എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത സാഗരമല്ലയോ മാതൃഹൃത്തം! ആ മഹാസാഗര വീചിയിലാവോളം ആലോലമാടീയെൻ ബാല്യകാലം! അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ അമ്മതൻ താരാട്ടു കേട്ടുറങ്ങി! ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു! എല്ലാമെനിക്കെന്നുമൻപോടു നൽകിടും കല്പദ്രുമമെനിയ്ക്കമ്മയെന്നും! ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും ആർദ്രമാകില്ലമ്മേ നിൻ മിഴികൾ! സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ് ലോകത്തിനമ്മയായ് വർത്തിപ്പു നീ! സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ- സമ്പന്നയായെന്നും വർത്തിപ്പു നീ!

ഗൃഹാതുരുത്വ സ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ സ്പ്രിംഗ് പിക്നിക്ക് സമാപിച്ചു

ഹൂസ്റ്റൺ: മലനാടിൻ്റെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന മലയോരങ്ങളുടെ റാണിയായ മദ്ധ്യ തിരുവിതാംകൂറിലെ റാന്നിയിൽനിന്ന് അമേരിക്കയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റൺ റാന്നി നിവാസികളുടെ പിക്നിക്കും കുടുംബ സംഗമവും പ്രകൃതി മനോഹരമായ മിസോറി സിറ്റി കിറ്റി ഹോളോ പാർക്കിൽ ഏപ്രിൽ 27 നു ശനിയാഴ്ച്ച നടന്നു. ജനിച്ചു വളർന്ന നാടിന്റെ മധുരസ്മരണകൾ അയവിറക്കാൻ കിട്ടിയ അവസരം റാന്നിക്കാർ പാഴാക്കിയില്ല. ഗൃഹാതുരുതത്വ സ്മരണകൾ പങ്കിട്ട് , കഥകൾ പറഞ്ഞു കവിതകൾ ചൊല്ലി കുടുംബസംഗമത്തെ അന്വർഥമാക്കി മാറ്റിയ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) അംഗങ്ങളിൽ പലരും അസ്സോസിയേഷൻ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീ ഷർട്ടും ധരിച്ചു പങ്കെടുത്തപ്പോൾ പിക്നിന് വര്ണപ്പകിട്ടു ലഭിച്ചു. വടം വലി, കസേര കളി, വാക് വിത്ത് ലെമൺ, ത്രോവിങ് ദി ബലൂൺ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കൽ, ജോൺ തോമസ് (രാജു) തുടങ്ങിയ പ്രമുഖ…

ഐ.പി.സി കുടുംബ സംഗമം: ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ക്വയറുകൾ എത്തിച്ചേരും

ന്യുയോർക്ക്: കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ, നോർത്ത് അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും റീജിയനുകളിൽ നിന്നുമുള്ള വർഷിപ്പ് ക്വയറുകൾ ആത്മീയ സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ എത്തിച്ചേരും. ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ഷെൽഡൻ ബങ്കാരയും ഇംഗ്ലീഷ്, ഹിന്ദി സെഷനുകളിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ കോൺഫ്രൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോൺഫറൻസിൽ പങ്കെടുത്ത് ഗാന ശുശ്രൂഷകളിൽ പങ്കാളികളാകുവാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗത്തിൽ മ്യൂസിക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. നാഷണൽ മ്യൂസിക്…

പ്രിയപ്പെട്ട മാതാവേ, “സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി”: ബാബു പി സൈമൺ

ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. “ഇനി കാണാം” എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വർണ്ണാഭമായ ഓർമ്മകൾ മനസ്സിൽ ഒരു മായിക ലോകം തീർത്തു. തിരികെ വീട്ടിലെത്തിയപ്പോൾ, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങൾ. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീൻപിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓർമ്മകളായി…

അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു (മാതൃദിന ചിന്തകൾ): ജയൻ വർഗീസ്

അമ്മയുടെ അപ്പൻ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ആദർശ പുരുഷൻ. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിർമ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയിൽ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയിൽഅതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികൾ ചികിൽസിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരിൽ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. (അപ്പനിൽ നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങൾ ചികിൽസിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കർവരുന്ന ഭൂമിയും വീടും ഇവർക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുമ്പോൾ, വല്യാപ്പന്റെ ഒരനുജൻ പ്രമാദമായ ഒരു കേസിൽ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകൾ…

ലിയോ പതിനാലാമൻ മാർപ്പാപ്പ തുറന്ന അതിർത്തികളെ പിന്തുണയ്ക്കുന്നു

വത്തിക്കാൻ സിറ്റി :കോർപ്പറേറ്റ് മാധ്യമങ്ങൾ ലിയോ പതിനാലാമനെ ഒരു മധ്യസ്ഥനായി വാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ പൊതു പ്രസ്താവനകളിലേക്കും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിലേക്കും ആഴത്തിൽ ഇറങ്ങുമ്പോൾ വ്യത്യസ്തമായ ഒരു കഥ വെളിപ്പെടുന്നു: ഈ പോപ്പ് തുറന്ന അതിർത്തികളെ അനുകൂലിക്കുന്നു, അമേരിക്കൻ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്നതിന് യാഥാസ്ഥിതിക നേതാക്കളെ – പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് – പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഒരു മാതൃക കാണിക്കുന്നു. ഫെബ്രുവരി 3-ന്, തീവ്ര ഇടതുപക്ഷ നാഷണൽ കാത്തലിക് റിപ്പോർട്ടറിൽ നിന്ന് “ജെഡി വാൻസ് തെറ്റാണ്: മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ റാങ്ക് ചെയ്യാൻ യേശു നമ്മോട് ആവശ്യപ്പെടുന്നില്ല” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം അദ്ദേഹം പങ്കിട്ടു – അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുന്ന കുടിയേറ്റ നയങ്ങൾക്കായുള്ള വാൻസിന്റെ ആഹ്വാനത്തിനെതിരായ വ്യക്തമായ ഒരു ആക്രമണം. ഇപ്പോൾ, ലിയോ പതിനാലാമൻ സെന്റ് പീറ്ററിന്റെ കസേരയിൽ…

സമാധാനത്തിനായി പ്രാർഥിക്കുക: ഗ്രാൻഡ് മുഫ്തി

അബൂദബി: ഇന്ത്യയും പാകിസ്ഥാനുമിടയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായി നിരപരാധികളായ മനുഷ്യരുടെ ജീവിതവും ഇന്ത്യയിലെ സ്വസ്ഥ സാമൂഹികാന്തരീക്ഷവും നഷ്ടപ്പെടാതിരിക്കാനും സമാധാനം പുലരുന്നതിനും ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിൽ പ്രാർഥന നടത്തണമെന്ന് ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ഇന്ത്യയുടെ നീക്കങ്ങളും ശ്രമങ്ങളും വിജയത്തിലെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ നടപടികൾ ആ അർഥത്തിൽ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതാണ്. അതേസമയം, മനുഷ്യരാശിയുടെ നിലനിൽപ്പിനും സുസ്ഥിര ജീവിതത്തിനും യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത സാഹചര്യം ഉണ്ടാവണം. നയതന്ത്ര ഉദ്യമങ്ങളിലൂടെയും ആഗോള സഹകരണങ്ങളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും ഭീകരവാദത്തെ അടിച്ചമർത്തുന്നതിലാണ് രാജ്യം വരും നാളുകളിൽ കൂടുതൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. യുദ്ധം കാരണം സാധാരണക്കാരായ സിവിലിയന്മാർ കഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ടെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി

മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത ഉയർത്തുന്നു വംശീയ രാഷ്ട്രീയമാണ് എന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. ആയതിനാൽ തന്നെ ഈ വംശീയ കൊലപാതകങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആർഎസ്എസ്, ബജ്റംദൾ പ്രവർത്തകരായ 20 ഹിന്ദുത്വ ഭീകരരെ കർണാടക പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അഷ്റഫിന്റെ കുടുംബത്തിന് സമ്പൂർണ്ണമായ നീതി നടപ്പിലാക്കുന്നത് വരെ കേരള സർക്കാരിൻറെ കൂടി ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തെ ജില്ലാ – ഏരിയാ നേതാക്കൾ സന്ദർശിക്കുകയും അഷ്റഫിന്റെ പിതാവിനെ കണ്ട് സോളിഡാരിറ്റിയുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും അഷ്റഫിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുൾപ്പെടെ 4 സംസ്ഥാനങ്ങളുടെ അധികാരം വർദ്ധിപ്പിച്ചു; കേന്ദ്രം പ്രത്യേക അധികാരങ്ങൾ നൽകി

പാക്കിസ്താനുമായുള്ള അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടിയന്തര അധികാരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 1968 ലെ സിവിൽ ഡിഫൻസ് നിയമങ്ങളിലെ സെക്ഷൻ 11 പ്രകാരമാണ് ഈ അധികാരങ്ങൾ നൽകിയിരിക്കുന്നത്. ഈ ഉത്തരവ് തദ്ദേശ ഭരണകൂടത്തെ കൂടുതൽ ശക്തമാക്കുന്നു. ഏത് അടിയന്തര സാഹചര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സംരക്ഷണ, പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാൻ കഴിയും. ഈ ഉത്തരവിന്റെ അർത്ഥം, 9 തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചതിൽ പാക്കിസ്താന്‍ നിരാശരായതിനാൽ രാജ്യം മുഴുവൻ അതീവ ജാഗ്രത പാലിക്കണം എന്നാണ്. പ്രതികാര നടപടിയായി അതിർത്തിയിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഇന്ത്യൻ സൈന്യം ഈ ആക്രമണങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. കേന്ദ്രത്തിന്റെ ഈ ഉത്തരവ് പാക്കിസ്താനോട് ചേർന്നുള്ള രാജസ്ഥാൻ ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലെ സർക്കാരുകളെ ശക്തിപ്പെടുത്തും. 1968 ലെ സിവിൽ ഡിഫൻസ് നിയമങ്ങൾ: 1968 ലെ സിവിൽ ഡിഫൻസ് നിയമങ്ങൾ…

ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്താന്റെ നുണക്കഥകള്‍ പൊളിച്ചടുക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനുശേഷം, തെറ്റായ വിവരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും ഇന്ത്യയിലെ പൊതുജനങ്ങൾക്കിടയിൽ ഭയം പടർത്താൻ പാക്കിസ്താന്‍ ശ്രമിക്കുന്നതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. കഴിഞ്ഞ 8 മണിക്കൂറിനുള്ളിൽ (2025 മെയ് 8, രാത്രി 10:00 മുതൽ 2025 മെയ് 9, രാവിലെ 6:30 വരെ), പാക്കിസ്താന്‍ സോഷ്യൽ മീഡിയ ഹാൻഡിലുകളും മാധ്യമങ്ങളും ഏഴ് തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചെന്നും അവയെല്ലാം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ്-ചെക്ക് യൂണിറ്റ് തടഞ്ഞതായും അവകാശപ്പെട്ടു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും അത്തരം ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കണമെന്നും പിഐബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഔദ്യോഗിക പ്രസ്താവനകൾ മാത്രം വിശ്വസിക്കുക. 1. ജലന്ധറിലെ ഡ്രോൺ ആക്രമണത്തിന്റെ വ്യാജ വീഡിയോ ജലന്ധറിൽ ഡ്രോൺ ആക്രമണം നടന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ പാക്കിസ്താന്‍ അക്കൗണ്ടുകൾ വൈറലാക്കി. പിഐബി നടത്തിയ അന്വേഷണത്തിൽ വീഡിയോ ഒരു…