യൂറോപ്പ്: ഐ ഓ സി ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 18, ശനിയാഴ്ച) ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. യൂറോപ്പ് സമയം വൈകിട്ട് 6.30PM, യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00PM എന്നിങ്ങനെയാണ് സമയക്രമം. ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം പി, റോജി എം ജോൺ എം എൽ എ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, വീക്ഷണം എംഡി അഡ്വ. ജെയ്‌സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി റിസർച്ച് & പബ്ലിക് പോളിസി വിംഗ് ചെയർമാനുമായ ജെ എസ് അടൂർ, ഉമ്മൻ ചാണ്ടിയുടെ പുത്രിയും…
Year: 2025
ഗ്രീൻ കാർഡ് ഉടമകൾ അമേരിക്കയില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഈ രേഖകൾ കൈവശം വയ്ക്കണം, അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെടും: പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ്
ഡോണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, കുടിയേറ്റ നിയമങ്ങൾ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, നൂറുകണക്കിന് ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഗ്രീൻ കാർഡ് ഉടമകൾ എപ്പോഴും അവരുടെ തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്ന് യുഎസ് ബോർഡർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പിഴകൾ, അറസ്റ്റ് അല്ലെങ്കിൽ സ്ഥിര താമസ പദവി റദ്ദാക്കുന്നതിന് കാരണമാകും. വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിനുശേഷം, രാജ്യത്തിന്റെ കുടിയേറ്റ നയം വളരെ കർശനമാക്കി. അദ്ദേഹത്തിന്റെ താരിഫ് പദ്ധതിയും കുടിയേറ്റ നയങ്ങളും ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചു. അടുത്തിടെ, നൂറുകണക്കിന് ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയിരുന്നു. ഈ കർശനതയ്ക്കിടയിൽ, ഗ്രീൻ കാർഡ് ഉടമകളെക്കുറിച്ച് യുഎസ് ഭരണകൂടം ഇപ്പോൾ ഒരു പ്രധാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രീൻ കാർഡ് ഉടമകൾ രാജ്യത്തു നിന്ന്…
മാപ്പ് പിക്ക്‌നിക്കും, ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഓഗസ്റ്റ് 16 ശനിയാഴ്ച
ഫിലഡൽഫിയാ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) പിക്ക്‌നിക്കും, ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഓഗസ്റ്റ് 16 – ന് ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ സെക്കന്റ് സ്ട്രീറ്റ് പൈക്കിലുള്ള റ്റാമനെന്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. (Tamanend Park , 1255 Second Street Pike, Southampton , PA 18966). കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വാദ്യമായ രീതിയിൽ പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും, നിരവധി മത്സരങ്ങളും, വിജയികൾക്ക് സമ്മാനങ്ങളും സംഘാടകർ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരേയും ഹരംകൊള്ളിക്കുന്ന അവസാനത്തെ ഇനമായ വാശിയേറിയ വടംവലി മത്സരം പിക്നിക്കിന്റെ പ്രധാന ഇനമാണ്. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും പിറന്ന നാടിനെയും കൂടപ്പിറപ്പുകളുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന മാപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായ ചാരിറ്റി…
സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂലൈ 27-നു
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് സെൻറ്. വിൻസെൻറ് ഡി പോൾ സീറോ മലങ്കര കാത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടക്കും. 2025–26 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. പ്രധാനാതിഥിയായി, സീറോ മലങ്കര കത്തോലിക്ക യു.എസ്.എ.-കാനഡ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് സമ്മേളനത്തിൽ പങ്കെടുക്കും. ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷക്ക് എക്യൂമെനിക്കൽ കൊയർ…
സുവിശേഷീകരണത്തിനായി നവ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം; ഐ.പി.സി ഗ്ലോബൽ മീഡിയ സെമിനാർ
കാനഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്റ്ററിന്റെ നേത്യത്വത്തിൽ മാധ്യമ സെമിനാർ നടത്തി. 20-മത് ഐ.പി.സി ഫാമിലി കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെട്ട സെമിനാറിൽ പാസ്റ്റർ മാത്യൂ വർഗീസ് ഒക്കലഹോമ മുഖ്യ പ്രഭാഷണം നടത്തി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് വേണ്ടി പുതിയ തലമുറകളോടെ സംവാദിക്കുവാൻ നവമാധ്യമങ്ങളെ കൃത്യതയോടും വേഗതയോടും കൂടി നാം ഉപയോഗിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നോട്ടിഫിക്കേഷനുകളും റിങ്ടോണുകളും കേട്ടുണരുന്ന ഒരു സമൂഹം ആർട്ടിഫിഷൽ ഇന്റലിജൻസ് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ നവമാധ്യമങ്ങൾ വഴി സുവിശേഷം ജനങ്ങളിൽ എത്തപ്പെടാൻ ഇടയാക്കണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരെ ഉത്ബോധിപ്പിച്ചു. പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് പാസ്റ്റർ റോയി വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും വൈസ് പ്രസിഡൻ്റ് രാജൻ ആര്യപ്പള്ളിൽ…
ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം
ഫിലാഡൽഫിയ : ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന കർഷക രത്ന അവാർഡിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ സെയിന്റ് . തോമസ് സീറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക് പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ…
നക്ഷത്ര ഫലം (25-07-2025 വെള്ളി)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദ്ദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ഇന്ന് കച്ചവടക്കാര്‍ക്ക് മികച്ച ദിനമാണ്. മനോഹരമായ ഒരിടത്തേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. എന്നാല്‍ ജോലിയെ ചിന്തിച്ച് അത് വേണ്ടെന്ന് വയ്‌ക്കും. തുലാം: കുടുംബത്തില്‍ നിന്നും ജോലി സ്ഥലത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ജേലിയില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ നിങ്ങളെ സഹായിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ അനുകൂല നടപടിയുണ്ടാകും. വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ നിങ്ങൾക്ക്…
‘സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കൂ…’; ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന ഖാലിസ്ഥാൻ ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി മോദി
ലണ്ടന്‍: “ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന” തീവ്രവാദ പ്രത്യയശാസ്ത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ വച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (ജൂലൈ 24) ശക്തമായ സന്ദേശം നല്‍കി. യുകെയിൽ ഖാലിസ്ഥാനി അനുകൂലികളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ലണ്ടനിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച ശേഷം സംസാരിച്ച പ്രധാനമന്ത്രി മോദി, “പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് പ്രധാനമന്ത്രി സ്റ്റാർമറിനും അദ്ദേഹത്തിന്റെ സർക്കാരിനും ഞങ്ങൾ നന്ദി പറയുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്ന് ഞങ്ങൾ ഏകകണ്ഠമായി സമ്മതിക്കുന്നു” എന്ന് പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. “തീവ്രവാദ പ്രത്യയശാസ്ത്രമുള്ള ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്താൻ ഉപയോഗിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. സാമ്പത്തിക…
“ഞാന്‍ ധന്യയായി, മോദി എന്റെ ജീവനുള്ള ദൈവമാണ്”: യുകെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം സ്ത്രീ വികാരാധീനയായി
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിൽ, അദ്ദേഹത്തെ കണ്ട ഒരു സ്ത്രീ വികാരാധീനയായി. മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു, “അദ്ദേഹം എന്റെ ജീവനുള്ള ദൈവമാണ്. അദ്ദേഹത്തിന്റെ ദർശനം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയായി കരുതുന്നു. അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തതിന് ഇന്ത്യയിലെ ജനങ്ങളോട് ഞാൻ നന്ദി പറയുന്നു.” ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ബ്രിട്ടൺ സന്ദർശനം നടത്തുന്നത്. ഈ സന്ദർശന വേളയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്‌ടിഎ) അന്തിമരൂപം നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, “നമ്മൾ ഒരു പുതിയ ചരിത്രത്തിന് അടിത്തറയിടുകയാണ്. ഈ വർഷത്തെ ഞങ്ങളുടെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്, ഇത് വളരെ പ്രധാനമാണ്. ഇന്ത്യയും ബ്രിട്ടനും സ്വാഭാവിക…
എന്താണ് ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ?
ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പു വെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഈ കരാർ ഇന്ത്യയ്ക്ക് 99% കയറ്റുമതിയിലും നികുതി രഹിത കയറ്റുമതി സൗകര്യം നൽകും. ലണ്ടന്‍: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ഒടുവിൽ പ്രാബല്യത്തിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റോമറും ലണ്ടനിൽ വെച്ചാണ് ഇന്ന് (2025 ജൂലൈ 24ന്) ഈ ചരിത്ര കരാറിൽ ഒപ്പു വെച്ചത്. വർഷങ്ങളോളം നീണ്ട തീവ്രമായ ചർച്ചകൾക്കും ശ്രമങ്ങൾക്കും ശേഷം എത്തിയ ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഈ സ്വതന്ത്ര വ്യാപാര കരാർ നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക മാത്രമല്ല, മരുന്ന്, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മേഖലകളിലെ സാധാരണക്കാർക്ക്…
