വളർച്ചയുടെ പാതയിൽ സിൽവർ ജൂബിലി ഒരു നാഴിക കല്ലാണെങ്കിലും, ഒരു രൂപതയുടെ പ്രയാണത്തിൽ ഇരുപത്തഞ്ചു വർഷങ്ങൾ വലിയൊരു അളവുകോലല്ല. എന്നാൽ ഈ ചെറിയ കാലയളവിൽ ഷിക്കാഗോ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ വളർച്ചക്കൊപ്പം, രൂപതയിലുണ്ടായിട്ടുള്ള ദൈവവിളികളും എടുത്തു പറയേണ്ടതാണ്. സ്വർഗ്ഗീയനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാൽ, 2001ൽ സ്‌ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപതക്ക്, ഈ ചുരുങ്ങിയ കാലയളവിൽ, തദ്ദേശ്യരായ പത്തോളം വൈദികർക്ക് ജൻമം നൽകുവാൻ സാധിച്ചത്, തീവ്രമായ പ്രാർത്ഥനയുടേയും, ചിട്ടയായ മതബോധനത്തിന്റേയും ഫലമാണ്. കൂടാതെ നിലവിൽ എഴിൽപ്പരം യുവജനങ്ങൾ വിവിധ സെമിനാരികളിൽ പഠിക്കുന്നുയെന്നതും ഷിക്കാഗോ രൂപതയുടെ ശോഭനമായ ദൈവവിളിയെയാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കയിൽ സ്‌ഥിര താമസമാക്കിയ മാതാപിതാക്കളുടെ രണ്ടാം തലമുറകളിൽ നിന്നും, എല്ലാവിധ പ്രലോഭനങ്ങളേയും, വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്, അനസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ, അനന്തമായ ദൈവപരിപാനയുടെ നേർസാക്ഷ്യമാണ്! 2001 മാർച്ച് 13-)0 തീയതിയാണ് ഷിക്കാഗോ രൂപത നിലവിൽ വന്നതും,…
Day: March 2, 2026
അമേരിക്കയുടെ മൂന്ന് എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈറ്റ് വെടിവെച്ചിട്ടു; അബദ്ധത്താലാണെന്ന് കുവൈറ്റ്
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി കുവൈറ്റ് വ്യോമ പ്രതിരോധം മൂന്ന് അമേരിക്കന്‍ യുഎസ് എഫ്-15ഇ “സ്ട്രൈക്ക് ഈഗിൾ” യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഓരോ വിമാനത്തിലുമുള്ള രണ്ട് പേരെയും ആകെ ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി CENTCOM അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ആരോഗ്യനില നിലവിൽ സ്ഥിരതയുള്ളതാണെന്ന് അവർ പറഞ്ഞു. കുവൈറ്റ് മിത്രത്തെ ശത്രുവായി തെറ്റിദ്ധരിച്ച് വെടിവച്ചു വീഴ്ത്തിയതാണെന്നും, എന്നാൽ പിന്നീട് സഹായം വാഗ്ദാനം ചെയ്തെന്നും അവർ പറഞ്ഞു. തങ്ങളുടെ ശ്രമങ്ങൾക്ക് കുവൈറ്റ് പ്രതിരോധ സേന നൽകിയ പിന്തുണയ്ക്ക് നന്ദിയുള്ളവരാണെന്ന് CENTCOM പ്രസ്താവിച്ചു. ശനിയാഴ്ചയാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആക്രമണം നടത്തി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത്. അതിന് പ്രതികാരമായി ഇറാൻ, ടെൽ അവീവിനെയും യുഎസ്…
സാഹിത്യവേദി മാർച്ച് 6-ന്; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം. ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം. മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.…
കോട്ടയം ക്ലബ്ബിന്റെ വാർഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
ഹൂസ്റ്റൺ: കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിൻറെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വർഷത്തെ വാർഷീക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്. മാത്യു കുര്യാക്കോസിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവര്ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ഷിബു കെ മാണി വാർഷീക റിപ്പോർട്ടും ട്രഷറർ അജി കോര വാർഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി. ഇന്റേണൽ ഓഡിറ്റർ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും തുടർന്ന് ജനറൽ ബോഡി വാർഷീക റിപ്പോർട്ടും കണക്കും ഐക്യകണ്ടേന പാസ്സാക്കുകയും ചെയ്തു. അതിനുശേഷം 2026ലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞടുപ്പ് നടന്നു.…
പെട്ടികളിൽ കുത്തി നിറച്ച ബാലറ്റു യുഗം (ലേഖനം): ജയശങ്കർ പിള്ള
നാനാത്വത്തിൽ ഏകത്വം, തെരഞ്ഞെടുപ്പിലൂടെ ഉള്ള ജനാധിപത്യ വ്യവസ്ഥ ഇതൊക്കെയാണല്ലോ ഒരു രാജ്യത്തിന്റെ സൗന്ദര്യം. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഈ വോട്ടിങ് പ്രക്രിയയെ സുതാര്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിയ്ക്കുന്നു. കാരണം ഭാരതം ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമായതിനാൽ തെറ്റ് കുറ്റങ്ങൾ കൂടാതെ കഴിവതും വേഗത്തിൽ പ്രക്രിയകൾ പൂർത്തിയാക്കി ഭരണാധിപന്മാരെ തെരഞ്ഞെടുക്കുക എന്നത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കു ആവശ്യമാണ്, ബാലറ്റ് പേപ്പറുകൾ മാറി ആധുനിക വോട്ടിങ് യന്ത്രം വന്നതോടെ വോട്ടിങ് ക്രമേക്കേടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കി. പക്ഷെ കുറച്ചു കാലങ്ങൾ ആയി കേൾക്കുന്ന ഒന്നാണ് അധികാരം നഷ്ടപ്പെട്ടവരുടെ വിലാപം. ബാലറ്റിലേയ്ക്ക് തിരികെ പോണം,വോട്ടു ചോരി എന്നൊക്കെ. പക്ഷെ ഒന്ന് ചിന്തിയ്ക്കൂ.. !!!!. അതിശയം എന്ന് പറയട്ടെ ഭൂരിപക്ഷം കിട്ടിയാൽ ഈ പരാതികൾ ഒന്നും ഇല്ല കേട്ടോ …!! എല്ലാം സുഭദ്രം …!! ഇനി ഒരു വസ്തുത പറയാം, അതാണ് യാഥാർഥ്യവും.…