ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് . ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും, പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും…
Year: 26 ഒക്ടോബർ 2026
കാൻസർ ചികിത്സയിൽ വലിയ ആശ്വാസം; ഒരു ലക്ഷം രൂപ ചെലവായിരുന്ന ഇമ്മ്യൂണോതെറാപ്പി ഇനി 30,000 രൂപയ്ക്ക്; കൂടുതൽ വിലക്കുറവിന് സാധ്യത
ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ ചികിത്സാരംഗത്ത് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന സുപ്രധാന മാറ്റങ്ങൾ സംഭവിക്കുന്നു. ഒരുകാലത്ത് സാധാരണക്കാർക്ക് താങ്ങാനാകാത്തവിധം ചെലവേറിയതായിരുന്ന ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ നിരക്ക് ഗണ്യമായി കുറഞ്ഞതോടെ കൂടുതൽ രോഗികൾക്ക് ഈ നൂതന ചികിത്സാരീതി പ്രയോജനപ്പെടുത്താൻ അവസരമൊരുങ്ങുകയാണ്. നേരത്തെ ഒരു ചികിത്സാ സൈക്കിളിന് ഒരു ലക്ഷം രൂപയിലധികം ചെലവായിരുന്ന സ്ഥാനത്ത്, ചില സാഹചര്യങ്ങളിൽ ഏകദേശം 30,000 രൂപയ്ക്ക് ചികിത്സ ലഭ്യമാകുന്ന സാഹചര്യമാണിപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. വരുംമാസങ്ങളിൽ മരുന്നുകളുടെ വില ഇനിയും കുറയുമെന്ന പ്രതീക്ഷയും ശക്തമാണ്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോതെറാപ്പി. കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ ഈ രീതി, പ്രത്യേകിച്ച് ചിലതരം ഗുരുതരമായ അർബുദങ്ങളിൽ രോഗികളുടെ അതിജീവനസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മരുന്നുകളുടെ ഉയർന്ന വില കാരണം അർഹരായ നിരവധി രോഗികൾക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.…
ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൻ തിരക്ക്; രണ്ട് ദിവസത്തിനിടെ 5.59 ലക്ഷം അപേക്ഷകൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ക്യാമ്പുകൾക്ക് മികച്ച പ്രതികരണം
ലഖ്നൗ: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനുള്ള നടപടികൾ ഊർജിതമാകുന്നു. അർഹരായ മുഴുവൻ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒക്ടോബർ 17, 24 തീയതികളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ക്യാമ്പുകളിൽ ആകെ 5,59,178 പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6 സമർപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 17ന് നടന്ന ആദ്യഘട്ട ക്യാമ്പുകളിൽ 1,37,225 അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ ഒക്ടോബർ 24ന് സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്പുകളിൽ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ച് 4,21,953 ആയി. ഒരാഴ്ചയ്ക്കിടെ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഈ വർധന വോട്ടർ രജിസ്ട്രേഷൻ നടപടികളോടുള്ള പൊതുജനങ്ങളുടെ താൽപ്പര്യം വർധിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ തയ്യാറെടുക്കുന്ന യുവാക്കളും വിവിധ കാരണങ്ങളാൽ…
ജമ്മുവിലെ ശിവ് മാർക്കറ്റിൽ വൻ തീപിടിത്തം; 40 ഓളം കടകളും ഹോട്ടലും കത്തിനശിച്ചു, കോടികളുടെ നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ
ജമ്മു: ജമ്മു റെയിൽവേ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ വ്യാപാരകേന്ദ്രമായ ശിവ് മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മാർക്കറ്റിലെ 35 മുതൽ 40 വരെ കടകളും ഒരു ഹോട്ടലും തീപിടിത്തത്തിൽ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. നിരവധി വ്യാപാരസ്ഥാപനങ്ങളിലെ വിലപിടിപ്പുള്ള സാധനങ്ങളും മറ്റ് ഉപകരണങ്ങളും അഗ്നിക്കിരയായി. തീ അതിവേഗം പടർന്നുപിടിച്ചതിനാൽ കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്ക് സാധിച്ചില്ല. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജമ്മു നഗരത്തിലെ പ്രധാന വ്യാപാരമേഖലകളിലൊന്നായ ശിവ് മാർക്കറ്റിൽ നിരവധി ചെറുകിട വ്യാപാരസ്ഥാപനങ്ങളും മറ്റ് വാണിജ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കടകൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന പ്രദേശമായതിനാൽ തീപിടിത്തമുണ്ടായതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും തീ അതിവേഗം വ്യാപിച്ചു. നിമിഷങ്ങൾക്കുള്ളിൽ നിരവധി കടകൾ തീജ്വാലകളാൽ ചുറ്റപ്പെട്ടു. മാർക്കറ്റിന് മുകളിലേക്ക് ഉയർന്ന തീജ്വാലകളും കനത്ത പുകയും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ദൃക്സാക്ഷികളുടെ വിവരണപ്രകാരം തീപിടിത്തം ആരംഭിച്ച്…
ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ
ഡാളസ്: ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഡാളസിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ കെ. ജോയി (ഡാളസ്) മുഖ്യ വചന സന്ദേശം നൽകും. ബ്രദർ ജിനു വർഗീസും വർഷിപ്പ് ടീമും ആത്മീയ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ സംബദ്ധിക്കും. നാഷണൽ പ്രതിനിധി ബ്രദർ ജോൺ വർഗീസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നാഷണൽ കൺവീനർ പാസ്റ്റർ റോയ് വാകത്താനം, നാഷണൽ സെക്രട്ടറി ബ്രദർ രാജൻ ആര്യപ്പള്ളിൽ , നാഷണൽ ട്രഷറർ ബ്രദർ സാക്ക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ജോമി ജോർജ്,…
നമ്മുടെ കോളജുകളിലും നഴ്സിംഗ് പഠിക്കാനാകണം: വർഗ്ഗീസ് പ്ലാമ്മൂട്ടിൽ
ലോകത്തെ പരിചരിക്കുന്ന മലയാളി നഴ്സുമാരുടെ പുതിയ തലമുറയ്ക്ക് കേരളം കൂടുതൽ പഠനാവസരങ്ങൾ ഒരുക്കണം ഒരു വലിയ ട്രങ്കു പെട്ടിയിൽ ഏതാനും വസ്ത്രങ്ങളും വീട്ടിൽനിന്നു പൊതിഞ്ഞുകൊടുത്ത ഭക്ഷണവുമായി ആദ്യമായി ദൂരയാത്രയ്ക്കിറങ്ങിയ കേരളത്തിലെ പെൺകുട്ടികളെ എന്റെ തലമുറ മറന്നിട്ടുണ്ടാകില്ല. ബോംബെയിലേക്കും ഡൽഹിയിലേക്കും പാറ്റ്നയിലേക്കും നഴ്സിങ് പഠിക്കാൻ പോയ അവരിൽ പലർക്കും ആ യാത്ര സ്വന്തം ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ ഭാവിയും മാറ്റാനുള്ള ശ്രമവുമായിരുന്നു. അപരിചിതമായ ഭാഷയും നഗരവും ആശുപത്രിജീവിതവും നേരിട്ട ആ തലമുറ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. അവര്‍ സഹോദരങ്ങളെ പഠിപ്പിച്ചു. മാതാപിതാക്കളെ സംരക്ഷിച്ചു. വീടുകൾ പണിതു. അടുത്ത തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുത്തു. കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീകളുടെ അധ്വാനവും ഓർക്കണം. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന പുതിയ തലമുറ ആ സേവനപാരമ്പര്യം തുടരുന്നു. അവരോടുള്ള ആദരവിൽനിന്നാണ് എന്റെ ചോദ്യം ഉയരുന്നത്. നഴ്സിങ് പഠിക്കാൻ…
ഉല്ലാസ് തോമസിന് ഹ്യൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
ഹൂസ്റ്റൺ: എറണാകുളം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയുമായ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉല്ലാസ് തോമസിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു. ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ, മുൻ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ,വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എസ്. കെ. ചെറിയാൻ, എറണാകുളം ജില്ലാ കൂട്ടായ്മാ ഫോറം പ്രസിഡന്റ് മിഖായേൽ( മിക്കി), വൈസ് പ്രസിഡന്റ്മാരായ ബിജു ഇട്ടൻ, ബിബി പാറയിൽ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സംഘടനയുടെ പ്രമുഖ നേതാക്കളായ മാത്യു കൂട്ടാളിൽ ( വാവച്ചൻ ),ബിനു…
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി; 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം
അധികാരം ഉറപ്പിക്കാൻ രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡേവിഡ് ഇബിക്ക് കനത്ത തിരിച്ചടി; രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് ലോൺ ഡോർക്സൺ; ഒൻപത് വർഷത്തെ എൻ.ഡി.പി ഭരണത്തിന് അന്ത്യം വിക്ടോറിയ: അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾ ചിലപ്പോൾ ഭരണാധികാരികൾക്കുതന്നെ വിനയായി മാറാറുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ശനിയാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതും അതുതന്നെ. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും ഭരണത്തുടർച്ച ഉറപ്പാക്കാനും അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പിനെ നേരിട്ട ഡേവിഡ് ഇബിയുടെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനവിധിയിൽ കനത്ത തിരിച്ചടി. 93 വർഷത്തെ ഇടവേളയ്ക്കുശേഷം കൺസർവേറ്റീവ് പാർട്ടി വീണ്ടും പ്രവിശ്യയുടെ ഭരണസാരഥ്യത്തിലേക്ക് എത്തുകയാണ്. അഞ്ചാഴ്ച മുമ്പുവരെ ആഭ്യന്തര കലഹങ്ങളും നേതൃത്വപ്രതിസന്ധിയും കാരണം തകർച്ചയുടെ വക്കിലെത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയത്. പാർട്ടിയുടെ ഇടക്കാല നേതാവായി ചുമതലയേറ്റ ലോൺ ഡോർക്സൺ ബ്രിട്ടീഷ് കൊളംബിയയുടെ അടുത്ത പ്രീമിയറാകുമെന്ന് ഉറപ്പായി.…
കനേഡിയൻ മിറർ റിഫ്ലക്ഷന്റെ ഏഴാമത് വാർഷികം ഗംഭീരമായി
എഡ്മണ്ടൻ: കനേഡിയൻ മിറർ റിഫ്ലക്ഷൻ 2026-ന്റെ ഭാഗമായി എഡ്മണ്ടൺ ബോണിഡൂൺ കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി “ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഗവൺമെന്റ് ഓഫ് ആൽബർട്ടയുടെ സീനിയർ പ്രോഗ്രാം ആൻഡ് പോളിസി അഡ്വൈസർ ഡോ. ടിബു തോമസ് ക്ലാസുകൾ നയിച്ചു. കനേഡിയൻ മിറർ കോർഡിനേറ്റർ ശ്രീ. രാജീവ് നായർ സ്വാഗതപ്രഭാഷണം നടത്തി. ശ്രീ. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയൻ മിറർ മാനേജിംഗ് ഡയറക്ടർ ശ്രീ. ജോൺസൺ കുരുവിള നന്ദിപ്രകാശനം നടത്തി. തുടർന്ന് “അഗ്നി ദ മാജിക്കൽ ഓർക്കസ്ട്ര” അവതരിപ്പിച്ച സംഗീതവിരുന്നും ടി-സ്റ്റുഡിയോ, നടന ഡാൻസ് അക്കാദമി എന്നിവ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ആഘോഷമായി ‘വിന്റർ ബെൽസ് 2026’; ഡിസംബർ 26ന് ലീഗ് സിറ്റിയിൽ വർണവിസ്മയം തീർക്കാൻ മലയാളി സമാജം
ലീഗ് സിറ്റി (ടെക്സാസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലുതും മികച്ചതുമായ മലയാളി ആഘോഷങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘വിന്റർ ബെൽസ് 2026’ ഈ വർഷം ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ അരങ്ങേറും. ലീഗ് സിറ്റി മലയാളി സമാജം (MSOLC) സംഘടിപ്പിക്കുന്ന ക്രിസ്തുമസ്–പുതുവത്സര മഹോത്സവം ഇത്തവണ കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിന്റർ ബെൽസ് ആഘോഷത്തിന് ലഭിച്ച അഭൂതപൂർവമായ വിജയത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും തുടർച്ചയായി, നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ആഘോഷങ്ങൾക്ക് പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ലീഗ് സിറ്റി മലയാളി സമാജം ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്ത് ആദ്യമായി 110 കേരളീയ വിഭവങ്ങൾ; ചരിത്രം കുറിച്ച് വിന്റർ ബെൽസ് കഴിഞ്ഞ വർഷത്തെ വിന്റർ ബെൽസ് ആഘോഷത്തിൽ 110 പരമ്പരാഗത കേരളീയ…
