നിർബന്ധിത തൊഴിൽ നിയമനത്തിനെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, കുറഞ്ഞത് 60 വ്യാപാര പങ്കാളികളുടെ മേൽ പുതിയ താരിഫ് ചുമത്താൻ ട്രംപ് പദ്ധതിയിടുന്നു. കോടതികളില്‍ നിന്ന് തിരിച്ചടികള്‍ കിട്ടിയ ശേഷം ട്രംപ് ഭരണകൂടം തങ്ങളുടെ താരിഫ് അജണ്ട പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. വാഷിംഗ്ടണ്‍: നിർബന്ധിത തൊഴിൽ നിയമനത്തിനെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഏകദേശം 60 വ്യാപാര പങ്കാളികൾക്ക് മേൽ പുതിയ താരിഫ് ചുമത്താൻ ട്രംപ് പദ്ധതിയിടുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം അതിന്റെ താരിഫ് അജണ്ട പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ രേഖകൾ പ്രകാരം, യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്ടിആർ) നിർദ്ദേശിച്ച താരിഫ് 10 ശതമാനം മുതൽ 12.5 ശതമാനം വരെയാണ്. യുഎസ്ടിആർ റിപ്പോർട്ട് അനുസരിച്ച്, കാനഡ, മെക്സിക്കോ, തായ്‌വാൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ തൊഴിലാളികളെക്കൊണ്ട് നിർബന്ധിതമായി തൊഴില്‍ ചെയ്യിപ്പിച്ച് നിര്‍മ്മിച്ച വസ്തുക്കളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് 10%…
Month: June 2026
ബിഷപ്പ് സിമ്മി മാത്യൂസ് ഡാലസിൽ അന്തരിച്ചു
ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ചർച്ച് അംഗവുമായ ബിഷപ്പ് സിമ്മി മാത്യൂസ് (കോപ്പേൽ) ജൂൺ 4 നു വ്യാഴാഴ്‌ച അന്തരിച്ചു. പത്തനംതിട്ട തോന്നിമല തന്നിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ലീലമ്മ മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ്പ് സിമ്മി മാത്യൂസ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ഇടവകയുടെ വളർച്ചയിൽ ബിഷപ്പ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
മനുഷ്യന് ചന്ദ്രനിൽ 2032 മുതൽ സ്ഥിര താമസം!!!!മൂൺ ബേസ്-I സ്വപ്‌ന പദ്ധതിക്ക് തുടക്കമായി
വാഷിങ്ടണ്‍:ചന്ദ്രനിലെ സ്ഥിര താമസം യാഥാർഥ്യമാക്കുവാൻ അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിച്ചു. 20 ബില്യൺ ഡോളർ ചെലവിൽ ഒരുങ്ങുന്ന ഈ ഗവേഷണ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. നാസ അഡ്‌മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്‌മാൻ ഇന്നലെ മാധ്യമങ്ങളുമായി നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. ഇതിനോടകം ചന്ദ്രോപരിതലത്തിലെ അപകടകരമായ അന്തരീക്ഷത്തിൽ ജീവിക്കാൻ റോവറുകളും ഡ്രോണുകളും സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ ഗവേഷണ നിലയം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. അമേരിക്കയുടെയും മനുഷ്യരാശിയുടെയും ആകാശലോകത്തെ ഒരു താവളമായിരിക്കും ചാന്ദ്ര നിലയമെന്നും വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. മാർച്ചിൽ ഒരു ചാന്ദ്ര നിലയം സ്ഥാപിക്കാനുള്ള ലക്ഷ്യം നാസ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ചാന്ദ നിലയം സ്ഥാപിക്കാനുള്ള നിർമ്മാണ രീതി പട്ടികപ്പെടുത്തുകയും ചെയ്‌തു. 2028 ൽ ‘ചന്ദ്രനിൽ ബഹിരാകാശയാത്രികർ കാല് കുത്തുക’ എന്നതാണ് നാസയുടെ ലക്ഷ്യം. ഈ വർഷം (സെപ്റ്റംബർ) ശരത്കാലത്തിന്…
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സ്ഥിരം പരിഹാരത്തിനുള്ള നയരേഖ സർക്കാർ പ്രഖ്യാപിക്കണം: നഈം ഗഫൂർ
താൽക്കാലിക സീറ്റ് വർധനവെന്ന കണ്ണിൽ പൊടിയിടലിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധിക്കും കോഴിക്കോട്: കാലങ്ങളായി ഇവിടുത്തെ വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്ന പ്ലസ് വൺ സീറ്റ് വിതരണത്തിൽ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയും മലബാറിലെ സീറ്റ് ക്ഷാമവും പരിഹരിച്ചുകൊണ്ടുള്ള നടപടിക്രമമാണ് ഹയർ സെക്കൻഡറി പ്രവേശനത്തിൽ ആരംഭിച്ചതെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ്റെ അവകാശവാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. മലബാർ വിദ്യാഭ്യാസ അവഗണനയുടെ കാതലായ പരിഹാരത്തെ അഭിമുഖീകരിക്കാതെയാണ് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ അധ്യയന വർഷാരംഭം സംസ്ഥാനത്താകെയുണ്ടായിരുന്ന പ്ലസ് വൺ സീറ്റുകളുടെ അടിസ്ഥാന എണ്ണം 3,61,044 ആയിരുന്നു. എന്നാൽ, എസ് എസ് എൽ സി പാസായവർ 4,10,456 പേരാണ്. ഇതിൽ സീറ്റില്ലാതെ പുറത്താകാൻ സാധ്യയതയുള്ളവർ അധികവും മലബാർ ജില്ലകളിലാണ്. ഈ സീറ്റ് ക്ഷാമം പരിഹരിക്കാനാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം ആനുപാതിക വർദ്ധനവ്…
ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന മാരക പരാദം ടെക്സസിലും? കന്നുകാലികളിൽ രോഗബാധ സംശയിക്കുന്നതായി റിപ്പോർട്ട്
ടെക്സസ് : മൃഗങ്ങളുടെയും മനുഷ്യരുടെയും മാംസം കാർന്നുതിന്നുന്ന മാരക പരാദപ്രാണിയായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ അമേരിക്കൻ അതിർത്തി കടന്നതായി ശക്തമായ സംശയം. ടെക്സസ് സംസ്ഥാനത്ത് ഇത്തരമൊരു രോഗബാധ സംശയിക്കുന്നതായി യു.എസ് കൃഷി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ മേഖലയിൽ ഈ ഭീതിജനകമായ പരാദത്തെ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ടെക്സസിലും ഇതിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് വെറും 50 മൈൽ മാത്രം അകലെയുള്ള തെക്കുപടിഞ്ഞാറൻ ടെക്സസിലെ ‘ലാ പ്രയോർ’ എന്ന ഗ്രാമത്തിലെ ഒരു കന്നുകാലി ഫാമിലാണ് സംഭവം. ഇവിടുത്തെ പശുക്കിടാങ്ങളിലാണ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി അയോവയിലെ യുഎസ്ഡിഎ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. “സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ഫീൽഡ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക…
പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍ പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാണ് .നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത് എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് ശൈശവ ദിശയിൽ തന്നെ !! നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂണ്‍ 4 നാണ് പാട്രിക്കിനെ മരണം തട്ടിയെടുത്തത്.2004 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം…
ഹൂസ്റ്റണിൽ ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ജൂൺ 6 ന്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും. ഏപ്രിൽ 11 നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂര്ണമെന്റിന്റ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും. 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്. 5.30 നു നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ടൂർണമെന്റിലെ വിജയികൾക്ക് കെ. കെ. മാത്യു കുറ്റിയിൽ…
8,000 ഫെഡറൽ ജീവനക്കാരുടെ ജോലി സുരക്ഷ ഒഴിവാക്കി ,കാരണം ബോധിപ്പിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിടാം ട്രംപ് ഉത്തരവിറക്കി
വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ഏകദേശം 8,000 ഫെഡറൽ (ഗവൺമെന്റ്) ജീവനക്കാരുടെ ജോലി സുരക്ഷ ഇല്ലാതായി. പുതിയ നിയമപ്രകാരം കാരണം ബോധിപ്പിക്കാതെ തന്നെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സർക്കാരിന് സാധിക്കും. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ GS-15 വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെയാണ് ഈ ഉത്തരവ് പ്രധാനമായും ബാധിക്കുന്നത്. നയരൂപീകരണ ഓഫീസുകളുടെ തലവന്മാർ, ചീഫ് ഓഫ് സ്റ്റാഫ്, റീജിയണൽ ഓഫീസ് മേധാവികൾ, പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ തന്റെ നയങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാരിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. ഈ നീക്കം സിവിൽ സർവീസിന്റെ നിഷ്പക്ഷത തകർക്കുമെന്നും, രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിമാറുമെന്നും, ജീവനക്കാരിൽ ഭയമുണ്ടാക്കുമെന്നും ഡെമോക്രസി ഫോർവേഡ് പോലുള്ള സംഘടനകൾ കുറ്റപ്പെടുത്തി. ഈ…
മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുക എന്നതാണ് ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വര്‍ദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല.…
വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി ‘കതിർ’ പദ്ധതിക്ക് ജൂണ്‍ 5-ന് തുടക്കം കുറിക്കും
തിരുവനന്തപുരം: വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘കതിർ’ (Kerala Agriculture Technology Heritage and Innovation for Rural Understanding) പദ്ധതി ആരംഭിക്കുന്നു. കൃഷി വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 5 ന് രാവിലെ 10.30 ന് പരിസ്ഥിതി ദിനത്തിൽ സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഓണത്തിനോരകം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക കാമ്പെയ്‌നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നടും. നിയമസഭാ മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ കൃഷി മന്ത്രി ടി സിദ്ദിഖ് മികച്ച കുട്ടി കർഷകരെയും മാതൃകാ കർഷകരെയും ചടങ്ങിൽ ആദരിക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
