ദോഹ: തനിമ ഖത്തർ സംഘടിപ്പിച്ച ‘ആർട്ട്‌മോസ്ഫിയർ 2025’ ഇൻ്റർസോൺ കലാമേളയിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ റയ്യാൻ സോൺ ഓവറോൾ കിരീടം ചൂടി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പുരുഷ വിഭാഗത്തിൽ വക്റ സോൺ റണ്ണറപ്പായി. മദീന ഖലീഫക്കാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ മദീന ഖലീഫ രണ്ടും ദോഹ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ വക്റ സോണിലെ റഫീഖ് നീർമുണ്ടയും വനിതാ വിഭാഗത്തിൽ മദീന ഖലീഫയിലെ സന അബുലൈസും വ്യക്തിഗത ചാമ്പ്യൻമാരായി. കഥ, കവിത, കാലിഗ്രഫി, പെയിന്റിംഗ്,കാർട്ടൂൺ തുടങ്ങിയ രചനാ മത്സരങ്ങളിലും ഖുർആൻ പാരായണം, പ്രസംഗം, മാപ്പിള പാട്ട്, കഥാപ്രസംഗം, സംഘഗാനം, സ്കിറ്റ്, സംഗീത ശില്പം, മൈം, പദ്യം ചൊല്ലൽ തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിലുമായി റയ്യാൻ, വക്റ, മദീന ഖലീഫ, ദോഹ, തുമാമ, അൽഖോർ സോണുകൾ മാറ്റുരച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശികതല മത്സരങ്ങളിൽ മികവ് പുലർത്തിയ വ്യക്തികളും…
Year: 2025
ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ഒഐസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഐസിസി നാഷണൽ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കുവൈറ്റിന്റെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി പിള്ള (ജനറൽ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്), ജോൺസി സി സാമുവേൽ (വൈസ് പ്രസിഡന്റ്), എ ഐ കുര്യൻ (വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ (സെക്രട്ടറി), റോഷൻ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പൻ (സെക്രട്ടറി), ബിജു പാറയിൽ (സെക്രട്ടറി) സാം മാത്യു (കൾച്ചറൽ സെക്രട്ടറി), ഷംജിത് എസ് (സ്പോർട്സ് സെക്രട്ടറി), നഹാസ് സൈനുദീൻ (വെൽഫെയർ സെക്രട്ടറി), സിബി ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ്…
പുക വലിക്കാത്തവര്‍ക്കും ശ്വാസകോശ അർബുദം പിടിപെടാം!: ശാസ്ത്രജ്ഞർ
ഒരു പഠനമനുസരിച്ച്, പുകവലിക്കാത്തവരിൽ പോലും, പ്രത്യേകിച്ച് അഡിനോകാർസിനോമ എന്നറിയപ്പെടുന്ന ഒരു തരം കാൻസറായ ശ്വാസകോശ അർബുദ കേസുകളുടെ വർദ്ധനവിന് വായു മലിനീകരണം കാരണമാകുന്നുണ്ട്. 2022-ൽ, 53-70% ശ്വാസകോശ അർബുദ കേസുകളും ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത രോഗികളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഏഷ്യൻ രാജ്യങ്ങളിലെ സ്ത്രീകളെയാണ് ഇത് പ്രത്യേകിച്ച് ബാധിച്ചത്. സാധാരണയായി പുകവലിക്കാരിലാണ് ശ്വാസകോശ അർബുദം കാണപ്പെടുന്നത്, എന്നാൽ ഇപ്പോൾ ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവരിലും ഈ രോഗം കാണപ്പെടുന്നു. ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രകാരം, വായു മലിനീകരണം ശ്വാസകോശ അർബുദത്തിനും ഒരു പ്രധാന കാരണമായി മാറുകയാണ്. ലാൻസെറ്റിനെക്കുറിച്ചുള്ള ഈ പഠനം നടത്തിയത് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) യിലെയും ലോകാരോഗ്യ സംഘടനയിലെയും (WHO) ശാസ്ത്രജ്ഞരാണ്. ഈ പഠനത്തിൽ, ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022 ൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു, അതിൽ…
ശരീരത്തിലെ നീര്‍ക്കെട്ട് നിങ്ങള്‍ അവഗണിക്കാറുണ്ടോ?; ഇത് ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാകാം
ശരീരത്തിൽ വീക്കം അഥവാ നീര്‍ക്കെട്ട് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു, ചിലര്‍ ഇത് പലപ്പോഴും നിസ്സാരമായി കാണുന്നു. എന്നാൽ ശരീരത്തിനുള്ളിൽ വീക്കം ഉണ്ടാകുന്നത് പല ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാന്‍ സാധ്യതയുണ്ട്. സന്ധികളിലും പേശികളിലും വീക്കം – നിങ്ങൾക്ക് പതിവായി സന്ധി വേദന, കാഠിന്യം അല്ലെങ്കിൽ പേശി പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് വീക്കത്തിന്റെ ഒരു സാധാരണ ലക്ഷണമായിരിക്കാം. അത് നിങ്ങളുടെ ശരീരത്തിൽ എവിടെയെങ്കിലും വീക്കം ഉണ്ടാക്കാൻ കാരണമായേക്കാം. ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങൾ – നിങ്ങൾക്ക് പലപ്പോഴും വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇവ ദഹനവ്യവസ്ഥയിലെ വീക്കത്തിന്റെ ലക്ഷണങ്ങളായിരിക്കാം. വയറ്റില്‍ സ്ഥിരമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിനെ നിസ്സാരമായി കാണരുത്. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ – ചർമ്മത്തിലെ തിണർപ്പ്, മുഖക്കുരു അല്ലെങ്കിൽ പ്രകോപനം എന്നിവയും വീക്കത്തിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടകരമാണ്. ഈ…
നക്ഷത്ര ഫലം (9-02-2025 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങൾക്കായി സമയം കണ്ടെത്താൻ ശ്രമിക്കുക. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. പ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്രയ്‌ക്ക് സാധ്യത. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ…
പ്രണയവാര ചിന്തകളിലെ ശിഥില ചിത്രങ്ങൾ !: ജയൻ വർഗീസ്
പതിനൊന്നു മുതൽ ഏഴു വരെയുള്ള ഷിഫ്റ്റിൽ ഒഴിവുണ്ടെന്ന് ഗ്യാസ് സ്റ്റേഷനിൽ നിന്നും വിളി വന്നു. ഗ്യാസ്സ്റ്റേഷനിൽ എത്തി സൂപ്പർ വൈസറെ കണ്ട് അപേക്ഷാ ഫാറം പൂരിപ്പിച്ചു കൊടുത്ത് ജോലി ഏറ്റെടുത്തു. ഇപ്പോൾമൂന്നു ജോലിയായി. ഗ്യാസ് സ്റ്റേഷൻ ജോലി രാത്രിയിൽ ആയതു കൊണ്ട് മറ്റു ജോലികൾക്ക് തടസം ഉണ്ടാവില്ലഎന്ന് തന്നെ കരുതി. ബംഗ്ളാ ദേശ് കാരനായ ഒരു നസീർ ആണ് സൂപ്പർ വൈസർ. ലോട്ടറി വിസയിൽ അയാൾഎത്തിയിട്ടും ഏറെയായിട്ടില്ല. അങ്ങിനെ വന്ന ഒരു കൂട്ടം ബംഗ്ളാ യുവാക്കൾ ഫെറിയുടെ അടുത്തുള്ള ഒരു വീട്വാടകക്കെടുത്ത് ഒരുമിച്ചു താമസിക്കുകയാണ്. ഒന്നര ഡോളർ വിലയുള്ള ബട്ടർ റോളും, ചായയുമാണ്മിക്കവരുടെയും ലഞ്ചും, ഡിന്നറും ഒക്കെ എന്നറിഞ്ഞു. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന തുക ഇപ്രകാരംജീവിച്ചു മിച്ചം വരുന്നത് നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് അവർ. നസീറുമായി കൂടുതലെടുത്തപ്പോൾഅയാൾ പറഞ്ഞ കഥകളാണ് ഇതെല്ലാം. മൂന്നാമത്തെ ആഴ്ച വരെ…
ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15 ശനിയാഴ്ച; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും
സ്റ്റോക്ക് – ഓൺ – ട്രെന്റ്: യശ്ശശരീരരായ ഉമ്മൻ ചാണ്ടി, പി റ്റി തോമസ് എന്നിവരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ ‘ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്’ ഫെബ്രുവരി 15 ശനിയാഴ്ച സ്റ്റോക്ക് – ഓൺ – ട്രെന്റിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് പാലക്കാട് നിയമസഭാ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സ്റ്റോക്ക് – ഓൺ – ട്രെന്റിലെ ഫെന്റൺ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ. മെൻസ് ഇന്റർമീടിയേറ്റ്, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ…
തന്നെ വധിക്കാൻ ശ്രമിച്ചതിന്റെ കാരണം കണ്ടെത്താൻ ട്രംപ് രഹസ്യാന്വേഷണ വിഭാഗത്തോട് ഉത്തരവിട്ടു
വാഷിംഗ്ടണ്‍: കഴിഞ്ഞ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ നടന്ന രണ്ട് വധശ്രമങ്ങളെക്കുറിച്ചുള്ള “എല്ലാ വിശദാംശങ്ങളും” നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യാന്വേഷണ വിഭാഗത്തോട് ഉത്തരവിട്ടു. എനിക്ക് അതറിയാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. “രണ്ട് കൊലയാളികളെയും കുറിച്ച് എനിക്ക് അറിയണം. ഒരാൾക്ക് ആറ് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നതും മറ്റേയാൾക്ക് [വിദേശ] ആപ്പുകള്‍ ഉണ്ടായിരുന്നതും എന്തുകൊണ്ട്? മുൻ പ്രസിഡന്റ് ജോ ബൈഡൻ കാരണം ഇനി എന്നെ തടഞ്ഞുവയ്ക്കില്ല. എനിക്ക് അറിയാനുള്ള അവകാശമുണ്ട്. അദ്ദേഹം (ബൈഡന്‍) അത് വളരെക്കാലം തടഞ്ഞുവച്ചു, ഒഴികഴിവുകളൊന്നുമില്ല,” ട്രം പറഞ്ഞു. തന്നെ വധിക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വീഡിയോകളും എക്‌സിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്. സൗത്ത് ഫ്ലോറിഡയിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ 58 കാരനായ റയാൻ റൗത്തിന്റെ കൈവശം 17 സെൽഫോണുകളും മറ്റ് നിരവധി…
ടൈം മാഗസിന്റെ കവര്‍ പേജില്‍ ഇലോണ്‍ മസ്ക്; ട്രംപ് കലിപ്പില്‍
വാഷിംഗ്ടൺ ഡിസി: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടൈം മാഗസിനും തമ്മിൽ വീണ്ടും സംഘർഷം. ഇത്തവണ വിഷയം കോടീശ്വരനായ വ്യവസായി എലോൺ മസ്‌ക് ടൈം മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടതാണ്. ഈ മാസികയുടെ കവറിൽ പ്രത്യക്ഷപ്പെടുന്നതിൽ വളരെയധികം സന്തോഷിക്കുന്ന ട്രംപ്, ഇത്തവണ കലിപ്പിലാണ്… “ടൈം ഇപ്പോഴും കാര്യത്തിലാണോ?” എന്ന് അദ്ദേഹം പരിഹസിച്ചു. ടൈം മാസികയുടെ പുതിയ കവര്‍ പേജില്‍, ഓവൽ ഓഫീസിലെ പ്രസിഡന്റിന്റെ മേശയ്ക്ക് പിന്നിൽ ഇരിക്കുന്ന എലോൺ മസ്‌കിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കൈയ്യിൽ കാപ്പിയുണ്ട്, പിന്നിൽ ഒരു അമേരിക്കൻ പതാക പാറുന്നുണ്ട്. ഈ ഫോട്ടോയ്ക്കൊപ്പം മസ്കിന്റെ ‘വാഷിംഗ്ടണിനെതിരായ യുദ്ധം’ ചർച്ച ചെയ്യുന്ന ഒരു നീണ്ട ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് താന്‍ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും, തന്റെ കമ്പനി കാരണം സർക്കാർ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ടെന്നും മസ്ക് അഭിപ്രായപ്പെട്ടു. “ടൈം…
മാരാമൺ കൺവെൻഷന് തുടക്കമായി; ചരിത്രം കല്ലിശ്ശേരി ‘കടവിൽ മാളിക’യിൽ നിന്ന്!
ഹൂസ്റ്റൺ/മാരാമൺ: മലങ്കര മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻറെ പൂർണ ചുമതലയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ 130-ാമത് മാരാമൺ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. എട്ടു നാൾ നീണ്ടു നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ കൺവെൻഷനിൽ പ്രൊഫ. ഡോ. ജെറി പിള്ളേയ് (President,The World Communion of Reformed Churches), റവ. ഡോ. വിക്ടർ അലോയോ (President, Columbia Theological Seminary), ഡോ. രാജ്കുമാർ രാമചന്ദ്രൻ (Executive Director, Logos Ministries Dean(Honorary) of Faculty of Haggai Institute, India) എന്നിവരാണ് ഇത്തവണത്തെ മുഖ്യ പ്രാസംഗികര്‍. 101 അംഗ കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. കല്ലിശ്ശേരി പമ്പാനദീ തീരത്ത് പത്തൊമ്പതാം…
