്രറ്റേണിറ്റി
പെരിന്തൽമണ്ണ : മലബാറിൻ്റെയും മലപ്പുറത്തിൻ്റെയും അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു. കൊളോണിയൽ ശക്തികൾക്കും വംശീയ ജാതീയതക്കും എതിരെ നടന്ന പോരാട്ടങ്ങൾ ചരിത്രത്തിൽ നിൽക്കുന്ന ഒന്നല്ലയെന്നും ഇന്നും രാജ്യത്ത് നിലനിൽക്കുന്ന വംശീയതക്കും വിവേചനങ്ങൾക്കുമെതിരെയുള്ള പോരാട്ടം നയിക്കാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ഒന്ന് കൂടിയാണ് നമ്മുടെ ചരിത്രമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രഖ്യപന സമ്മേളനം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി എച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. വി.ടി.എസ് ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻ്റ് റഹ്മത്ത്.പി, ജില്ലാ വൈസ് പ്രസിഡൻ്റ് നിഷ്ല വണ്ടൂർ, ഫയാസ് ഹബീബ്, സബീൽ ചെമ്പ്രശ്ശേരി, റമീസ് ചാത്തല്ലൂർ, ഫായിസ് എലാങ്കോട്, ഷാറൂൻ…
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കോഴിക്കോട്: മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നുവന്ന സംഗമത്തിന്റെ സമാപന ചടങ്ങിനാണ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണിതാവായി ഗ്രാൻഡ് മുഫ്‌തി നേതൃത്വം നൽകിയത്. പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവെന്നും സാമാധാന ജീവിതവും സാമൂഹിക സുരക്ഷിതത്വവും സാധ്യമാവാൻ വിശ്വാസികൾ പാരമ്പര്യ വിശ്വാസ രീതികളെ മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി എന്നും മഹത്തുക്കളായ ഉസ്താദുമാരുടെ അംഗീകാരവും പൊരുത്തവും മൂലമാണ് ഇത്രയും കാലം ഈ ഗ്രന്ഥം…
സമൂഹ മാധ്യമങ്ങള്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അദ്ധ്യാപകർ ഉൾപ്പെടെയുള്ളവര്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ക്ലാസ്സിൽ നിന്നും നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നതിന് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയച്ചു നൽകുന്നത് കാരണമാകുമെന്നും ഇത് ഒഴിവാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ, സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയുകയും ചെയ്യണമെന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠന രീതിയെ കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസ്സിൽ എത്താൻ കഴിയാതിരുന്നപ്പോൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും നേരിട്ടുള്ള ക്ലാസുകൾ…
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം: അറസ്റ്റിലായ മൂന്നു സഹപാഠികളെ റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചു വരെയാണ് റിമാന്‍ഡ് കാലാവധി. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് മൂവരേയും റിമാന്‍ഡ് ചെയ്തത്. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞതനുസരിച്ചാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അമ്മു സജീവ് മരണപ്പെട്ടത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിംഗും…
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി മർകസ് വിദ്യാർഥി ദിൽന ഫാത്തിമ
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി ദിൽന ഫാത്തിമ. കൊടുവള്ളി മാനിപുരം സ്വദേശികളായ കുന്നത്ത് അബ്ദുൽ ഖാദിർ-ബഷീറ ദമ്പതികളുടെ മകളാണ്. സ്കൂൾ അധ്യാപിക ലൈലയാണ് പരിശീലക. വിദ്യാർഥിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പിൽ പിടിച്ചെടുക്കുന്ന പണം എവിടെ പോകുന്നു? അത് എങ്ങനെ തിരികെ ലഭിക്കും?
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നയുടൻ പൗരന്മാർക്ക് പല തരത്തിലുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പതിവാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരാൾക്ക് 50,000 രൂപ മാത്രമേ കൈവശം വെക്കാനാവൂ. ഇതിൽ കൂടുതൽ തുക നൽകിയാൽ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമായി കണക്കാക്കും. കൂടാതെ ഈ പണം എവിടെ നിന്ന് വന്നു? ഇതിന് തെളിവ് നൽകി ഈ പണം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കില്ലെന്ന് തെളിയിക്കണം. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്ല അന്തരീക്ഷമായിരുന്നു. തെരഞ്ഞെടുപ്പിൽ ഒരു തരത്തിലുമുള്ള ക്രമക്കേടുകളും ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ചില കർശന നിയമങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് അപകടങ്ങൾ തടയാൻ സഹായിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ, തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ പണം വിതരണം ചെയ്യാറുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത്തരം സംഭവങ്ങൾ പുറത്തുവരാറുണ്ട്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം ആരംഭിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘം…
നക്ഷത്ര ഫലം (22-11-2024 വെള്ളി)
ചിങ്ങം: വരുമാനത്തിനനുസരിച്ച് ചെലവുകൾ സന്തുലിതമാക്കുന്നതാണ് നല്ലത്. ഓഹരികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കടങ്ങൾ തീരും. പൂർത്തിയാകാത്ത ഒരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. കന്നി: വ്യായാമത്തിൻ്റെയും നല്ല ഭക്ഷണക്രമത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് അറിയുകയും അതിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ചില രുചികരമായ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിച്ചേക്കാം. ജീവിതത്തിലെ ഒരു വഴിത്തിരിവായി കാണാം. ആരോഗ്യമുള്ള ശരീരം ഭാവിയെക്കുറിച്ച് സുരക്ഷിതത്വബോധം നൽകും. തുലാം: വീട് അലങ്കരിക്കാനും പുതുക്കിപ്പണിയാനും സർഗ്ഗാത്മകവും കലാപരവുമായ കഴിവുകൾ ഉപയോഗിക്കും. വീടിൻ്റെ അലങ്കാരത്തെ എല്ലാവരും അഭിനന്ദിക്കുമ്പോൾ അഭിമാനം തോന്നും. നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ, വൈകുന്നേരം മുഴുവൻ ഒറ്റയ്ക്ക് ചെലവഴിക്കുക. വൃശ്ചികം: കായികതാരങ്ങൾ കഴിവ് മുഴുവൻ പ്രകടിപ്പിക്കും. എഞ്ചിനീയർമാർ അവരുടെ പുതിയ ബിസിനസ്സ് ആരംഭിക്കാൻ ശ്രമിക്കും. സാമൂഹികമായ അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ധനു: വെല്ലുവിളികളോടെയാണ് തുടങ്ങുന്നത്. ഒറ്റപ്പെടുമ്പോൾ സ്വന്തം പ്രയത്നത്താൽ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കേണ്ടതുണ്ട്. കഴിവുകളും ഊർജ്ജവും പല തരത്തിൽ പരീക്ഷിക്കപ്പെടും. എല്ലാം നന്നായി…
ഗാന്ധിനഗറിൽ സൈബർ തട്ടിപ്പ്: വിദ്യാര്‍ത്ഥിനികളുടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്തു; നൂറിലധികം പേർ ഇരകളായി.
ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം നടന്നതായി റിപ്പോര്‍ട്ട് ഇവിടെ വിദ്യാര്‍ത്ഥിനികളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സാമ്പത്തിക സഹായത്തിൻ്റെ പേരിൽ കബളിപ്പിച്ചു. സംസ്ഥാന സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930-ൽ ഒരു പെൺകുട്ടി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നൂറിലധികം പെൺകുട്ടികൾ ഈ തട്ടിപ്പിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഹാക്കര്‍മാര്‍ പെൺകുട്ടികളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും അവരുടെ കോൺടാക്റ്റുകൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. ഈ സന്ദേശങ്ങളിൽ ഫീസ് അടക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിക്ക് അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്ന് സന്ദേശത്തിൽ കാണിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന സൈബർ ക്രൈം സംഘം അന്വേഷണം ആരംഭിച്ചു. സാങ്കേതിക അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിലെ ബദ്ര ഗ്രാമത്തിൽ റെയ്ഡ് നടത്തിയ സംഘം പ്രഭാത് കുമാർ ഛോട്ടലാൽ…
റവ.ഫാ. ജോസ് പൈറ്റേലിന്റെ കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം നവംബർ 24 ഞായറാഴ്ച്ച
ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസനത്തിലെ സീനിയർ വൈദികനും, ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ വികാരിയുമായിരുന്ന റവ. ഫാ. ജോസ് ഡാനിയേൽ പൈറ്റേൽ, കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. നവംബർ 24ന് ഞായറാഴ്ച രാവിലെ ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് മലങ്കര അതിഭദ്രാസനാധിപന്‍ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് കോർഎപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുന്നത്. കായംകുളം. ഒന്നാംകുറ്റി, പൈറ്റേൽ പുത്തൻ വീട്ടിൽ, കോശി ദാനിയേലിന്റെയും ഏലിസബെത്തിന്റെയും നാലാമത്തെ മകനായി ജനനം, കായംകുളം ശ്രീ വിട്ടോബാ ഹൈസ്കൂളിൽ നിന്നും 1970-71 ൽ SSLCയും, ഏം എസ് എം കോളേജില് നിന്നും പ്രീ ഡിഗ്രിയും പൂർത്തിയാക്കിയതിനുശേഷം പെരുമ്പള്ളി സെന്റ് ജയിംസ് സിറിയൻ തിയോള ജിക്കൽ സെമിനാരിയിലും, മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും വൈദീക പഠനം നടത്തി.. 1976 ജനുവരി 18 ന്…