കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

കൊച്ചി: പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന…

വര്‍ഗീയ വിഷം ചീറ്റലുകള്‍ സാക്ഷരകേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മതത്തിന്റെ മറവില്‍ സമൂഹത്തെ മലീമസമാക്കുന്ന വര്‍ഗീയ വാദങ്ങളും വിഷം ചീറ്റലുകളും സാക്ഷര കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതുമൂലം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും കേരള മണ്ണില്‍ വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധങ്ങളായ മതങ്ങള്‍ ഓരോ വ്യക്തികളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഭാരതസമൂഹം തലമുറകളായി കൈമാറി സംരക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയത രൂപപ്പെടുന്നതും വര്‍ഗ്ഗീയ വിഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേക്ക് വലിച്ചിറക്കുന്നതും ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കപ്പെടും. സമാധാനവും സ്‌നേഹവും പങ്കുവെച്ച് പ്രഘോഷിക്കുന്നതും സേവനവും ശുശ്രൂഷയും മുഖമുദ്രയാക്കിയിരിക്കുന്നതുമായ മത സമുദായ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഭിന്നിപ്പു സൃഷ്ടിക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍…

വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ സിജി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നു: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വിദ്യാഭ്യാസ-കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ പരിശീലനം നൽകുന്ന പദ്ധതിയാണ് എഡ്യൂകെയർ ഫെലോഷിപ്പ്. കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന ഉൽഘാടന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായിരുന്നു. വിവിധ സർവ്വീസുകളിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിജി പ്രസിഡന്റ് എ…

എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി. ഇ.എം, അസ്‌നഹ് താനൂർ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. എസ്.ഐ.ഒ പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പോലീസ് ക്രൂരമായാണ് നേരിട്ടത്. ലാത്തിചാർജും ജലപീരങ്കിയും കൂടാതെ പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ മുൻകരുതലോ ഇല്ലാതെ ആൾക്കൂട്ടത്തിലേക്ക് പോലീസ് ഗ്രനേഡുകൾ ഉപയോഗിച്ചത് വലിയ…

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതിയും ഗൂഢാലോചനക്കാരനുമായ തഹാവൂർ റാണയെ ഡൽഹി പട്യാല ഹൗസ് കോടതി 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി ചന്ദർ ജീത് സിംഗാണ് ഇയാളെ എൻഐഎ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. ഇന്നലെ രാത്രി (ഏപ്രിൽ 10) ഏകദേശം 10 മണിയോടെയാണ് എൻഐഎ തഹാവൂർ റാണയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരം അമേരിക്കയില്‍ നിന്ന് ഡൽഹിയിലെ പാലം വ്യോമസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ എൻഐഎ തഹാവൂറിനെ അറസ്റ്റ് ചെയ്തു. വ്യോമസേനാ താവളത്തിൽ നിന്ന് പട്യാല ഹൗസ് കോടതിയിലേക്ക് കവചിത വാഹനത്തിലാണ് തഹാവൂർ റാണയെ കൊണ്ടുവന്നത്. എൻ‌ഐ‌എയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദ്ര മാനും 20 ദിവസത്തെ എൻ‌ഐ‌എ കസ്റ്റഡി ആവശ്യപ്പെട്ടു. തഹാവൂർ റാണയെ തെളിവുകൾ സഹിതം…

ദളിത് വിദ്യാർത്ഥിനിയെ ആർത്തവ സമയത്ത് ക്ലാസ്സിൽ നിന്ന് പുറത്താക്കി; വാതിലിനടുത്തിരുന്ന് പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ ആർത്തവമുള്ളതിനാൽ ക്ലാസിലിരുത്താതെ പുറത്താക്കിയ സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായി. സെങ്കുട്ടൈപാളയത്തിലെ സ്വാമി ചിദ്ഭവാനന്ദ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പെൺകുട്ടി പടിക്കെട്ടിലിരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വിഷയം കൂടുതൽ ശക്തി പ്രാപിച്ചു. ഏപ്രിൽ 5 ന് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിക്ക് ആർത്തവം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാനാധ്യാപിക തന്നോട് ക്ലാസ്സിന് പുറത്ത് ഇരുന്ന് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ അപലപിച്ച സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ്, കുട്ടികൾക്കെതിരായ ഒരു തരത്തിലുള്ള വിവേചനവും വെച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. അദ്ദേഹം സ്കൂൾ പ്രിൻസിപ്പലിനെ ഉടനടി സസ്പെൻഡ് ചെയ്തു. അതേസമയം, പരീക്ഷാ സമയത്ത് പെൺകുട്ടിയെ പുറത്ത് ഇരുത്തണമെന്ന് അവളുടെ അമ്മ തന്നെ…

നക്ഷത്ര ഫലം (11-04-2025 വെള്ളി)

ചിങ്ങം : നിങ്ങള്‍ക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാന്‍ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങള്‍ ഇത്തരം പ്രതീക്ഷകള്‍ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങള്‍ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കന്നി : ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്ന് പ്രചോദനമുല്‍ക്കൊള്ളാനുമുള്ള ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു.കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും, കര്‍മങ്ങളും വരുമ്പോള്‍ നിങ്ങള്‍ കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം : നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം…

ലോക മലയാളികൾക്ക് വിഷു സമ്മാനമായി’ഡിമലയാളി’ ഓൺലൈൻ ദിനപത്ര പ്രകാശനം പി.പി.ജെയിംസ് ഏപ്രിൽ 13 ന് ന്നിർവഹിക്കും

ഡാളസ് :അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിൽ നിന്നും ലോക മലയാളികൾക്ക് വിഷു സമ്മാനമായി ‘ഡി മലയാളി’ ഓൺലൈൻ ദിനപത്രം ഏപ്രിൽ 13 ന് പ്രകാശനം ചെയ്യും. ട്വിൻ്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ്ജ് ശ്രീ പി.പി.ജെയിംസ് ഏപ്രിൽ 13 ഞായറാഴ്ച ഡാളസ് സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ഏപ്രിൽ 14 രാവിലെ 6:30) ഔപചാരികമായി ഓൺലൈൻ പത്രം വായനയാർക്കായി സമർപ്പിക്കും. ആഗോള വാർത്തകൾ അനുവാചകരിൽ ഉടനടി എത്തിക്കുവാൻ ദ്രശ്യ, അച്ചടി, സാമൂഹ്യ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാളസിലെ യുവ പത്രപ്രവർത്തകരാണ് ‘ഡി മലയാളി’ ഓൺലൈൻ ദിന പത്രത്തിന്റെ അണിയറ ശിൽപികൾ. അമേരിക്കൻ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാർത്തകളും, ഭാഷയുടേയും, ദേശത്തിൻ്റേയും അതിർവരമ്പുകൾ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാർത്തകളും, വർത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ…

ട്രംപിന്റെ അധിക നികുതികൾക്ക് ചൈനയുടെ പ്രതികാരം: ഹോളിവുഡ് സിനിമകൾ ചൈനയില്‍ നിരോധിക്കും!

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ നേരിടാൻ ചൈനയും ആക്രമണാത്മക നിലപാട് സ്വീകരിച്ചു. ചൈനീസ് മണ്ണിൽ ഹോളിവുഡ് സിനിമകൾ നിരോധിക്കാനാണ് ഏറ്റവും പുതിയ തീരുമാനം. ചൈന ഇത് ചെയ്താൽ ബോളിവുഡ് സിനിമകളിൽ നിന്നുള്ള വരുമാനം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയാണ് ചൈന. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം വരെ തീരുവ വർദ്ധിപ്പിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടുള്ള അടിയന്തര പ്രതികരണമായാണ് ചൈന ഈ നടപടി സ്വീകരിച്ചത്. ഈ രീതിയിൽ, അമേരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര യുദ്ധത്തിന്റെ ഫലം ഇപ്പോൾ സിനിമാ മേഖലയിലും ദൃശ്യമായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ കനത്ത തീരുവയ്ക്ക് മറുപടിയായി, ഹോളിവുഡ് സിനിമകളുടെ റിലീസ് കുറയ്ക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചു. യുഎസ് വ്യാപാര യുദ്ധത്തിന് മറുപടിയായി, താരിഫ് വർദ്ധിപ്പിച്ച യുഎസ് സർക്കാരിന്റെ “തെറ്റായ നീക്കം”…

ഏപ്രില്‍ 11ന് ഭൂമിക്കു സമീപത്തുകൂടെ കടന്നുപോകുന്ന 2023 KU ഭീമൻ ബഹിരാകാശ പാറ!; ഭൂമിയില്‍ പതിച്ചാല്‍ അങ്ങേയറ്റം വിനാശകരം

2025 ഏപ്രിൽ 11 ന് ഭൂമിക്ക് സമീപം 2023 KU എന്ന ബഹിരാകാശ പാറ കടന്നുപോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഇത് ഭൂമിയിൽ നിന്ന് 1,057,433 കിലോമീറ്റർ അകലെ മണിക്കൂറിൽ 64,827 കിലോമീറ്റർ വേഗതയിൽ കടന്നുപോകും. ഈ പാറയ്ക്ക് 113 മീറ്റർ വീതിയുണ്ട്, അത് ഭൂമിയിൽ പതിച്ചാൽ വലിയ ഊർജ്ജം പുറത്തുവരാം, അത് വിനാശകരമായിരിക്കുമെന്ന് നാസ പറയുന്നു. നാസ: 2023 KU എന്ന ബഹിരാകാശ പാറ ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നാസ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീമൻ ബഹിരാകാശ പാറ 2025 ഏപ്രിൽ 11 ന് രാത്രി 9:05 ന് (പസഫിക് സമയം) മണിക്കൂറിൽ 64,827 കിലോമീറ്റർ വേഗതയിൽ ഭൂമിക്കരികിലൂടെ കടന്നുപോകും. എന്നാല്‍, ഇത് ഭൂമിയിൽ നിന്ന് ഏകദേശം 1,057,433 കിലോമീറ്റർ അകലെ കടന്നുപോകും, ​​ഇത് ചന്ദ്രന്റെ ഇരട്ടി ദൂരമാണ്, അതിനാൽ കൂട്ടിയിടിക്ക് സാധ്യതയില്ല. 2023 KU ഏകദേശം…