എയിംനയുടെ യു എസ് എ യൂണിറ്റിന് തുടക്കം കുറിച്ചു

ഹൂസ്റ്റൺ: ആൻ ഇൻറർനാഷണൽ മലയാളി നേഴ്സ് അസംബ്ലി (എയിംന) യുടെ യു എസ് എ യൂണിറ്റിന് മെയ് 12 വൈകുന്നേരം ‘സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് തുടക്കം കുറിച്ചു. സിനു ജോൺ കറ്റാനം എന്ന ഒരു മലയാളി നേഴ്സ് തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് 30ലേറെ രാജ്യങ്ങളിൽ യൂണിറ്റുകൾ ഉണ്ട്. മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവരുടെ സമസ്ത മേഖലകളിലും അവർക്ക് കൈത്താങ്ങ് നൽകി അവരെ ഉയർത്തുന്നതിനായി നിരവധി സെമിനാറുകൾ ക്ലാസ്സുകൾ എന്നിവ നടത്തുകയും അവരുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വേദിയൊരുക്കുന്നതിനും ഈ സംഘടന പ്രവർത്തിച്ചു പോരുന്നു. മാതൃദിനത്തോടനുബന്ധിച്ച് മെയ് 12 ഞായറാഴ്ച വൈകുന്നേരം കേരള ഹൗസിൽ വച്ച് നടത്തിയ യുഎസ് ലോഞ്ചിംഗ് പ്രോഗ്രാമിന് മുൻനിരയിൽ നിന്നത് പ്രദേശത്തെ മലയാളി നഴ്സിംഗ് സമൂഹമാണ്. 200ൽ പരം മലയാളി നേഴ്സുമാർ പങ്കെടുത്ത ഈ യുഎസ് ലോഞ്ചിങ്…

ചിക്കാഗോ പെയിൻ മാനേജ്മെൻറ് ഡയറക്ടർ ഡോ:ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു

ചിക്കാഗോ :പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ  യൂണിവേഴ്സിറ്റി (ചിക്കാഗോ)അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഡോക്ടർ ജോസഫ് തോമസിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. ആലുവ യുസി കോളേജിൽ  ബിരുദ്ധ ബിരുദാനന്തര വിദ്യാർഥികളാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്  യുസി കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ്ലെ അധ്യാപകരുടെ വിദഗ്ധ സമിതിയാണ് എക്സലൻസ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 5 ന് യുസി കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ ക്യാഷ് അവാർഡും ഫലകവും സമർപ്പിക്കുന്നതായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അവാർഡ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഡ്വക്കേറ്റ് രതീദേവി (ചിക്കാഗോ ) ചെയർമാൻ ഡോ:മാത്യു  ജെ മുട്ടത്തു, കൺവീനർ ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ) വൈസ് ചെയർമാൻ അഡ്വ: ഓ വി…

ഹ്യൂസ്റ്റനിൽ മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റൺ: സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു. അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും അടിസ്ഥാനമെന്ന് വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു.

ഗാസയിൽ ഇസ്രയേലിൻ്റെ ‘സമ്പൂർണ വിജയം’ സാധ്യമല്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ

മിയാമി(ഫ്ലോറിഡ)-ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ വിജയത്തിൻ്റെ സിദ്ധാന്തം എന്താണെന്നതിനെ കുറിച്ച് യുഎസ് പോരാടുകയാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ വാഗ്ദാനം ചെയ്ത മുഴുവൻ വിജയവും നേടാൻ ഇസ്രയേലിന് കഴിഞ്ഞേക്കില്ല എന്ന ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥൻ്റെ ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രസ്താവനയാണിത് .ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ വിജയത്തിൻ്റെ സിദ്ധാന്തം എന്താണെന്നതിനെ കുറിച്ച് യുഎസ് പോരാടുകയാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു. ഹമാസിൻ്റെ പ്രത്യയശാസ്ത്രത്തെ…

പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.

+1 ബാച്ച് അപര്യാപ്തത: മലപ്പുറം മെമ്മോറിയലിന്റെ പടപ്പുറപ്പാട് 15 ന്

മലപ്പുറത്ത് ആവശ്യമായ +1 ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭത്തിൻ്റെ പടപ്പുറപ്പാട് 15 ന് ബുധനാഴ്ച നടക്കും. മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം. മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, വഴി തടയൽ സമരം, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: മെയ്‌ 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ 21ാം സ്ഥാപകദിനം “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. കൂട്ടിൽ മുഹമ്മദാലി, ഹമീദ് വാണിയമ്പലം, പി മുജീബ് റഹ്‌മാൻ, പി. എം സാലിഹ് എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതാക ഉയർത്തി സ്ഥാപക ദിനാചരണത്തിൽ പങ്കാളിയായി. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് പി. പി ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ.പി ജില്ലാ സെക്രട്ടറിമാരായ സാബിക് വെട്ടം,യാസിർ കൊണ്ടോട്ടി,അമീൻ വേങ്ങര,ജില്ലാ സമിതി അംഗം കെ കെ അഷ്‌റഫ് എന്നിവർ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ടൗൺകളിലും ജില്ലാ…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്, പി.കെ നിയാസ് തങ്ങൾ, അസ്ഹർ നിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ ഏകദേശം 63 ശതമാനം പോളിംഗ്; ആന്ധ്രയിലും ബംഗാളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ 63 ശതമാനത്തോളം പോളിംഗ് ഇന്ന് (തിങ്കളാഴ്ച) രേഖപ്പെടുത്തി. അതേസമയം, പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും അങ്ങിങ്ങായി അക്രമസംഭവങ്ങൾ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ വീണ്ടും 75.94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഈ ഘട്ടത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള താഴ്‌വരയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ശ്രീനഗർ മണ്ഡലത്തിൽ 36.58 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇത് “പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന പോളിംഗ്” ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവിച്ചു. “2024ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട പോളിംഗിൽ രാത്രി 8 മണി വരെ ഏകദേശം 62.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 6 മണിക്ക് പോളിംഗ് അവസാനിച്ചു, പക്ഷേ ധാരാളം വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ ഇപ്പോഴും…

കനത്ത മഴ: മുംബൈയിൽ 100 അടി ഉയരമുള്ള പരസ്യ ബോർഡ് തകർന്ന് 35 പേർക്ക് പരിക്കേറ്റു

മുംബൈ: പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ലോക്കൽ ട്രെയിനുകൾ വൈകുകയും ചെയ്തു. 15 വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും റൺവേകളുടെ പ്രവർത്തനം വൈകിട്ട് 5.03ന് പുനരാരംഭിച്ചതായും എയർപോർട്ട് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (സിഎസ്എംഐഎ) 66 മിനിറ്റോളം വിമാന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചതായി ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ വിമാനത്താവളം 15 വഴിതിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിച്ചതായി പ്രസ്താവനയിൽ പറയുന്നു. സുരക്ഷിതവും സുഗമവുമായ വിമാന പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞയാഴ്ചയാണ് മൺസൂണിന് മുമ്പുള്ള റൺവേ അറ്റകുറ്റപ്പണികൾ വിമാനത്താവളം പൂർത്തിയാക്കിയത്. മഴ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകിയപ്പോൾ, കൊടുങ്കാറ്റിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം ഗതാഗതം സ്തംഭിപ്പിച്ചു. ഘാട്‌കോപ്പർ ഏരിയയിലെ ചെദ്ദാനഗർ…