മിസിസിപ്പിയിലെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു: ഒരാൾ കസ്റ്റഡിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ ‘ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ’ (Beth Israel Congregation) തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാക്സൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന് നേരെ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ആക്രമണമുണ്ടായത്. നാശനഷ്ടങ്ങൾ: സിനഗോഗിന്റെ ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചു. ലൈബ്രറിയിലുണ്ടായിരുന്ന രണ്ട് വിശുദ്ധ ‘തോറ’ (Torah) ഗ്രന്ഥങ്ങൾ കത്തിയമർന്നു. എന്നാൽ, പ്രധാന ഹാളിലുണ്ടായിരുന്ന ഹോളോകോസ്റ്റ് അതിജീവിച്ച തോറ സുരക്ഷിതമാണ്. എഫ്.ബി.ഐ (FBI), ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്. ഇതൊരു ബോധപൂർവ്വമായ തീവെപ്പാണെന്ന് (Arson) അധികൃതർ സ്ഥിരീകരിച്ചു. മിസിസിപ്പിയിലെ ഏറ്റവും പഴയ ജൂത ആരാധനാലയങ്ങളിൽ ഒന്നാണിത്. 1967-ൽ സിവിൽ റൈറ്റ്‌സ് പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തെത്തുടർന്ന് കു ക്ലക്സ് ക്ലാൻ (KKK) ഇവിടെ ബോംബാക്രമണം നടത്തിയിട്ടുണ്ട്. “മതവിദ്വേഷവും വംശീയതയും…

കേരള കുംഭമേളക്ക് ആശംസകളുമായി മന്ത്ര

തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്. അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പര മ്പരകളുടെ അനുഗ്രഹം ആയി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു. കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുട ക്കീഴിൽ അണി നിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും, ഈ മഹാ മഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ്‌ ശ്രീ കൃഷ്ണ രാജ് മോഹനൻ അറിയിച്ചു. മന്ത്രയുടെ വിവിധ കർമ പരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ…

ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി :ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2026 ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒക്കേഷ്യോ-കോർട്ടസ് തുടങ്ങിയവരും സമാനമായ ആവശ്യം മുൻപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ ആകെ ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളറിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നു. പലിശ നിരക്ക് 10 ശതമാനമായി കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ക്രെഡിറ്റ്…

കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ഡാളസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) നിര്യാതയായി. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ജയ മത്തായി (ഡാലസ്), ജോമോൻ ജോസഫ് (ദുബായ് ), ജെസ്റ്റിൻ ജോസഫ് (ന്യൂസിലാൻഡ്), ജോയ്സ് ജോസഫ് (കോട്ടയം). മരുമക്കൾ: റജി മത്തായി പള്ളിക്കൽ (ഡാലസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലാൻഡ്). കൊച്ചുമക്കൾ: അലീന ജോമോൻ, റിയ റെജി, അലൻ ജോമോൻ, ജോയൽ മത്തായി, റെയ്ന മത്തായി, അലീസ ജെസ്റ്റിൻ, അമയ ആൻ ജെസ്റ്റിൻ.

കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ  റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻ നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു:ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു (ജീമോൻ റാന്നി  ,ഡെട്രോയിറ്റിൽ നിന്നും  ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ  ജന്മദിനാശംകൾ നേർന്നു അയച്ച സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത…

മാറുന്ന കേരളം; മാറാത്ത കുടിയേറ്റ പ്രവാസ മനോഭാവങ്ങൾ

ഇന്ന് കേരളത്തെ നോക്കി കാണുമ്പോൾ, സാമൂഹിക മാറ്റങ്ങളെയും കുടിയേറ്റാനുഭവങ്ങളെയും കുറിച്ച് ഒരു ഗൗരവമുള്ള വിരോധാഭാസം ശ്രദ്ധയിൽപ്പെടുന്നു. ലോകം അതിവേഗം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ, കേരളം തന്നെ പല കാലഹരണപ്പെട്ട ആചാരങ്ങളെയും അനാചാരങ്ങളെയും ഉപേക്ഷിച്ച്, കൂടുതൽ തുറന്നും ബോധവുമുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തേക്ക് കുടിയേറിയ മലയാളികളുടെ ഒരു വിഭാഗം, ഈ മാറ്റങ്ങളോട് ഒത്തു പോകാൻ തയ്യാറാകാതെ, പഴയ ചിന്താധാരകളെ അതേപടി തുടരുന്നത് ആശങ്കാജനകമാണ്. വർഷങ്ങൾക്കുമുമ്പ് കേരളം വിട്ടുപോയ ചിലർ, ഇന്ന് പ്രവർത്തിക്കുന്ന സമൂഹങ്ങൾ സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നോട്ട് പോയ സാഹചര്യങ്ങളിൽ, അവിടുത്തെ മൂല്യങ്ങളുമായി സംവദിക്കാൻ ശ്രമിക്കുന്നതിനുപകരം, സ്വന്തം കാലഹരണപ്പെട്ട സാമൂഹിക ചട്ടക്കൂടുകളെ തന്നെ പ്രദർശിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഇതിലൂടെ, വ്യക്തികളുടെ പെരുമാറ്റം മാത്രമല്ല, ഒരു സമൂഹത്തിന്റെ സമഗ്രച്ഛായയും അവിടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, പുതുതലമുറയെ കുറിച്ചുള്ള അനാവശ്യവും അനീതിയുമായ പൊതുധാരണകൾ ഇത്തരത്തിലുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തുന്നു. സാംസ്‌കാരിക…

ലഹരിമുക്ത തലമുറയ്ക്കായി ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം: എസ്‌.ഐ ശരീഫ് തൊടേങ്ങൽ

വടക്കാങ്ങര :പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിവിധ രൂപങ്ങളെ കുറിച്ച് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഓരോരുത്തരും സ്വന്തം മക്കളെ പഠിക്കണമെന്നും മങ്കട സബ് ഇൻസ്പെക്ടർ ശരീഫ് തൊടേങ്ങൽ പറഞ്ഞു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എഡ്യൂപാരന്റ് പ്രോഗ്രാമിലാണ് അദ്ദേഹം രക്ഷിതാക്കളെ ഉണർത്തിയത്. മൂല്യവത്തായ വിദ്യാഭ്യാസം മക്കൾക്ക് നൽകുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ മാറ്റിയെടുക്കാൻ കഴിയുകയൊള്ളൂവെന്നും അതിൻറെ തുടക്കം വീടുകളിൽ നിന്നാകണമെന്നും പ്രശസ്ത ട്രെയിനറും ഹാഷ്ടാക്ക് കിന്റർ സി.ഇ.ഒയുമായ ഹഷ്ബ ഹംസ രക്ഷിതാക്കളെ ഉണർത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ റാഷിദ് മാറുന്ന വിദ്യാഭ്യാസ രീതികൾ എൻ.ഇ.പി യുടെ വെളിച്ചത്തിൽ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രെയിനറും ഗ്രന്ഥകാരനുമായ അമാനുള്ള വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ സ്വാഗതം പറഞ്ഞു. സി.സി.എ കൺവീനർ രജീഷ്,…

തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം

വിദ്വേഷ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി വിദ്യാർത്ഥി-യുവജന റാലി കോഴിക്കോട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ്  ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം…

സ്കൂൾ അദ്ധ്യാപകര്‍ക്കായി എ.ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്‍.ഡി വിഭാഗം തിരുവനന്തപുരം ജില്ലാ ക്കമ്മിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂതനമായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി സർവീസ് – വ്യവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ദോഹയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്ക് ഈ നൂതന വിദ്യ പരിചയപ്പെടുത്താനും അദ്ധ്യാപനം എളുപ്പമാക്കുന്നതിനും ഉതകുന്ന തരത്തിലായിരുന്നു വർക്ക്ഷോപ്പ്. എ.ഐ ആര്‍ക്കിടെക്റ്റ് നസര്‍ അഷറഫ് ശില്പശാലക്ക് നേതൃത്വം നല്‍കി. ദോഹയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുമുള്ള അദ്ധ്യാപകര്‍ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സുമയ്യ തഹ്‌സീൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആര്‍.ഡി വിഭാഗം അംഗങ്ങളായ റാദിയ കണ്ണൂര്‍, അഫീഫ ഹുസ്ന, ജില്ലാ ഭാരവാഹികളായ അജീന അസീം, ഭവ്യ എന്നിവർ നേതൃത്വം നല്‍കി.

ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ അമേരിക്ക നേരിടുന്ന ഓപ്ഷനുകളും വെല്ലുവിളികളും

ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക പ്രസ്താവനകൾ യുഎസും ഡെൻമാർക്കും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിച്ചു. നയതന്ത്രവും വിട്ടുവീഴ്ചയുമാണ് യുഎസിന് കൂടുതൽ പ്രായോഗികമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നത്. വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ആക്രമണാത്മക പ്രസ്താവനയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. എളുപ്പവഴിയിലൂടെ ഗ്രീൻലാൻഡ് സ്വന്തമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും, ആവശ്യമെങ്കിൽ ദുഷ്‌കരമായ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശവും നേറ്റോ അംഗവുമായതിനാൽ ഗ്രീൻലാൻഡ് തന്ത്രപരമായി പ്രധാനമാണ്. ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന ആഗ്രഹം ട്രംപ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. സമീപകാല പ്രസ്താവനകളിൽ സൈനിക നടപടിയുടെ സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍, ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് ഡെൻമാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കി. ഗ്രീൻലാൻഡിക്, ഡാനിഷ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു. റഷ്യയുടെയും ചൈനയുടെയും പ്രവർത്തനങ്ങളാണ് ഇതിന്…