ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ!

ന്യൂയോർക് :2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികം (500 Million) അപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു. റെക്കോർഡ് ഡിമാൻഡ്: കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ആതിഥേയ രാജ്യങ്ങൾ കൂടാതെ ജർമ്മനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ, സുതാര്യമായ നറുക്കെടുപ്പിലൂടെ  ആയിരിക്കും ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി 5 മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ…

വിർജീനിയയിൽ ഈ സീസണിലെ ആദ്യ ബാലമരണം; പനി പടരുന്നതിനെതിരെ ജാഗ്രതാനിർദ്ദേശം

വിർജീനിയ:വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിർജീനിയയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള നാല് വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടിയാണ് മരണപ്പെട്ടത്. സാധാരണമായ ഒന്നായി പനിയെ കാണരുതെന്നും, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാമെന്നും സ്റ്റേറ്റ് ഹെൽത്ത് കമ്മീഷണർ കാരൻ ഷെൽട്ടൺ മുന്നറിയിപ്പ് നൽകി. പനിയെ പ്രതിരോധിക്കാൻ എല്ലാവരും എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിർജീനിയയിൽ ഇതുവരെ 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ വാക്സിൻ എടുത്തിട്ടുള്ളൂ. രോഗബാധ തടയാൻ ആരോഗ്യ വകുപ്പ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു: രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. രോഗബാധിതരുമായുള്ള…

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ഡാളസ് : മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു. 1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്. നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്. അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ്ണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു. ‘Sojourners with Christ’ (Faith, Hope, Mission )എന്നതാണ് സുവർണ്ണ ജൂബിലിയുടെ ഔദ്യോഗിക തീംമായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം എന്ന ഇടവകയുടെ ദർശനവും ആത്മീയ യാത്രയുമാണ് ഈ തീം മുന്നോട്ടുവയ്ക്കുന്നത്.സുവർണ്ണ…

ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ

ഇല്ലിനോയ് :ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്റെ വിരമിക്കലിനെത്തുടർന്നാണ് ഈ ചരിത്ര നിയമനം. 23 വർഷത്തെ നീണ്ട ജുഡീഷ്യൽ പരിചയമുള്ള അദ്ദേഹം ട്രയൽ കോടതി, അപ്പീൽ കോടതി തുടങ്ങി ഇല്ലിനോയിസ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇല്ലിനോയിസ് അപ്പീൽ കോടതിയിൽ ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഡിസംബർ 4 വരെയായിരിക്കും. തുടർന്നും പദവിയിൽ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. 2004 മുതൽ ലൊയോള യൂണിവേഴ്സിറ്റി ചിക്കാഗോ സ്കൂൾ ഓഫ് ലോയിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിക്കുന്നു. കൂടാതെ ഏഷ്യൻ അമേരിക്കൻ ജഡ്ജസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസിന്റെ പ്രസിഡന്റ് കൂടിയാണ്…

രാശിഫലം (16-01-2026 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് മെച്ചപ്പെടുത്താനാകും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യകരമായ ദിവസമാണ്. വിജയം കൈവരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. അതിനായി ഏറെ കഠിനാധ്വാനം ചെയ്യും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. അതിലൂടെ സന്തോഷം കണ്ടെത്താനും നിങ്ങള്‍ക്കാകും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത…

റോബോ കൂട്ടുകാര്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍: ആവേശത്തിരയിളക്കത്തില്‍ ഭിന്നശേഷിക്കാര്‍

ഡിഫറന്റ് ആര്‍ട് സെന്ററില്‍ റോബോട്ടിക്‌സ് പരിശീലനത്തിന് തുടക്കം തിരുവനന്തപുരം: ചാടിയും ഓടിയും വിശേഷങ്ങള്‍ പറഞ്ഞും ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ പുതിയ കാലഘട്ടത്തിന്റെ കൂട്ടുകാരായ റോബോ സംഘം ഭിന്നശേഷിക്കാര്‍ക്ക് കൗതുകമായി. സെന്ററില്‍ ആരംഭിക്കുന്ന റോബോട്ടിക്‌സ് പരിശീലന പരിപാടിയുടെ ഭാഗമായാണ് റോബോ ഡോഗ്, വന്ദന, മേധ എന്നീ റോബോകള്‍ എത്തിയത്. കുട്ടികള്‍ക്ക് ഹസ്തദാനം ചെയ്തും വിശിഷ്ടാതിഥികള്‍ക്ക് പനിനീര്‍പ്പൂവ് നല്‍കിയും നൃത്തം ചെയ്തുമൊക്കെ റോബോകള്‍ കാണികളുടെ ഹൃദയങ്ങളിലിടം പിടിച്ചു. സൃഷ്ടി ഇന്നവേറ്റീവിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് റോബോട്ടിക്‌സ് പരിശീലനം നല്‍കുന്ന റോബോ സ്പാര്‍ക്ക് പരിപാടി ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. എല്ലാ മേഖകളിലും ഭിന്നശേഷിക്കാര്‍ക്ക് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുന്നതിനോടൊപ്പം എല്ലാ ഓഫീസുകളിലും ഇത്തരക്കാര്‍ക്ക് ഒരു തൊഴിലവസരമെങ്കിലും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും എത്തിപ്പെടാന്‍ അവസരം ഒരുക്കുന്ന ഡിഫറന്റ് ആര്‍ട്…

അയോണയുടെ അവയവങ്ങള്‍ ഇനി അഞ്ചു പേരിലൂടെ ജീവിക്കും

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മസ്തിഷ്ക മരണം സംഭവിച്ച പതിനേഴുകാരിയായ അയോണ മോൺസന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കി. അവയവ ദാനത്തിലൂടെ വൃക്കകൾ, കരൾ, കോർണിയ എന്നിവ ദാനം ചെയ്തതോടെ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ അവയവങ്ങൾ വീണ്ടെടുക്കൽ ശസ്ത്രക്രിയ നടത്തി. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഒരു രോഗിക്ക് മാറ്റിവച്ചു, മറ്റേ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു രോഗിക്ക് നൽകി. കരൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഒരു രോഗിക്ക് ദാനം ചെയ്തു. കോർണിയകൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് നല്‍കി. കണ്ണൂർ പയ്യാവൂരിലെ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോണ മോൺസൺ. 12-ാം തീയതി രാവിലെ സ്കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടിയതായി പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അയോണയെ ആദ്യം പയ്യാവൂർ…

ഇസ്രായേലിൽ ഭൂമി കുലുങ്ങിയത് പരിഭ്രാന്തി പരത്തി; ആണവ പരീക്ഷണങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു

തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പലയിടത്തും അനുഭവപ്പെട്ടു. ഡിമോണയ്ക്ക് സമീപം ഉണ്ടായ ഭൂകമ്പം പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ ഉയർത്തിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലുണ്ടായ ഭൂമി കുലുക്കം ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. പശ്ചിമേഷ്യയിൽ ഇതിനകം തന്നെ സംഘർഷം ഉയർന്നതും ഇസ്രായേലും ഇറാനും തമ്മിലുള്ള സാഹചര്യം വളരെ സെൻസിറ്റീവ് ആയി തുടരുന്നതുമായ ഒരു സമയത്താണ് ഈ സംഭവം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. മിതമായ ഭൂകമ്പമാണെങ്കിലും, നെഗേവ് മരുഭൂമി മുതൽ മധ്യ ഇസ്രായേൽ വരെയും ജറുസലേമിന്റെ വടക്ക് വരെയും ഭൂചലനം അനുഭവപ്പെട്ടു. ചിലർ ഭൂമി ഏതാനും സെക്കൻഡുകൾ മാത്രമേ കുലുങ്ങിയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈറണുകളും ചുറ്റുമുള്ള അന്തരീക്ഷവും പരിഭ്രാന്തി വർദ്ധിപ്പിച്ചു. യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ…

ടി20 ലോകകപ്പ്: ഇന്ത്യയിലേക്ക് പോകാൻ വിസ അനുമതിക്കായി കാത്തിരിക്കുന്ന പാക്കിസ്താന്‍ വംശജരായ ക്രിക്കറ്റ് താരങ്ങൾ

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകുന്നതിന് വിസ അനുമതിക്കായി നാല് പാക്കിസ്താൻ-അമേരിക്കൻ ക്രിക്കറ്റ് താരങ്ങൾ – അലി ഖാൻ, ഷയാൻ ജഹാംഗീർ, മുഹമ്മദ് മൊഹ്‌സിൻ, എഹ്‌സാൻ ആദിൽ, ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ്, റെഹാൻ അഹമ്മദ് എന്നിവര്‍ കാത്തിരിക്കുകയാണ്. നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച (ജനുവരി 13) കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അമേരിക്കൻ കളിക്കാർ വിസ അപ്പോയിന്റ്മെന്റ് പ്രക്രിയ പൂർത്തിയാക്കി. ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റിനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിലാണ് ഈ കളിക്കാരെല്ലാം ഇപ്പോൾ യുഎസ് ടീമിനൊപ്പം ശ്രീലങ്കയിലുള്ളത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോക കപ്പ് നടക്കും. നിയമനത്തിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും നിർദ്ദിഷ്ട നിയമങ്ങൾ അനുസരിച്ച് സമർപ്പിച്ചിരുന്നുവെന്ന് ഐസിസിയുമായി അടുത്ത വൃത്തങ്ങൾ സ്പോർട്സ് വെബ്സൈറ്റായ ക്രിക്ക്ബസിനോട് പറഞ്ഞു. “ഇന്ന് രാവിലെ ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിൽ കളിക്കാർക്ക് അപ്പോയിന്റ്മെന്റ്…

രാശിഫലം (15-01-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. നിങ്ങളുടെ അമ്മയുമായി ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കന്നി: ഇന്ന് നിങ്ങൾ കൂട്ടുകൂടുന്നത് ഒഴിവാക്കണം. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. തൊഴിലിടത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുക. ഇന്ന് നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കാന്‍ ഇടയാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഇരിക്കുക. തുലാം: ഇന്ന് മാനസികമായി നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകില്ല. അതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. ഇന്ന് നിങ്ങള്‍ പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെടാതെ ഇരിക്കുക . നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ,നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ വളരെ ഉല്ലാസവാനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും.…