കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി , റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

വെറുപ്പിനെതിരെ സ്നേഹത്തിന്റെ പാലം പണിയുക : ടി. ആരിഫലി

ദോഹ: വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വെറുപ്പിനെയും പ്രതിരോധിക്കാൻ ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിൻ്റെ പാലങ്ങൾ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ  മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം വിരുദ്ധ പൊതുബോധം മാറ്റിയെടുക്കാനും മുസ്‌ലിം സമൂഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും പരിശ്രമിക്കുകയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രഥമ ഉത്തരവാദിത്തം. മുസ്‌ലിംകൾ സ്വയം ഗുണപരമായ മാറ്റത്തിന് തയാറാവണം. ദൈവിക സന്മാർഗമനുസരിച്ച് മാതൃകാ വ്യക്തിത്വങ്ങളായി മാറണം. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ്റെ ദൗത്യം പൂർത്തിയാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം സംവിധാനിച്ച അതിമഹത്തായ സ്ഥാപനമാണ് കുടുംബം. കുടുംബവും വിവാഹവും പാരതന്ത്ര്യവും ബാധ്യതയും ശല്യവുമല്ല. ‘എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം’ എന്ന വ്യക്തികേന്ദ്രീകൃത ലിബറൽ ചിന്താഗതി മൂല്യങ്ങളുടെ നിരാസമാണ്. കുടുംബ സംവിധാനത്തിൻ്റെ തകർച്ചയാണ് ലിബറലിസത്തിൻ്റെ ഫലം.  മദ്യവും മയക്കുമരുന്നും ഗണ്യമായി വ്യാപിക്കുന്നതിൻ്റെ…

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞയാഴ്ച വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയിൽ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ 40കാരി രാധയെ കൊന്നതായി സംശയിക്കുന്ന കടുവയുടെ മരണം വനംവകുപ്പ് സ്ഥിരീകരിച്ചു . ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 2.30 ഓടെ പിലാക്കാവ് പ്രദേശത്ത് നരഭോജിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടെത്തിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച (ജനുവരി 26) പട്രോളിംഗിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും മറ്റ് നിരവധി മുറിവുകളുമുള്ള കടുവയെ പിലാക്കാവ് റോഡരികിലാണ് കണ്ടെത്തിയത്. മൃതദേഹം സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയും അവിടെ നിന്ന് മൃതദേഹപരിശോധന നടത്തുകയും ചെയ്യും. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ കഴുത്തിലെ മുറിവുകളാകാൻ സാധ്യതയുണ്ടെങ്കിലും നെക്രോപ്സിക്ക് ശേഷമേ കടുവയുടെ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് വനം വന്യജീവി വകുപ്പിലെ വെറ്ററിനറി സർജൻ അരുൺ സ്കറിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 6-7…

കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു

എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ റവ. തോമസ് നോർട്ടൻ നഗറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരാഴ്ച നീണ്ട് നിന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മീനാക്ഷി മധു (സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, തേവര), ജൂണിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ നവനീത് ഉദയൻ (ബാലിക മഠം ഹയർ സെക്കൻണ്ടറി സ്ക്കൂൾ, തിരുമൂലപുരം) കിരീടമണിഞ്ഞു. ആര്യ മോൾ (സെന്റ് മേരീസ് ഹൈസ്ക്കൂൾ,എടത്വ), ഷോൺ പോൾ ജോസഫ് (സിഎംഎസ് ഹൈസ്കൂൾ, തലവടി ) യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ ഡബിൾസിൽ ഷോൺ പോൾ ജോസഫ് ,ആദർശ് (സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ),ലെനിന്‍ റ്റിറ്റോ, എബിൻ ജോർജ്ജ് (ലൂർദ് മാതാ ഹൈസ്കൂൾ,പച്ച) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സീനിയർ സിംഗിൾസിൽ സൂര്യ പ്രസാദ് ( ആലപ്പുഴ)…

സംവിധായകൻ ഷാഫിയുടെ മരണം: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്. പ്രതിഭയെയായാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി. ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി

തിരുവനന്തപുരം: 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡ് നടന്നു. പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. ഭാരതീയ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഭാരതീയ കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയന്റെ മേജർ ജെ അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ. ഭാരതീയ വ്യോമസേനയുടെ സതേൺ എയർ കമാന്റ് യൂണിറ്റിലെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി. ഭാരതീയ കരസേന, ഭാരതീയ വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, സ്‌പെഷ്യൽ ആംഡ് പൊലീസ്,…

നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ൽ തന്നെ സ്വതന്ത്ര ഇന്ത്യയുടെ സർക്കാർ രൂപീകരിച്ചു; പല രാജ്യങ്ങളും അത് അംഗീകരിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒരു പുതിയ മാനത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യത്തിന് നാല് വർഷം മുമ്പ്, 1943 ഒക്ടോബർ 21 ന്, സിംഗപ്പൂരിൽ അദ്ദേഹം താത്കാലിക ഗവൺമെൻ്റ് ഓഫ് ഇന്ത്യ രൂപീകരിക്കുകയും ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയും ചെയ്തു എന്ന സന്ദേശം ലോകത്തിന് നൽകി. നേതാജി സുഭാഷ് തന്നെയായിരുന്നു ഈ സർക്കാരിൻ്റെ തലവൻ. ഈ ചരിത്ര പ്രഖ്യാപനത്തിന് ശേഷം ജപ്പാൻ, ജർമ്മനി, ഇറ്റലി, തായ്‌ലൻഡ്, ക്രൊയേഷ്യ, ഫിലിപ്പീൻസ്, ബർമ്മ തുടങ്ങി പത്തിലധികം രാജ്യങ്ങൾ ഈ സർക്കാരിനെ അംഗീകരിച്ചു. നേതാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ താൽക്കാലിക സർക്കാർ ഒരു പ്രതീകാത്മക നടപടി മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള മൂർത്തവും ശക്തവുമായ പദ്ധതിയായിരുന്നു അത്. ജപ്പാൻ്റെ സതേൺ ആർമി കമാൻഡറായ ഫീൽഡ് മാർഷൽ ഹിസാച്ചി തെരവാച്ചിയോട് നേതാജി ഇന്ത്യയെ കീഴടക്കിയ ബ്രിട്ടീഷ് ഭരണത്തെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമായി പറഞ്ഞിരുന്നു.…

ഒരു വിമാനത്താവള കുറിപ്പ്: ഡോ. എസ് എസ് ലാല്‍

ഇന്നലെ രാത്രി പന്ത്രണ്ടര. ഡൽഹി അന്തർദേശീയ വിമാനത്താവളം. ടെർമിനൽ 3. ഒരാഴ്ച നീണ്ട യാത്രകൾക്ക് ശേഷം വെളുപ്പിന് നാലേമുക്കാലിന് തിരുവനന്തപുരത്തേയ്ക്കുള്ള അടുത്ത വിമാനം പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഡൽഹിയിലെ ടെർമിനൽ 3 വലുപ്പത്തിലും കാഴ്ചയിലും മഹത്തരമാണ്. നാല് മണിക്കൂർ കൈയിലുള്ളതിനാൽ ഞാൻ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ പതിവിന് വിപരീതമായി പല കാര്യങ്ങളും സമയമെടുത്ത് ചെയ്തു. ചുറ്റിനും നടക്കുന്ന കാര്യങ്ങൾ ഇത്തവണ കൂടുതൽ ശ്രദ്ധിച്ചു. ‘ഡൊമസ്റ്റിക് ട്രാൻഫർ’ എന്ന ബോർഡ് കണ്ടപ്പോൾ അവിടെ നിന്ന സ്റ്റാഫിനോട് എൻ്റെ ബോഡിംഗ് പാസ് കാണിച്ചു. അവിടത്തെ ക്യൂവിൽത്തന്നെ കയറാൻ അയാൾ പറഞ്ഞു. ക്യൂവിൽക്കയറി മുന്നിലെത്തിയപ്പോൾ അടുത്തയാൾ തടഞ്ഞു. പുറത്തിറങ്ങി ഒരറ്റത്തെ എസ്കലേറ്റർ വഴി രണ്ടാം നിലയിലേയ്ക്ക് പോകാൻ കുപിതനായി അയാൾ പറഞ്ഞു. ആ ചെറിയ വഴിയിൽ എൻ്റെ പിന്നിൽ ക്യൂ നിന്നിരുന്ന മനുഷ്യരെ മുഴുവൻ പാടുപെട്ട് തുഴഞ്ഞ് മാറ്റി ഞാൻ…

കടുത്ത നടപടിയുമായി ട്രംപ്: അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് വളരെ ചെലവേറിയ പ്രക്രിയ

വാഷിംഗ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതിയ തന്ത്രം സ്വീകരിച്ചു. ഇവിടെ നിന്ന് അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടു കടത്താന്‍ സൈനിക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ അതേ സമയം, ഈ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കാരണം, ട്രം‌പിന്റെ തീരുമാനം ഒരു പരിധി വരെ പൊതുജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, ഈ അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടി നികുതിദായകരുടെ പണം എന്തിന് ഉപയോഗിക്കണമെന്നാണ് ചോദ്യമുയരുന്നത്. സി-17, സി-130ഇ തുടങ്ങിയ സൈനിക വിമാനങ്ങൾ വഴിയാണ് ഈ കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് അയക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വിമാനങ്ങളുടെ ഉപയോഗം വളരെ ചെലവേറിയതാണെന്ന് തെളിയിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഒരു മണിക്കൂർ സി-17 ഫ്ലൈറ്റിന് 21,000 ഡോളർ ചിലവാകും, കൂടാതെ ടെക്സാസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് 80 കുടിയേറ്റക്കാരെ അയക്കാനുള്ള 12 മണിക്കൂർ ഫ്ലൈറ്റ് ചെലവ് 2.52 മില്യൺ ഡോളറാണ്. ഒരു കുടിയേറ്റക്കാരനെ നാടുകടത്താനുള്ള…

ഐ. പി. സി കുടുംബ സംഗമം: പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോർക്കിൽ തുടക്കമാകും

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോർക്കിൽ തുടക്കമാകും. ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹത്തിനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രീ – കോൺഫറൻസും സംഗീതസന്ധ്യയും മാർച്ച് 9 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോർക്ക് ലെവി ടൗൺ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് നടത്തപ്പെടും. ഐ.പി.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഷിബിൻ സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയവർ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിക്കും. സമ്മേളനത്തില്‍ പങ്കെടുത്ത് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണൽ…