ആലപ്പുഴ: ചേർത്തലയിലെ ഒരു വീട്ടു വളപ്പില്‍ നിന്ന് കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അത് മനുഷ്യാവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. രണ്ടു സ്ത്രീകളെ ദുരൂഹ സാഹചര്യത്തിൽ ഈയ്യിടെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെയാണ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടുവളപ്പിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചേർത്തല പള്ളിപ്പുറം 9-ാം വാർഡിലെ ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്നമ്മയുടെതാണ് മൃതദേഹാവശിഷ്ടം എന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ജയ്നമ്മയുടെ കുടുംബം ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകും. ചേർത്തല കടകരപ്പള്ളി ആലുങ്ങൽ സ്വദേശി ബിന്ദു പത്മനാഭൻ (47), ജയ്നമ്മ എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് സംശയിച്ചിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കാണാതായ സ്ത്രീകളിൽ ആരുടെയെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന്…
Year: 2025
അന്യായമായി അറസ്റ്റ് ചെയ്ത സിസ്റ്റർമാരെ വിട്ടയക്കണം: വെൽഫെയർ പാർട്ടി
മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഘപരിവാറിന്‍റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജാഫർ സിസി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടീഎസ് ഉമർ തങ്ങൾ, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ഇർഫാൻ, അബ്ദുസ്സമദ് തൂമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരളത്തിലും ഡൽഹിയിലും വന്‍ പ്രതിഷേധം
തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള പ്രതിഷേധം കേരളത്തിലും ന്യൂഡൽഹിയിലും ആളിക്കത്തി. ജൂലൈ 25 വെള്ളിയാഴ്ച ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സിസ്റ്റര്‍ പ്രീതി മേരിയും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ, യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും, പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനുവേണ്ടി ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപിച്ചു. മൂന്ന് ആദിവാസി പെൺകുട്ടികളും നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിലെ സ്വദേശികളാണെന്ന് ഇവര്‍ പറയുന്നു. കന്യാസ്‌ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഇതിനുമുൻപും ഇത്തരം…
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ ആഘോഷം ഡാളസില്‍ ആഗസ്റ്റ് 2ന്
ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായി കരോൾട്ടൺ സിറ്റിയിൽ ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യൻ ഡേ ആഘോഷിക്കുന്നു. മാർത്തോമ, സി. എസ്.ഐ, ഓർത്തോഡക്സ്, യാക്കോബയ്റ്റ്സ്, കാനാനായ, കാത്തലിക്, ബ്രദറൺ, പെന്തക്കോസ്ത്, (ഐ.പി.സി, അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച ഓഫ് ഗോഡ്, ശാരോൻ, സ്വതന്ത്ര സഭകൾ) തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ നേതാക്കളും സഭാ വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും, അവർക്കായുള്ള സംരക്ഷണവും പ്രാർത്ഥനയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഡാളസ് ഫോർട്ട് വെർത്ത് സിറ്റിവൈഡ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിൻ്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലം: Church of…
ഡെല്‍റ്റ വിമാനം ലാൻഡ് ചെയ്ത ഉടനെ ഇന്ത്യൻ വംശജനായ സഹ പൈലറ്റ് അറസ്റ്റിലായി
സാന്‍ഫ്രാന്‍സിസ്കോ: സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇന്ത്യൻ വംശജനായ സഹപൈലറ്റിനെ അറസ്റ്റു ചെയ്തത് യാത്രക്കാരെ ഞെട്ടിച്ചു. ഡെൽറ്റ എയർലൈൻസിന്റെ സഹപൈലറ്റായ റുസ്തം ഭഗവാഗറിനെതിരെ 10 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാരോപിച്ചാണ് അറസ്റ്റ്. ഡെൽറ്റ ഫ്ലൈറ്റ് 2809 (മിനിയാപൊളിസ് മുതൽ സാൻ ഫ്രാൻസിസ്കോ വരെ) വിമാനത്തിൽ സഹ-പൈലറ്റായിരിക്കെയാണ് 34 കാരനായ ഭഗവാഗർ അറസ്റ്റിലായത്. 2025 ഏപ്രിൽ മുതൽ അന്വേഷിച്ചുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ഏപ്രിലിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണത്തില്‍ ഭഗവഗര്‍ ഒരു വാണിജ്യ പൈലറ്റാണെന്ന് തിരിച്ചറിഞ്ഞതായി കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഓഫീസ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതിനുശേഷം, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 26 ന് രാത്രി ഭഗവഗറിനെ അറസ്റ്റ്…
ഇന്ത്യയുടെ രക്ഷകർ കന്യാസ്ത്രീകൾ മാത്രമല്ല: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്‌കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂടെയല്ല നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഈ ആധുനിക യുഗത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണി പാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നു ചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു.…
നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ റദ്ദാക്കിയതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍
യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യമൻ തലസ്ഥാനമായ സനായിൽ ഹൂത്തി മിലിഷ്യ പിൻവലിച്ചതായി സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് തിങ്കളാഴ്ച (ജൂലൈ 28, 2025) അറിയിച്ചു. എന്നാല്‍, കേസ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ ഈ സംഭവ വികാസങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഒമർ ബിൻ ഹാഫിസ് നിയമിച്ച യെമൻ പണ്ഡിതരുടെ ഒരു സംഘം, കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ അഭ്യർത്ഥനപ്രകാരം, അന്താരാഷ്ട്ര നയതന്ത്രജ്ഞരുമായി ചേർന്ന് ഒരു കരാറിൽ മധ്യസ്ഥത വഹിച്ചതായും, അതിന്റെ ഫലമായി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനമുണ്ടായതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യെമനിലെ ആക്ടിവിസ്റ്റും തലാൽ മഹ്ദിയുടെ നീതിക്കായുള്ള ആക്‌ഷന്‍ കൗൺസിൽ വക്താവുമായ സർഹാൻ ഷംസാൻ അൽ വിസ്വാബി…
കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം; നൂറുകണക്കിന് വിശ്വാസികൾ അനുഗ്രഹം തേടി
കൊപ്പേൽ (ടെക്സാസ്): കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം. അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേൽ സെന്റ്. അൽഫോൻസാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന തിരുനാളുകളിൽ നൂറുകണിക്കിനു വിശ്വാസികൾ പങ്കെടുത്തു അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി. പ്രധാന തിരുനാൾ ദിവസമായ ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 6:00 ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയിലും, ശുശ്രൂഷകളിലും ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനായി. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികരായിരുന്നു. ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർ തിരുനാളുകളിൽ പങ്കെടുക്കുവാനും, അൽഫോൻസാമ്മയോടുള്ള നിയോഗങ്ങൾക്കും നന്ദിസൂചകമായി ദാസൻ ദാസി സമർപ്പണത്തിൽ പങ്കുചേരുവാനും…
ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്റ്റ് 9 ന്; മേയർ റോബിൻ ഇലക്കാട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുമ്പോൾ .മേയർ റോബിൻ ഇലക്കാട്ടു അഡ്വൈസറി ചെയർമാനായി ടിസാക് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. കലാകായികാസ്വാദകൻ കൂടിയായ മലയാളികളുടെ അഭിമാനം മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനോടൊപ്പം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരടങ്ങിയ ടിസക് ടീമാണ് വടം വലിമത്സരത്തിന്റെ അണിയറയിലുള്ളത് നിരവധി വടംവലി മത്സരങ്ങൾ നടത്തി പരിചയസമ്പന്നരായ ചാക്കോച്ചൻ മേടയിൽ, ലൂക്ക് കിഴക്കെപുറത്ത് എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ. ഡാനി വി രാജു (പ്രസിഡണ്ട്) ജിജോ കരോട്ട് മുണ്ടക്കൽ (സെക്രട്ടറി), റിമൽ തോമസ് (ട്രഷറർ) ജിജു കുളങ്ങര (പിആർഓ) ജോയ് തയ്യിൽ (വൈസ് പ്രസിഡണ്ട്) മാത്യുസ് കറുകക്കളം (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് ചോരത്ത് (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. . ആയിരക്കണക്കിന്…
ഐ.പി.സി ഹെബ്രോൻ; യുവജന ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി
ഫിലഡൽഫിയ: ഐ.പി.സി ഹെബ്രോൻ ഫിലഡൽഫിയ സഭയുടെ യുവജന (യംഗ് അഡൽറ്റ്) ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി. മിഷിഗണിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഗ്രാൻഡ് കാന്യൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഫിലാഡൽഫിയ പെന്തക്കോസ്ത് സഭയുടെ യൂത്ത് ഡയറക്ടറായും ന്യൂയോർക്ക് പെന്തക്കോസ്ത് സഭയുടെ യൂത്ത് പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിവൈവൽ പ്രസംഗകൻ എന്ന നിലയിൽ അറിയപ്പെടുന്ന പാസ്റ്റർ ജീവൻ ഫിലിപ്പ് യങ്ങ് അഡൽറ്റ് ശുശ്രൂഷകളിൽ പ്രതിഭാധനനുമാണ്. ഭാര്യ: ബ്ലെസി. മക്കൾ: ജോസെക്, ജോസൈയ, ജിയാന ഐ.പി.സി ഹെബ്രോൺ ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററായി റവ. ഡോ. മോനിസ് ജോർജ്ജ് സേവനമനുഷ്ഠിക്കുന്നു. പെൻസിൽവാനിയയിലേക്ക് വരുന്നവർ ആത്മീയ കൂട്ടായ്മയ്ക്കായി ബദ്ധപ്പെടെണ്ട വിലാസം: IPC HEBRON 105 East street Road Warminster, PA-18974 Ph: +19729040994 email- mnsgeorge@gmail.com YouTube: ipchebronpa
