ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം ഇറാൻ നിരസിച്ചു; യു എസ് സൈനികര്‍ ഇറാനിയൻ മണ്ണിൽ കാലുകുത്തിയാല്‍ അവർ “പേർഷ്യൻ ഗൾഫിലെ സ്രാവുകൾക്ക് ഭക്ഷണമായി” മാറുമെന്ന്

പ്രസിഡന്റ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം നിരസിച്ചുകൊണ്ട്, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാമെന്ന പ്രതീക്ഷകൾ ഇറാൻ തകർത്തു… ദോഹ (ഖത്തര്‍): മധ്യപൂർവദേശ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി നേരിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം ഇറാൻ പൂർണ്ണമായും നിരസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ സംബന്ധിച്ച യുഎസ് അവകാശവാദങ്ങളും ടെഹ്‌റാൻ തള്ളിക്കളഞ്ഞു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ഇപ്പോൾ വളരെ അപകടകരവും വിനാശകരവുമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇറാന്റെ നിലപാട് കടുപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് യുഎസ് സമാധാന നിർദ്ദേശത്തിന്റെ നിബന്ധനകളെ “യാഥാർത്ഥ്യബോധമില്ലാത്തതും, യുക്തിരഹിതവും, അമിതവുമാണ്” എന്ന് വിശേഷിപ്പിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും, കൈമാറ്റം ചെയ്യപ്പെടുന്ന ഏതൊരു സന്ദേശവും പൂർണ്ണമായും ഇടനിലക്കാർ വഴിയാണ് നടത്തുന്നതെന്നും…

ഫോമ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും ജൂൺ 6 ശനിയാഴ്ച എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ ദ്വൈവാർഷിക സമാപന കൺവെൻഷൻ ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച്‌ (1500 DePaul Street, Elmont, NY 11003) നടത്തപ്പെടുന്നു. കൺവെൻഷനോട് അനുബന്ധിച്ച് ഗ്രൂപ്പ് ഡാൻസ് മത്സരവും നടത്തപ്പെടുന്നു. ഫോമാ ന്യൂയോർക്ക് റീജിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഡാൻസ് മത്സരം നടത്തുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളറും (First Prize: $1,000), രണ്ടാം സമ്മനമായി എഴുന്നൂറ്റി അൻപത് ഡോളറും (Second Prize: $750), മൂന്നാം സമ്മനമായി അഞ്ഞൂറ് ഡോളറും (Third Prize: $500) നൽകുന്നതാണ്. ജൂൺ 6 ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ മത്സരം…

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം: ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണ്ണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ ഐ.ഒ.സി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐ.ഒ.സി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ്…

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 30, തിങ്കൾ (സെൻട്രൽ ടൈം 8:30pm , ഈസ്റ്റേൺ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ കോൺഫറൻസിൽ മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ശ്രീ. രമേശ് ചെന്നിത്തല എം.എൽ.എമുഖ്യാതിഥിയായി സംസാരിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ പ്രവാസികൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും. സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന…

കേരള ഡിബേറ്റ് ഫോറം യു എസ് എ; കേരളാ അസംബ്ലി ഇലക്ഷൻ സംവാദം, വെർച്വൽ (സും) ഡിബേറ്റ്, ഏപ്രിൽ 6 നു വൈകുന്നേരം 7 മണിക്ക്

ഹ്യൂസ്റ്റൺ: ചൂടേറിയ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഏപ്രിൽ 6, 2026 തിങ്കൾ വൈകുന്നേരം 7 മണി (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം – ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു. അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ്. അവർക്കവിടെ, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് സാധാരണയായി നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ അസംബ്ലി പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ വ്യക്തികൾ, കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന…

ഐസ് കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

നാഷ്വിൽ : അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തി. തനിക്ക് നിയമപരമായ വർക്ക് പെർമിറ്റ് ഉണ്ടെന്നും, മേഖലയിലെ ഐസ്  പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും റോഡ്രിഗസ് ആരോപിക്കുന്നു. മാർച്ച് 4-ന് ജിമ്മിന് പുറത്ത് വെച്ചാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. തുടർന്ന് 16 ദിവസത്തോളം തടങ്കലിലായിരുന്നു. തടങ്കലിൽ കഴിഞ്ഞിരുന്ന ജയിലിലെ സാഹചര്യം അതീവ മോശമായിരുന്നുവെന്ന് അവർ പറഞ്ഞു. തല ചൊറിയുന്നു എന്ന് പറഞ്ഞതിന് പേൻ ഉണ്ടെന്ന് സംശയിച്ച് അഞ്ച് ദിവസം ഒറ്റപ്പെട്ട സെല്ലിൽ അടയ്ക്കുകയും, കണ്ണുകൾ നീറുന്ന തരത്തിലുള്ള രാസലായനി തലയിലൂടെ ഒഴിക്കുകയും ചെയ്തതായി അവർ വെളിപ്പെടുത്തി. കുടുംബത്തോടോ അഭിഭാഷകനോടോ സംസാരിക്കാൻ ആദ്യ ദിവസങ്ങളിൽ അനുവാദം നൽകിയിരുന്നില്ല. ശുദ്ധവായു ശ്വസിക്കാനോ കൃത്യമായി ഭക്ഷണം കഴിക്കാനോ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു അവിടെയെന്നും…

എടാട്ടേൽ പി.ഒ ഔസേപ്പ് (പാപ്പച്ചൻ 92) അന്തരിച്ചു

പാലാ : വയലാ പാണൂച്ചിറ പി.ഒ ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ 92) അന്തരിച്ചു. വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു. ന്യൂജേഴ്‌സി റിവർവെയ്ൽ നിവാസിയും സി പി എയുമായ ബാബു ജോസഫ് മകനാണ്. ഭൗതിക ശരീരം 31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെൻ്റ് ജോർജ്ജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും, ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ, മക്കൾ – ജോയി ജോസഫ് – ജോയൽ ഏജൻസീസ് വയലാ, ബാബു ജോസഫ് ന്യൂ ജേഴ്‌സി, യൂ എസ് എ, ജോഷി കാളികാവ് സൂസൻ യൂ കെ, മരുമക്കൾ – ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ യൂ എസ്…

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ഡാളസ്: ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ ‘ഗോപിയോ’ (Global Organization of People of Indian Origin) ഡാളസ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 29 ഞായറാഴ്ച വൈകീട്ടി2:30 നു ഡാളസിലെ ഭാരതീയ നിവാസിൽ നടന്ന പരിപാടി, നോർത്ത് ടെക്സസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലായി മാറി. ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ ഡി.സി. മഞ്ജുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡാളസ്-ഫോർട്ട് വർത്ത് (DFW) മേഖലയിലെ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രൊഫഷണൽ നേതൃത്വത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ പാലമായി മാറാൻ പ്രവാസികൾക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രൊഫഷണലുകളെയും സംരംഭകരെയും ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഡാളസ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാപ്റ്റർ…

സംഘ്പരിവാർ അജണ്ടകളെ പരാജയപ്പെടുത്താൻ ഇടതു ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം: ഹമീദ് വാണിയമ്പലം

പാലക്കാട് : സംഘ്പരിവാർ അജണ്ടകളെ പരാജയപ്പെടുത്താൻ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തുടർച്ചയ്ക്കെതിരെ കേരളം വിധി എഴുതണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവിശേഷമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇടതുപക്ഷ തുടർഭരണം ഉറപ്പു…

“എൽഡിഎഫും യുഡിഎഫും ഒരുമിച്ച് കേരളത്തെ കൊള്ളയടിക്കുന്നു”: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പൗരന്മാർക്ക് ഉറപ്പു നൽകുന്നതിനും, കോൺഗ്രസിനെയും എൽഡിഎഫ്-യുഡിഎഫ് സഖ്യത്തെ നിശിതമായി ആക്രമിക്കുന്നതിനും, സംസ്ഥാനത്തെ അടുത്ത ഭരണശക്തിയായി ബിജെപിയെ ഉയർത്തിക്കാട്ടുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മാര്‍ച്ച് 29 ഞായറാഴ്ച) പാലക്കാട് നടന്ന വമ്പിച്ച എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിലൂന്നി പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയെ അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലാണ് തന്റെ സർക്കാരിന്റെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു. “ഈ സമയത്ത്, എല്ലാവരുടെയും ശ്രദ്ധ പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിലാണ്. ഇന്ത്യയിൽ അതിന്റെ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള നിരവധി പേർ സംഘർഷബാധിത മേഖലയിൽ ജോലി ചെയ്യുന്നതിനാൽ, അവരുടെ സുരക്ഷ തന്റെ സർക്കാരിന് മുൻ‌ഗണനയായി തുടരുന്നുവെന്നും, യുദ്ധം ആരംഭിച്ചതുമുതൽ ഗൾഫ് നേതാക്കളുമായി നേരിട്ട് ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…