ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം പ്രശംസിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍, എം.പിമാരായ വിജയലക്ഷ്മി ദേവി, അഡ്വ. പ്രിയ സരോജ്, ഇ.ടി മുഹമ്മദ് ബഷീര്‍, മുരാരി ലാല്‍ മീണ, ഭാസ്‌കര്‍ മുരളീധര്‍ ഭാഗ്രെ, ഭോജരാജ് നാഗ്, രാജ്കുമാര്‍ റാവത്, സുമിത്ര ബാല്‍മിക്, പി.ടി ഉഷ, നാരായണ കൊരഗപ്പ, നിരഞ്ജന്‍ ബിഷി, റാംജി, മഹേശ്വരന്‍ വി.എസ്, അബ്ദുള്‍ വഹാബ്, ചിന്താമണി മഹാരാജ്, അനൂപ് പ്രധാന്‍ ബാല്‍മീകി, പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍, ഔദ്യോഗിക വ്യക്തികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ഡി.എ.സി സന്ദര്‍ശിച്ചത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സ്ഥാപനമാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍…

വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം: റസാഖ് പാലേരി

മലപ്പുറം: മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി നിലമ്പൂരിൽ സംഘടിപ്പിച്ച ഡി.എഫ്.ഒ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത്തരം പദ്ധതികളിലെ അഴിമതി അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വലിയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും റസാഖ് പാലേരി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്രവണ്ടൂർ, എഫ്.ഐ.ടി.യു. ജില്ല പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, വുമൺ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡണ്ട് ബിന്ദു പരമേശ്വരൻ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ…

അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റിന് സ്വീകരണവും സംഘടിപ്പിച്ചു

അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും നാട്ടുകാരിയായ ഓ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു. അയർകുന്നം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ബഹു. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഓ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് മൊമെന്റോ നൽകി ആദരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, മുൻ കോട്ടയം ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ഡി സി സി – ബ്ലോക്ക്‌…

ആദിവാസി ഭൂവിതരണം വേഗത്തിൽ പൂർത്തീകരിക്കുക; വെൽഫെയർ പാർട്ടി നേതാക്കൾ കലക്ടറെ കണ്ടു

മലപ്പുറം: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഭൂസമരത്തിൽ കലക്ടറുമായി നടന്ന ചർച്ചയിൽ വാഗ്ദാനം ചെയ്ത ഭൂമി ലഭ്യമാക്കി, പട്ടയ വിതരണം ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ കലക്ടറെ കണ്ടു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മലപ്പുറം മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ പൂക്കോട്ടൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ധീര ജവാന്മാര്‍ക്ക് സ്‌നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: സ്വന്തമായി തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ രാജ്യത്തിന്റെ കാവല്‍പടയാളികള്‍ക്ക് സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഇന്ത്യന്‍ കരസേനാ ദിനത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിയാണ് ഭിന്നശേഷിക്കാര്‍ വരച്ചും ഡിസൈന്‍ ചെയ്തുമൊക്കെ തയ്യാറാക്കിയ നൂറുകണക്കിന് കാര്‍ഡുകള്‍ ജവാന്മാര്‍ക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പിലെത്തിയ കുട്ടികളെ ഗാര്‍ഡ് ഓഫ് ഓണര്‍ ചെയ്താണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഗാര്‍ഡിലെത്തിയ കുട്ടികള്‍ക്ക് ആയുധപരിചയം നടത്തി. ആര്‍മി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കുട്ടികള്‍ക്ക് തൊട്ടുനോക്കുന്നതിനുള്ള അവസരം നല്‍കുക മാത്രമല്ല അവ ഉപയോഗിക്കുന്നവിധവുമൊക്കെ ലളിതമായി സുബേദാര്‍ രാജീവ്.ജിയുടെ നേതൃത്വത്തില്‍ വിവരിച്ചു. തുടര്‍ന്ന് വാര്‍മെമ്മോറിയല്‍ പോയിന്റില്‍ കുട്ടികള്‍ വീരമൃത്യുവരിച്ച വീര ജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിച്ചു. പി.ടി ഗ്രൗണ്ടിലെ പരിശീലന രീതികള്‍, വെടിയുതിര്‍ക്കല്‍, നീന്തല്‍പ്രകടനങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു. ഓരോ പ്രകടനങ്ങള്‍ക്കൊടുവില്‍ കരഘോഷമുതിര്‍ത്താണ് സെന്ററിലെ കുട്ടികള്‍ അവരുടെ ആഹ്ലാദം അറിയിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ ജവാന്മാര്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു.…

നക്ഷത്ര ഫലം (18-01-2025 ശനി)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവിടും. അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയർത്തുകയും ചെയ്യും.…

എം എ തോമസ് (രാജു 77)അന്തരിച്ചു

ഡാളസ്/പാളയം: തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് 77 (രാജു )17-01-2025 വെള്ളി 11 pm ന് അന്തരിച്ചു. ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രുഷ  21-01-2025 ചൊവ്വ ഭവനത്തിൽ8 മണിക്ക് ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യുന്നതുമാകുന്നു. കൂടുതൽ വിവിരങ്ങൾക്കു പാസ്റ്റർ സാബു ഡാളസ് പി.എം.ജി ചർച് (214 923 9370)

എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ എസ്.ബി അലംമനൈകളുടെ ഐക്യദാര്‍ഢ്യവും മംഗളാശംസകളും

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി കോളജ് അലംമനൈ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26-ന് എസ്.ബി കോളജില്‍ വച്ച് നടക്കുന്ന എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്.ബി അലംമനൈകളുടെ ഐക്യദാര്‍ഢ്യവും മംഗളാശംസകളും. അലംമനൈ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.എം മാത്യു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ബാംഗ്ളൂർ  സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാനുമായ പ്രൊഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയാകും. ഈ എസ്ബി പൂർവവിദ്യാർഥി മഹാസമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പലായ റവ.ഫാ .റെജി പ്ലാത്തോട്ടവും എസ്ബി അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം.മാത്യുവും സെക്രെട്ടറി  ഡോ.ഷിജോ കെ ചെറിയാനും മറ്റു ഭാരവാഹികളും അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്ബി അലുംനികളെയും അതിലുപരി അവധിക്കാലം ചിലവഴിക്കുവാനോ അല്ലാതെയോ വന്നിട്ടുള്ള എല്ലാ അമേരിക്കൻ എസ്ബി അലംനികളെയും  പ്രത്യേകം ക്ഷണിച്ചിരുന്നതായി ഈ മാധ്യമ കുറിപ്പിലൂടെ  ഏവരേയും അറിയിക്കുന്നു. യു…

വിവേക് ​​രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: ഇന്ത്യൻ-അമേരിക്കൻ നേതാവ് വിവേക് ​​രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. 2026 നവംബറിലാണ് ഒഹായോയിലെ തിരഞ്ഞെടുപ്പ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി രാമസ്വാമി നേരത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രം‌പിനു വേണ്ടി പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രാമസ്വാമി. ടെസ്‌ല ഉടമ എലോൺ മസ്‌കിനൊപ്പം ഭരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ട്രംപ് അദ്ദേഹത്തിന് നൽകിയിരിക്കുകയാണ്.

കാത്തിരിപ്പിന്‍റെ വേദന (നിരൂപണം): ലാലിജോസഫ്

‘രേഖാചിത്രം 2025’ ജനുവരി 9ാം തീയതി റിലീസ് ആകുന്നു. ഈ സിനിമയെകുറിച്ചുള്ള നല്ല അഭിപ്രായം ആദ്യമായി കേട്ടത്കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളില്‍ നിന്നാണ് പിന്നീട് രമേഷ് പിഷാരടിയുടെ ഫേയ്സ് ബുക്കില്‍ സിനിമയെകുറിച്ചും ചിത്രം സംവിധാനം ചെയ്ത ജോഫിന്‍. ടി. ജോണിനെ പ്രശംസിച്ച്കൊണ്ടുള്ള പോസ്റ്റ്കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ രേഖാചിത്രം കാണുവാന്‍ തന്നെ തീരുമാനിച്ചു. അടുത്ത അവധി ദിവസമായ ജനുവരി 15ാം തീയതി ലൂവിസ്‌വില്ല സിനി മാര്‍ക്ക്തീയേറ്ററില്‍ പോയി ഈ വര്‍ഷം ഞാന്‍ കണ്ട ആദ്യ ചിത്രവും ‘രേഖാചിത്രം’ ആയിരുന്നു. 2025 ല്‍ എഴുതിയ ആദ്യ ലേഖനത്തിന്‍റെ ക്രെഡിറ്റും രേഖാചിത്രത്തിനു തന്നെ കൊടുക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ്നടന്ന ഒരു കൊലപാതകവും ആ കൊല നടത്തിയത് ആരാണ് എന്നു കണ്ടു പിടിക്കുവാന്‍ വേണ്ടി നടത്തുന്ന ഒരു അന്യേഷണവും അതാണ് ഈ കഥയുടെ ഉള്ളടക്കം. 40 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കാണാതെ…