ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ്. ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗരാഫ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട്. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും…
Month: May 2025
നക്ഷത്ര ഫലം (02-05-2025 വെള്ളി)
ചിങ്ങം: ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും കന്നി: ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തു നിന്ന് സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ജോലി അമിതമായിട്ടുള്ള ഒരു…
പ്രധാനമന്ത്രി മോദി കേരളത്തിലെത്തി: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യും; കേരളം ആഗോള സമുദ്ര ഭൂപടത്തിൽ ഇടം പിടിച്ചു
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ആഗോള സമുദ്ര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 2 വെള്ളിയാഴ്ച ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തുറമുഖം, ലോകത്തിലെ ഏറ്റവും സാങ്കേതികമായി സങ്കീർണ്ണമായ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഒന്നായി സ്വയം നിലകൊള്ളുന്നു, ഇത് കപ്പലുകളുടെ ടേൺഅറൗണ്ട് സമയം കുറയ്ക്കുകയും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചിട്ടുള്ളത്. കരയിലും കടലിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നഗരമൊട്ടാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും നേവിയുമാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്ക് കൂട്ടല്‍. പരിപാടിയോട് അനുബന്ധിച്ച് ഇന്ന് കെഎസ്‌ആര്‍ടിസിയുടെ…
ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു
പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
റോഡരികിൽ ബസ് നിർത്തി നമസ്‌കരിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
ഹാവേരി (കർണാടക): ബസ് വഴിയിൽ നിർത്തി നമസ്കരിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർ കം ഡ്രൈവർ എആർ മുല്ലയെ സസ്‌പെൻഡ് ചെയ്തു. വിശാലഗഡിൽ നിന്ന് ഹനഗലിലേക്ക് വരുമ്പോൾ സർക്കാർ ബസിന്റെ ഡ്രൈവർ പെട്ടെന്ന് ബസ് റോഡരികിൽ നിർത്തി ബസിന്റെ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഡ്രൈവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ഡ്രൈവർ എ ആർ മുല്ലയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച്, വടക്കുപടിഞ്ഞാറൻ കർണാടക സംസ്ഥാന റോഡ് ഗതാഗത ജില്ലാ ഡിവിഷണൽ കൺട്രോളർ വിജയ് കുമാർ പറഞ്ഞു, “വകുപ്പ് മന്ത്രി അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എ ആർ മുല്ലയെ സസ്‌പെൻഡ്…
“തുടരും” (അവലോകനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
“തുടരും” എന്നത് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും നിങ്ങളെ പൂർണ്ണമായും പിടിച്ചിരുത്തുകയും ചെയ്യുന്ന അപൂർവ മലയാള സിനിമകളിൽ ഒന്നാണ്. ബഹുകോടി മുതൽമുടക്കെന്ന് കൊട്ടിഘോഷിച്ചു അടുത്തകാലത്തിറക്കിയ ബറോസ് , എമ്പുരാൻ തുടങ്ങിയ പടങ്ങളെക്കാൾ സാധാരണ ജനങ്ങൾ ആസ്വദിച്ചേക്കാവുന്ന മറ്റൊരു മോഹൻലാൽ ദൃശ്യവിസ്മയം. ഒരു വിധത്തിൽ ദൃശ്യം എന്ന സിനിമയുടെ മറ്റൊരു പതിപ്പ് , തുടരും എന്നതിൽ താൻ ചെയ്‌ത കുറ്റം സമ്മതിച്ചുകൊണ്ടു തന്നെ അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത! തരുൺ മൂർത്തി മനോഹരമായി നിർമ്മിച്ച ഒരു പ്രതികാര ത്രില്ലർ ആണെങ്കിലും സിനിമയെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത് അതിന്റെ വൈകാരിക കാമ്പാണ്. പത്തനംതിട്ട എന്ന മലയോര പട്ടണത്തിൽ സമാധാനപരമായ കുടുംബജീവിതം നയിക്കുന്ന ഒരു ടാക്സി ഡ്രൈവറുടെ കാറിനെ ചുറ്റിപ്പറ്റിയുള്ള നിരവധി സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. പിന്നീട് ഇത് കുടുംബത്തിന്റെ സമാധാനത്തെ തകർക്കാൻ ഉതകുന്ന പരമ്പരകളുടെ തേരോട്ടമായി മാറുന്നു. ഷൺമുഖമായി മോഹൻലാൽ തികച്ചും അസാധാരണ…
സഹായത്തിനു പകരമായി ട്രംപ് ഉക്രെയ്ന്റെ സ്വത്ത് കൊള്ളയടിച്ചു: റഷ്യ
റഷ്യൻ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് ഉക്രെയ്ന്‍-യു എസ് ധാതു കരാറിനോട് രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയുടെ സഹായത്തിന് ഉക്രെയ്‌നിന്റെ ദേശീയ ആസ്തികളിൽ നിന്ന് പണം നൽകാൻ ട്രംപ് നിർബന്ധിച്ചുവെന്ന് അദ്ദേഹം ടെലിഗ്രാമിൽ എഴുതി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ധാതു കരാറിൽ അമേരിക്കയും ഉക്രെയ്നും ഒപ്പുവച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ കരാർ എന്ന് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ ദിമിത്രി മെദ്‌വദേവ് അവകാശപ്പെട്ടു, അതനുസരിച്ച് ഉക്രെയ്ൻ അതിന്റെ പ്രകൃതിവിഭവങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക സഹായത്തിന് പണം നൽകേണ്ടിവരും. 2025 ഏപ്രിൽ 30 ന് വാഷിംഗ്ടണിൽ ഒപ്പുവച്ച ഈ കരാർ പ്രകാരം, ഉക്രെയ്നിന്റെ പുതിയ ധാതു ഇടപാടുകളിൽ അമേരിക്കയ്ക്ക് മുൻഗണന ലഭിക്കും. ഈ കരാർ ഉക്രെയ്‌നിന്റെ പുനർനിർമ്മാണത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും. യുഎസ് ട്രഷറി…
ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് മെയ് 10 ശനിയാഴ്ച
ന്യൂയോർക്ക് : ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) വെച്ച് അതി വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. 2026 ഓഗസ്റ് 6,7,8,9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ആണ് ഫൊക്കാനയുടെ കൺവെൻഷന്റെ വേദി. അമേരിക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രതിനിധികളും വിശിഷ്‌ട വ്യക്തികളും ഇതിൽ പങ്കെടുക്കും. ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും വലിയ കൺവെൻഷൻ നടത്തുവാൻ ആണ് ഫൊക്കാന കമ്മിറ്റി തയാർ എടുക്കുന്നത്. എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് , അതുപോലെ ഫൊക്കാനയിലും നിരവധി മാറ്റങ്ങൾ വരുത്തിയാണ് സജിമോൻ…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് എക്യൂമെനിക്കൽ ഫെഡറേഷൻറെ ആദരാഞ്ജലികൾ
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ 27 ന് CSl ജൂബിലി മെമ്മോറിയൽ ദേവാലയത്തിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. സാം എൻ. ജോഷ്വാ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും കത്തോലിക്കാ സഭയിൽ വിപ്ലവകരങ്ങളായ മാറ്റങ്ങൾ കൊണ്ടുവന്ന മാർപ്പാപ്പ, മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്നു. ആർദ്രതയും മനസ്സലിവുമുള്ള ഒരു വലിയഇടയാനായിരുന്നു. പ്രസ്തുത യോഗത്തിനു ശേഷം പ്രസിഡൻറ് റവ. സാം എൻ ജോഷ്വായുടെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം മലങ്കര കത്തോലിക്കാ അമേരിക്ക-കാനഡ രൂപതയുടെ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്‌റ്റേഫാനോസ് മെത്രാപ്പോലീത്തയെ സന്ദർശിക്കുകയും ഫെഡറേഷൻറെ ദുഃഖം അറിയിക്കുകയും അനുശോചന പ്രമേയം കൈമാറുകയും ചെയ്‌തു. നിയുക്ത വൈസ് പ്രസിഡൻറ് ശ്രീ. അനിൽ…
റവ. എബ്രഹാം വി. സാംസൺ, റവ.റോബിൻ വർഗീസ് എന്നീ വൈദികർക്ക് ഡാളസില്‍ ഊഷ്മള വരവേൽപ്പ്
ഡാളസ്: മാർത്തോമ്മ സഭയുടെ ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. എബ്രഹാം വി. സാംസൺ, പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. റോബിൻ വർഗീസ് എന്നീ വൈദികർക്കും അവരുടെ കുടുംബത്തിനും ഡാളസ് ഡി എഫ് ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാളസ് ക്രോസ്‌വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാളസിലെ വിവിധ മാർത്തോമ്മ ഇടവകളിലെ ആത്മായ നേതാക്കളായ പി.ടി മാത്യു, അറ്റോർണി ലാൽ വർഗീസ്, ഈശോ മാളിയേക്കല്‍, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു, ഡോ. സാം ജോയ്, മനോജ് വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ.ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ…
