ചിങ്ങം : നിങ്ങളുടെ തിക്കും തിരക്കുമുള്ള പരിപാടികളിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സമ്മർദ്ദങ്ങൾ ഇന്ന് നിങ്ങളെ അലട്ടിയേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന മീറ്റിംഗുകൾ വിജയകരമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസാവസാനം ജോലിഭാരം മൂലം തളർന്നുപോയേക്കാം. ഇന്ന് കുറച്ചുസമയം വിശ്രമത്തിനായി മാറ്റിവെക്കുക. കന്നി: ഇന്ന് നിങ്ങൾക്ക് അത്ര തൃപ്‌തികരമായ ഒരു ദിവസമായിരിക്കില്ല. കുട്ടികളെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള വേവലാതികൾ മനസ്സമാധാനം കെടുത്തിയേക്കാം. ഉദരസംബന്ധവും കരൾസംബന്ധവുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം വ്യായാമത്തിലും ക്രിയാത്മകതയിലും ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. മാനസിക സംഘർഷം കുറയ്ക്കാൻ അടുത്ത സുഹൃത്തുക്കളോട് മനസ്സ് തുറന്ന് സംസാരിക്കുക. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത്. തുലാം : ഇന്ന് ദിവസം മുഴുവൻ നിങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതായിരിക്കും. നല്ലൊരു ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ഇന്ന് പങ്കുവെക്കും. പ്രിയതമയുടെ പരിഗണനയും സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട്…
Month: June 2026
ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട്; സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന്
എടത്വ : ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട് .എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന് 3 മണിക്ക് എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കുമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു. മാനേജർ റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഷോട്ട് കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജലോത്സവ പ്രേമികളായ എല്ലാവർക്കും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു. വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി…
പ്രിസ്ക്കില്ല എൽസ ജോണിന് ഒന്നാം റാങ്ക്
കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി. കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകളാണ്. കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. ആദ്യത്തെ 9 റാങ്കുകളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകള്‍ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.
വനത്തിനുള്ളിൽ ആന്റപ്പൻ അമ്പിയായം അനുസ്മരണം നടത്തി
എടത്വ:പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടി.കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായം അനുസ്മരണം വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കി. മഴമിത്രത്തില്‍ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറി.ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള,…
കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയക്ക് പുതിയ അമരക്കാർ
ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ് ഹാൾ പ്രൊഫ. വി സാംബശിവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ മജു വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സാജൻ നായർ സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ…
ട്രംപിന്റെ സമാധാന സംരംഭത്തിന് തിരിച്ചടി; ഹിസ്ബുള്ളയുടെ വിസമ്മതം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാക്കുന്നു
ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടി. ലെബനനുവേണ്ടി നിർദ്ദേശിച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള പാടെ വിസമ്മതിച്ചു. ഒരു സാഹചര്യത്തിലും തെക്കൻ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യം പിൻവാങ്ങില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ ഉടൻ തന്നെ അതേ നിലപാട് സ്വീകരിച്ചു. ലെബനൻ, ഇറാൻ മുന്നണികളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ രണ്ട് സംഭവവികാസങ്ങളും ഗുരുതരമായി അപകടത്തിലാക്കി. യുഎസ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ ഒരു സമഗ്ര സമാധാന കരാർ തയ്യാറാക്കിയിരുന്നു. തെക്കൻ ലെബനനിലെ എല്ലാ ഹിസ്ബുള്ള സൈനിക പ്രവർത്തനങ്ങളും പൂർണ്ണമായി നിരോധിക്കുന്നതും ആ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം പൂർണ്ണമായും ലെബനൻ സൈന്യത്തിന് കൈമാറുന്നതും ഈ ബ്ലൂപ്രിന്റിൽ ഉൾപ്പെടുന്നു. ഹിസ്ബുള്ള തലവൻ നയിം ഖാസിം ഈ നിർദ്ദേശം…
ഇറാനെതിരെ യുഎസിന്റെ പ്രതികാര നടപടി: ഇറാന്റെ എണ്ണ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിട്ട് യുഎഇ, ചൈനീസ് കമ്പനികളെ നിരോധിച്ചു
ദുബായ്: ഇറാന്റെ എണ്ണ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിട്ട് യുഎസ് ഭരണകൂടം പുതിയതും കർശനവുമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)യിലെയും ചൈനയിലെയും ചില കമ്പനികളെയും ഈ ഉപരോധങ്ങൾ നേരിട്ട് ബാധിക്കും. ഇറാന്റെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ നടപടിയിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് (ഒഎഫ്‌എസി) ആകെ 12 സ്ഥാപനങ്ങൾക്കും ആറ് കപ്പലുകൾക്കും നിരോധനം ഏര്‍പ്പെടുത്തി. ഇതിൽ അഞ്ച് കമ്പനികൾ മാർഷൽ ദ്വീപുകളിൽ നിന്നും, നാലെണ്ണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നും, ഒരെണ്ണം ചൈനയിൽ നിന്നുമുള്ളതാണ്. പനാമ പതാകയുള്ള നാല് ടാങ്കറുകൾ ഉൾപ്പെടെ ആറ് മറ്റ് കപ്പലുകളും തടഞ്ഞു. ദക്ഷിണ, കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾക്ക് ഇറാനിയൻ എൽപിജി ഗ്യാസ് വിൽക്കാൻ ഒമാനി പേരുകൾ ഉപയോഗിച്ചതായി ഈ കമ്പനികൾക്കെതിരെ…
ഇന്ത്യ-പാക് സൈനിക സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിനെ വീണ്ടും പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇന്ത്യയുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയോചിതമായ ഇടപെടലിന് പാക്കിസ്താന്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീണ്ടും അദ്ദേഹത്തെ പ്രശംസിച്ചു. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച യുഎസ് എംബസിയിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കവേ, പാക്കിസ്താനും യുഎസും തമ്മിലുള്ള ബന്ധത്തിന് ഏകദേശം എട്ട് പതിറ്റാണ്ട് പഴക്കമുണ്ടെന്നും, അത് സവിശേഷമാണെന്നും ഷഹബാസ് പറഞ്ഞു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തെക്കുറിച്ച് പരാമർശിക്കവേ, ട്രംപിന്റെ ഇടപെടൽ സ്ഥിതിഗതികൾ വഷളാകുന്നത് തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ ആക്രമണാത്മക നിലപാട് സ്വീകരിച്ചുവെന്ന് പാക്കിസ്താൻ പ്രധാനമന്ത്രി ഷഹബാസ് പറഞ്ഞു. അതേസമയം, പ്രസിഡന്റ് ട്രംപ് സമയബന്ധിതമായി നിർണായക നടപടി സ്വീകരിക്കുകയും, മെയ് 10 ന് ഇന്ത്യയും…
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്
ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയർ പോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു. സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.മാർ കൂറിലോസ് നാളെ (ശനി) രാവിലെ 10 മണിക്ക് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും,…
ഡാളസ് കേരള അസോസിയേഷൻ പിതൃദിനാഘോഷം ജൂൺ 14-ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തീയതി: ജൂൺ 14, ഞായറാഴ്ച സമയം: ഉച്ചകഴിഞ്ഞ് 3:30 ന് സ്ഥലം: KAD/IC&EC ബാങ്ക്വറ്റ് ഹാൾ (3821 Broadway Blvd, Garland, TX 75043) ഡോ. എം. വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ), സി. സി. തിയോഫിൻ ചാമക്കാല (സംരംഭകനും കമ്മ്യൂണിറ്റി നേതാവും) എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും. നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും, ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനുമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
