മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ശുശ്രൂഷ സരണികളിൽ നോർത്ത് അമേരിക്ക ഭദ്രാസനം ഇന്ന് പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു

അറ്റ്ലാന്റാ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ശുശ്രൂഷ സരണികളിൽ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നിയോഗ വഴികളിൽ പുതിയ ഒരു അദ്ധ്യായത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. പ്രവാസ ലോകത്ത് ജനിച്ചു വളർന്ന സഭാംഗങ്ങൾ ദൈവശാസ്ത്ര പഠനത്തിനായി ഇന്ത്യയിലെ സെമിനാരികളെ ആയിരുന്നു ഇതുവരെ ആശ്രയിച്ചു വന്നിരുന്നത്. പ്രവാസ ലോകത്തെ വിശ്വാസ സമൂഹത്തിന്റെ ആവശ്യകത മനസ്സിലാക്കിയും ആഗോള മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയുടെ പ്രായോഗിക മാനങ്ങൾ പരിഗണിച്ചും മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് നോർത്ത് അമേരിക്കയിൽ വൈദീക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര ബിരുദപഠനം ആരംഭിക്കുവാൻ അനുവാദം നൽകി. ഇതിന്റെ ഭാഗമായി അമേരിക്കയിലെ കൊളംബിയ സെമിനാരിയുമായി സഹകരിച്ച്, അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മ സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഷൻ & കൾച്ചർ സെന്ററിൽ (MIMC) വൈദീക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര ബിരുദപഠനത്തിന് ആവശ്യമായ പരിശീലനം നൽകുവാൻ കൊളംബിയ തിയോളജിക്കൽ…

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ

ഒക്ലഹോമ(എഡ്മണ്ട്,):: ഓൺലൈൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 61 കാരനായ എഡ്മണ്ട് സ്വദേശി അറസ്റ്റിൽ. ലാറി റോൺ നോർത്കട്ട്  എന്നയാളാണ് ഒക്ടോബർ 21 ചൊവ്വാഴ്ച അറസ്റ്റിലായത്. എഡ്മണ്ട് പോലീസിന്റെ ഇന്റർനെറ്റ് ക്രൈംസ് എഗെയ്ൻസ്റ്റ് ചിൽഡ്രൻ (ICAC) ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്. മറ്റ്‌ സംസ്ഥാനത്തെ ഒരു നിയമപാലക ഏജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണെന്ന് കരുതി പ്രതി ലാറി റോൺ നോർത്കട്ട് ഓൺലൈൻ വഴി അശ്ലീലച്ചുവയോടെയും ലൈംഗിക ഉദ്ദേശ്യത്തോടെയും കുട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് കേസ്. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയ കുറ്റമാണ് ഇയാൾക്കമേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തെളിവുകളും…

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനാർഥം ഒക്ടോബർ 16, 17, 18 തീയതികളിൽ നടത്തിയ പ്രധാന തിരുനാൾ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടും വർണാഭമായ ആഘോഷങ്ങളോടും കൂടി സമാപിച്ചു. ഇടവകാംഗങ്ങളുടെ വിപുലമായ പങ്കാളിത്തവും യുവജനങ്ങളുടെ സജീവ സഹകരണവും തിരുനാളിനെ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും അനുഭവമാക്കി മാറ്റി. തിരുനാളിനു മുന്നോടിയായി നടന്ന നൊവേന, ജപമാല, ആരാധന, അനുരഞ്ജന ശുശ്രൂഷ എന്നിവ വിശ്വാസികളുടെ ആത്മീയ ഒരുക്കത്തിന് സഹായകമായി. തിരുനാൾ ദിവസങ്ങളിലെ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രസംഗങ്ങൾ, പ്രദക്ഷിണം എന്നിവയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. അനുകൂലമായ കാലാവസ്ഥയിൽ നടന്ന ആഘോഷങ്ങൾ ഇടവകയുടെ ആത്മീയവും സാമൂഹികവുമായ ഉണർവിന് വഴിയൊരുക്കി. തിരുനാളിന്റെ ഒരുക്കങ്ങളിലും നടത്തിപ്പിലും യുവജനങ്ങൾ ശ്രദ്ധേയമായ പങ്കുവഹിച്ചു. വിവിധ സേവനമേഖലകളിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച അവർ തിരുക്കർമങ്ങളുടെയും പ്രദക്ഷിണത്തിന്റെയും ക്രമീകരണങ്ങളിലും ആഘോഷപരിപാടികളിലും സജീവമായി സഹകരിച്ചു. മുതിർന്നവരോടൊപ്പം യുവജനങ്ങളും കുട്ടികളും കൈകോർത്തത് തലമുറകൾ…

ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് ഏർലി വോട്ടിംഗ്; സെനറ്റ് പോരാട്ടം കനക്കുന്നു

ഹൂസ്റ്റൺ :ഹാരിസ്  കൗണ്ടിയിൽ മുൻകൂർ വോട്ടിംഗിൽ റെക്കോർഡ് തിരുത്തിക്കുറിച്ച് ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് ദിവസത്തിന് മുന്നേ തന്നെ ഇവിടെ കുറഞ്ഞത് 3,62,534 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഡാളസ് കൗണ്ടിയിൽ ഇത് ഏകദേശം 1,99,000 ആണ്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെയിംസ് തലാറിക്കോയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റനും തമ്മിലുള്ള സെനറ്റ് പോരാട്ടമാണ് വോട്ടർമാരെ പെട്ടെന്ന് തന്നെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് റൈസ് യൂണിവേഴ്സിറ്റി പ്രൊഫസർമാർ വിലയിരുത്തുന്നു. നിലവിൽ ഡെമോക്രാറ്റുകളാണ് കൂടുതൽ മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ സൂചനയായി കാണാനാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വതന്ത്ര വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റുകൾ നീങ്ങുന്നത്. അതേസമയം, വോട്ടർമാർ തിരഞ്ഞെടുപ്പ് ദിവസം വരെ കാത്തിരിക്കരുതെന്നും മുൻകൂർ വോട്ട് ചെയ്യണമെന്നും റിപ്പബ്ലിക്കൻ പാർട്ടിയും ശക്തമായ പ്രചാരണം നടത്തുണ്ട്. വോട്ടർമാരുടെ എണ്ണം വർദ്ധിച്ചതോടെ ഹarris കൗണ്ടിയിൽ 75 പോളിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സൗദിയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്; വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ വിമാനത്താവളത്തിന് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ സൗദി അറേബ്യയിൽ താമസിച്ചുവരുന്ന വ്യക്തിയാണെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയാണ് സൗദി വ്യോമയാന അധികൃതർ മരണവും പരിക്കുകളും സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ മരിച്ചയാളുടെ പൗരത്വത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തെത്തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ആക്രമണം എത്രത്തോളം ബാധിച്ചുവെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.…

ദേശീയപാത – സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികം: വെൽഫെയർ പാർട്ടി.

ദേശീയ പാതയുടെ മധ്യത്തിൽ നിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.വി.സഫീർ ഷാ പറഞ്ഞു. ഹൈവേ ബഫർ സോൺ ഉത്തരവിനെതിരെ തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഉത്തരവ് സാധാരണക്കാരുടെ ജീവിതത്തെ അട്ടിമറിക്കുന്നതാണ്. ദേശീയ പാതയുടെ സമീപത്ത് തലമുറകളായി താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഹൈവേയോരത്തുള്ള വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നതിന് കാരണമായേക്കാവുന്ന ബഫർ സോൺ ഉത്തരവ് അടിസ്ഥാനപരമായി തന്നെ അനീതിയാണെന്നും ഇത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗം തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ ഉത്തരവ് പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സാബിർ, ജില്ലാ കമ്മിറ്റി അംഗം സെയ്തലവി…

കുറ്റാന്വേഷണത്തിന്റെ ആവേശവുമായി ‘ക്രൈം 302’; പൊലീസുകാരുടെ ക്രൈം ത്രില്ലർ ഒക്ടോബർ 23ന് തിയറ്ററുകളിലേക്ക്

യഥാർഥ ജീവിതത്തിലെ കുറ്റാന്വേഷണ അനുഭവങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം ‘ക്രൈം 302’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തുന്നു. പൊലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ദുരൂഹമായ മരണങ്ങൾക്കും അപകടങ്ങൾക്കുമുപിന്നിൽ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണകഥയാണ് അവതരിപ്പിക്കുന്നത്. ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥരും സിനിമയുടെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പൊലീസ് സേവനത്തിനൊപ്പം സിനിമയെന്ന സ്വപ്നവും മനസ്സിൽ കൊണ്ടുനടന്ന സജീർ സൈനുദ്ദീന്റെ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ‘ക്രൈം 302’. കുറ്റാന്വേഷണത്തിന്റെ വിവിധ തലങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കുന്ന ചിത്രം, പതിവ് ക്രൈം ത്രില്ലറുകളിൽനിന്ന് വ്യത്യസ്തമായ അവതരണശൈലിയാണ് ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്ന അന്വേഷണരീതികളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായകമാകുന്നു. പ്രമുഖ താരങ്ങളായ സിദ്ദിഖ്, പാഷാണം ഷാജി, ദിനേശ് പണിക്കർ, ഷാജു നവോദയ, സുധീർ സുകുമാരൻ, ഷിഫാന,…

‘ബാച്ച്‌ലർ പാർട്ടി Deux’ൽ അന്ന മാത്യൂസായി നാദിയ മൊയ്തു; മാസ് ലുക്കിലുള്ള ക്യാരക്ടർ പോസ്റ്റർ പുറത്ത്

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ലെ നാദിയ മൊയ്തുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അന്ന മാത്യൂസ് എന്ന കഥാപാത്രമായാണ് നാദിയ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ മാസ് ലുക്ക് അവതരിപ്പിക്കുന്ന പുതിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. നവംബർ 19നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. 2012ൽ പുറത്തിറങ്ങി മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് ‘ബാച്ച്‌ലർ പാർട്ടി Deux’ ഒരുങ്ങുന്നത്. ആദ്യ ചിത്രത്തിന്റെ റിലീസിന് 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ അഭിരുചികൾക്കും ജെൻ സി വൈബിനും പ്രാധാന്യം നൽകിയാണ് അമൽ നീരദ് രണ്ടാം ഭാഗവുമായി എത്തുന്നത്. സ്റ്റൈലിഷ് ആക്ഷനും വ്യത്യസ്തമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമായ ആദ്യ ചിത്രത്തിന്റെ തുടർച്ചയെന്ന നിലയിൽ പുതിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന…

‘ബാച്ച്‌ലർ പാർട്ടി Deux’: മാസ് ലുക്കിൽ ഷൈൻ ടോം ചാക്കോയും ചന്തു സലീംകുമാറും; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’വിലെ ഷൈൻ ടോം ചാക്കോയുടെയും ചന്തു സലീംകുമാറിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പുകളിലും സ്റ്റൈലിഷ് ലുക്കുകളിലുമാണ് ഇരുവരും പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ‘ഗുരു’ എന്ന കഥാപാത്രത്തിന്റെ മാസ് ലുക്കാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചന്തു സലീംകുമാർ അവതരിപ്പിക്കുന്ന ‘മമ്മു’ എന്ന കഥാപാത്രവും ശ്രദ്ധേയമായ ഗെറ്റപ്പിലാണ് എത്തുന്നത്. ചുണ്ടിൽ സിഗരറ്റും കൈയിൽ തോക്കുമായി നിൽക്കുന്ന മമ്മുവിന്റെ ലുക്കാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഓരോ താരത്തെയും വ്യത്യസ്തമായ രൂപഭാവങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അമൽ നീരദ് ചിത്രങ്ങളുടെ സവിശേഷതയായ സ്റ്റൈലിഷ് അവതരണവും ആക്ഷൻ പശ്ചാത്തലവും പുതിയ പോസ്റ്ററുകളിലും പ്രകടമാണ്. നവംബർ…

‘കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; അന്വേഷണ സംഘത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ കണ്ണൂർ ടൗൺ വനിതാ എസ്‌ഐ ദീപ്തി. പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിൽ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ ആദ്യ അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് ദീപ്തി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നൽകിയ മൊഴിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ താൻ നൽകിയതെന്ന പേരിൽ വ്യാജ മൊഴി അന്വേഷണ രേഖകളിൽ ഉൾപ്പെടുത്തിയെന്നുമാണ് ദീപ്തിയുടെ ആരോപണം. കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയതായി താൻ ഒരിക്കലും മൊഴി നൽകിയിട്ടില്ലെന്നും അവർ എസ്‌ഐടിയെ അറിയിച്ചു. സംഭവം നടന്ന ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതല…