ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ രാജു മേത്ര (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗവും 8 ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സ് ജോർജ് 512.287.1550
Year: 26 ഒക്ടോബർ 2026
ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ
അറ്റ്ലാന്റാ:അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു . കല സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ , ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ് , ഹാൻഡ് ക്രാഫ്റ്റ് , എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.
വടക്കൻ മലബാറിൽ തെയ്യാട്ടക്കാലം; ബാല്യകാല ഓർമകളിൽ തെയ്യക്കോലങ്ങൾ
വടക്കൻ മലബാറിൽ തെയ്യാട്ടക്കാലം എത്തുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ചെറുപ്പകാലത്തെ ഓർമകളാണ്. ചെറുപ്പംമുതൽ തെയ്യങ്ങൾ കാണാൻ വേണ്ടി ഞാൻ പല ക്ഷേത്രങ്ങളിലും കാവുകളിലും പോയിട്ടുണ്ട്. തെയ്യാട്ടം നടക്കുന്ന സ്ഥലങ്ങളിൽ എത്താനും വിവിധ തെയ്യക്കോലങ്ങൾ കാണാനും എനിക്ക് വലിയ താൽപ്പര്യമായിരുന്നു. ചെണ്ടയുടെ ശബ്ദം, കാവുകളിലെ തിരക്ക്, തെയ്യം അണിഞ്ഞൊരുങ്ങി മുന്നിലെത്തുന്ന കാഴ്ച, അതു കാണാൻ കാത്തുനിൽക്കുന്ന നാട്ടുകാർ എന്നിവയെല്ലാം മനസ്സിൽ മായാത്ത ഓർമകളായി നിലനിൽക്കുന്നു. തെയ്യം കാണുക എന്നത് ഒരു കലാരൂപം ആസ്വദിക്കുക മാത്രമായിരുന്നില്ല; നമ്മുടെ നാടിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു. വർഷങ്ങൾ കടന്നുപോയെങ്കിലും തെയ്യാട്ടക്കാലം എത്തുമ്പോൾ ആ പഴയ ഓർമകൾ വീണ്ടും മനസ്സിൽ തെളിയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാവുകളും ക്ഷേത്രങ്ങളും തറവാടുകളും തെയ്യാട്ടക്കാലത്ത് സജീവമാകുന്നു. തുലാമാസത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ അനുഷ്ഠാനങ്ങളോടെ തുടരുന്നു. തെയ്യം കെട്ടുന്ന കലാകാരന്മാരുടെ വേഷവിധാനങ്ങളും…
റോയി ജോൺ ഡാളസില് നിര്യാതനായി
ഡാളസ് : കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽ പരേതരായ സി. സി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ റോയി ജോൺ ഹൃദ്രോഗത്തെത്തുടർന്ന് (62) ഒക്ടോബര് 25 ഞായറാഴ്ച ഡാളസിൽ നിര്യാതനായി. മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ്. സൺഡേ സ്കൂൾ അധ്യാപകനായിരുന്നു ഭാര്യ :കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ദീപ റോയ് മക്കൾ: മാനസി റോയി, മൈക്ക റോയി മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514) മൈക്ക റോയി (972-971-8003)
ഇമ്മാനുവേൽ “കൊയ്ത്തുത്സവം 2026” പ്രൗഢഗംഭീരമായി; റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാൻ എസ് യു വി ഡോ. ജെഫ്രി ഈപ്പന് നേടി
ഹ്യൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ സെന്ററിൽ സംഘടിപ്പിച്ച “കൊയ്ത്തുത്സവം 2026” വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗങ്ങൾ,സെൻറ്. പീറ്റേഴ്സ് മലങ്കര കാതലിക് ചർച്ച്, സെന്റ്. തോമസ് സിഎസ്ഐ ചർച്ച്,ജെസിക്കയുടെ നേതൃത്വത്തിൽ ഹോപ്പ് കുട്ടികൾ, എന്നിവർ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാൻ എസ് യു വി ഡോ. ജെഫ്രി ഈപ്പന് ലഭിച്ചു. നറുക്കെടുപ്പ് ചടങ്ങ് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. റവ. ഡോ. ജോൺ ജോസഫ്, റവ. ജോൺ വിൽസൺ എന്നിവരുടെയും ഇടവക ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ആഘോഷത്തിന് സ്പോൺസർഷിപ്പ് നൽകി സഹായിച്ച എല്ലാവരെയും ഇടവക വികാരി പ്രത്യേകം അഭിനന്ദിച്ചു. അനുഗ്രഹങ്ങൾക്കായി ദൈവത്തോടുള്ള നന്ദിയും വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിയ ആഘോഷത്തിൽ കാർഷിക വിളവെടുപ്പ് ലേലവും,…
അണിചേരുക പടയണിയിൽ (കവിത): ജയൻ വർഗീസ്
മനസ്സിലെ വിഗ്രഹങ്ങൾ മണ്ണിൽ വീണുടയുന്നു മറ്റൊരു ലോകം വെറും സ്വപ്നമാണിന്നും ? പഴമകൾ ഉഴുതിട്ട മനസ്സിന്റെ പാടത്ത് മറ്റൊരു കതിർക്കുല വിളയുന്നില്ല ! പുതുമകൾ ഇടി വെട്ടി പെരുമഴ പെയ്യും നേരം കരളിന്റെ കണ്ണീർക്കായാൽ മട വീഴ്ചകൾ ! അപരനെ കരുതാത്ത മതങ്ങളെ കാലത്തിന്റെ തടവറയ്ക്കുള്ളിൽ തള്ളി തച്ചു കൊല്ലേണം ഒരു യുഗപ്പിറപ്പിന്റെ തുടിതാളപ്പെരുമയിൽ മനുഷ്യനായ് മാറാൻ വേണം മറ്റൊരാവേശം !
അബുദാബിയിൽ താമസിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 10 മൊബൈൽ ആപ്പുകൾ; ദൈനംദിന ജീവിതം ഇനി കൂടുതൽ എളുപ്പമാകും
അബുദാബി: അബുദാബിയിൽ താമസിക്കുന്നവരുടെ ദൈനംദിന ജീവിതം കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തുവന്നു. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് മുതൽ പാർക്കിങ് ഫീസ് അടയ്ക്കുന്നതിനും വൈദ്യുതി, വെള്ളം ബില്ലുകൾ അടയ്ക്കുന്നതിനും വരെ നിരവധി കാര്യങ്ങൾ ഈ ആപ്പുകളുടെ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാകും. അബുദാബിയിലെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് TAMM. ട്രാഫിക് പിഴകൾ അടയ്ക്കൽ, ഭവന സംബന്ധമായ സേവനങ്ങൾ, ആരോഗ്യപരിചരണം, താമസരേഖകളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കാം. ഇതിലെ ‘മൈ ലോക്കർ’ (My Locker) സംവിധാനം പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നു. അതേസമയം, സർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമാണ് UAE PASS. വിവിധ സേവനങ്ങളിൽ ലോഗിൻ ചെയ്യാനും ഡിജിറ്റൽ രേഖകൾ സാക്ഷ്യപ്പെടുത്താനും ഈ…
ഹോർമുസ് കടലിടുക്കിലെ കപ്പൽ അപകടങ്ങൾ; എണ്ണച്ചോർച്ചയെ തുടർന്ന് യുഎഇയിലെ നിരവധി പൊതുബീച്ചുകൾ അടച്ചു
അബുദാബി: ഹോർമുസ് കടലിടുക്കിന് സമീപമുണ്ടായ കപ്പൽ അപകടങ്ങളെത്തുടർന്നുള്ള എണ്ണച്ചോർച്ച കാരണം യുഎഇയിലെ ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലെ തീരപ്രദേശങ്ങൾ മലിനമായി. ഇതിനെത്തുടർന്ന് ഇരു എമിറേറ്റുകളിലെയും പൊതുബീച്ചുകൾ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചു. റാസൽഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റും ചേർന്ന് 2026 ഒക്ടോബർ 24 മുതൽ എല്ലാ പൊതുബീച്ചുകളും ഔദ്യോഗികമായി അടച്ചിടാൻ ഉത്തരവിട്ടു. ഇതിന് മുമ്പുതന്നെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ തീരപ്രദേശങ്ങളും അധികൃതർ അടച്ചിരുന്നു. സമാനമായി ഷാർജയിലെ അൽ ഹംരിയ ബീച്ചും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. എണ്ണച്ചോർച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പരിസ്ഥിതിക്കുണ്ടായ ആഘാതം വിലയിരുത്തിവരികയാണെന്നും യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ എണ്ണച്ചോർച്ചയുടെ ഉറവിടം സംബന്ധിച്ച് മന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന ദുർഗന്ധം താമസക്കാരുടെ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് മന്ത്രാലയം…
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലേക്ക്; പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തും
അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ഒക്ടോബർ 26ന് ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലേക്ക് പുറപ്പെടും. ഒക്ടോബർ 27 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തും. യുഎഇയും കാനഡയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. പ്രതിരോധം, സുരക്ഷ, ഊർജം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മുൻഗണനാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യും. ഇതിനുപുറമെ നൂതന ആശയവിനിമയ സാങ്കേതികവിദ്യകൾ, ക്വാണ്ടം സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമാകും. അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന യുഎഇ–കാനഡ നയതന്ത്ര ബന്ധത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. വെറും 47 ദിവസത്തിനുള്ളിൽ സമഗ്ര…
വ്യാപാരബന്ധം ശക്തിപ്പെടുത്താൻ യുഎഇയും ബെനിനും; അബുദാബിയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ കൈമാറി
അബുദാബി: യുഎഇയും പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) കൈമാറി. 2026 ഒക്ടോബർ 25ന് അബുദാബിയിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബെനിൻ റിപ്പബ്ലിക് പ്രസിഡന്റ് റൊമുവാൾഡ് വഡാഗ്നിയും സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സഹകരണവും വർധിപ്പിക്കുക, ബിസിനസ് പങ്കാളിത്തങ്ങൾ വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയ്ക്ക് വേഗം പകരുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. സുസ്ഥിര വികസനത്തിനും പരസ്പര സമൃദ്ധിക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പരസ്പര വിശ്വാസത്തിലും ചർച്ചകളിലും സഹകരണത്തിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം സാമ്പത്തിക പ്രതിരോധശേഷിയും പ്രാദേശിക സ്ഥിരതയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര വികസന…
