MEANA പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് 2026

വടക്കേ അമേരിക്കയിലെ ആദ്യത്തെ ഔദ്യോഗിക മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷനായ MEANA, 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഇല്ലിനോയിസിലെ സൗത്ത് ബാരിംഗ്ടണിൽ (3 Tennis Club Lane) വാർഷിക പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് സംഘടിപ്പിക്കുന്നു. എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ, ബിസിനസ് നേതാക്കൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ — എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഈ വേദി നെറ്റ്‌വർക്കിംഗ്, മെന്റർഷിപ്പ്, പ്രൊഫഷണൽ സഹകരണം എന്നിവയ്ക്കുള്ള ഒരു സജീവ ഇടമായിരിക്കും. AI, എഞ്ചിനീയറിംഗ് നേതൃത്വം, കരിയർ വികസനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ എന്നിവയിൽ പ്രമുഖ പ്രഭാഷകർ സംസാരിക്കും. നിലവിലെ തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, ജോലി അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും പുതിയ ബിരുദധാരികൾക്കും MEANA ബോർഡ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. റെസ്യൂമെ കൈയിൽ കരുതി വന്നാൽ, പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഇവിടെ കാത്തിരിക്കുന്നു. ഇവന്റിനു…

5000 മീറ്ററിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി ഗുൽവീർ സിങ്; എൽ.എ ട്രാക്ക് ഫെസ്റ്റിൽ വെള്ളി

ലോസ് ഏഞ്ചൽസ്: ഇന്ത്യൻ ദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് 5000 മീറ്റർ ഔട്ട്ഡോർ ഓട്ടത്തിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. കാലിഫോർണിയയിൽ നടന്ന ‘സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റിൽ’ (LA Track Fest) 13:03.93 മിനിറ്റിൽ ഓടിയെത്തി വെള്ളി മെഡൽ നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 12:57.22 മിനിറ്റിൽ ഒന്നാമതെത്തിയ എറിട്രിയൻ താരം ഹബ്തോം സാമുവലിനാണ് ഈ ഇനത്തിൽ സ്വർണ്ണം. 2024 സെപ്റ്റംബറിൽ ജപ്പാനിൽ വെച്ച് താൻ തന്നെ സ്ഥാപിച്ച 13:11.82 മിനിറ്റിന്റെ റെക്കോർഡാണ് ഗുൽവീർ മറികടന്നത്. പുതിയ നേട്ടത്തോടെ സ്വന്തം റെക്കോർഡിൽ എട്ട് സെക്കൻഡോളം സമയത്തിന്റെ കുറവ് വരുത്താൻ താരത്തിന് സാധിച്ചു. നിലവിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സുബേദാറായ ഗുൽവീറിന്റെ ഈ അന്താരാഷ്ട്ര നേട്ടത്തെ ഇന്ത്യൻ ആർമി സ്പോർട്സ് വിങ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചു. 3000 മീറ്റർ, 5000 മീറ്റർ, 10000 മീറ്റർ ട്രാക്ക്…

കൊളംബസ് ടസ്കേഴ്സ് ക്യാപിറ്റൽ കപ്പ് ചാമ്പ്യൻസ്, ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

വാഷിങ്ടൺ ഡി.സി: “ക്യാപിറ്റൽ കപ്പ് 2026” സോക്കർ ടൂർണമെന്റിലെ ജേതാക്കളായ കൊളംബസ് ടസ്കേഴ്സിന് ജേതാക്കളായി . മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ എം.ഡി സ്ട്രൈക്കേഴ്സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഒഹായോയിൽ നിന്നുള്ള കൊളംബസ് ടസ്കേഴ്സ് കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഷിബുവിന്റെ നേതൃത്വത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവെച്ച കൊളംബസ് ടസ്കേഴ്സ് ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്. ടൂർണമെന്റിലെ മറ്റൊരു ശ്രദ്ധേയ മത്സരമായ ചലഞ്ചേഴ്സ്  കപ്പ് നോർത്ത് കരോളിനയിൽ നിന്നുള്ള ‘ഷാർലറ്റ് മിന്നൽസ്’ റാലി CKSC Warriors നെ പരാജയപ്പെടുത്തി സ്വന്തമാക്കി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം  ഐ.എം. വിജയൻ ഉത്‌ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ ഓരോ മത്സരവും ആദ്യാവസാനം ആവേശം കത്തിജ്ജ്വൊലിപ്പിച്ചു. ഫോമാ,…

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി പ്രവർത്തിച്ചു. ഇത്തരത്തിൽ താൻ ചൈനീസ് ഹാൻഡ്‌ലർക്ക് പരിചയപ്പെടുത്തിയ ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ ’80 ശതമാനവും സാധ്യതയുണ്ടെന്ന്’ തോമസ് എഫ്.ബി.ഐയോട് സമ്മതിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് തോമസിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചൈനീസ് നിർദ്ദേശപ്രകാരം യു.എസ് ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പും മൊബൈൽ ഫോണുകളും കൈമാറിയതായും കണ്ടെത്തി. ചൈനീസ് മാധ്യമങ്ങളിൽ ‘ടോം മക്ഗ്രെഗർ’ എന്ന വ്യാജപ്പേരിൽ…

ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിനെ ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും, ക്രൈസ്തവ സഭകളുടെ ആഗോള വേദിയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിനെ ന്യൂയോർക്ക് ജനറൽ തിയോളജിക്കൽ സെമിനാരി ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ എട്ട് ഔദ്യോഗിക എപ്പിസ്കോപ്പൽ സെമിനാരികളിൽ ഒന്നാണ് ന്യൂയോർക്കിലെ മാൻഹട്ടനിൽ സ്ഥിതിചെയ്യുന്ന ജനറൽ തിയോളജിക്കൽ സെമിനാരി. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉന്നത പഠനത്തിനു ശേഷം ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷനിലും ബിഷപ്പ് ഡോ.മാർ പൗലോസ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2005 മെയ് 14-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഡോ.മാർ പൗലോസ് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി. ഉതുപ്പിന്റെയും സോസമ്മയുടെയും മകനാണ്. ദൈവശാസ്ത്ര പഠനത്തിനിടയിൽ സെറാംപൂർ സർവകലാശാലയുടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ…

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ

ഡിട്രോയിറ്റ്: ആഗോള പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) പന്ത്രണ്ടാം വാർഷികാഘോഷ സമ്മേളനം രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കഴിഞ്ഞ 12 വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകളിലൂടെ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി പ്രാർത്ഥനാ ജനസമൂഹം ഒന്നടങ്കം യോഗത്തിൽ നന്ദി അർപ്പിച്ചു. യു.എസ് സമയപ്രകാരം രാത്രി 9 മണിക്ക് (EST) ആരംഭിച്ച വാർഷിക സമ്മേളനത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, പ്രതിസന്ധികളിലും തകർച്ചകളിലും ഉഴലുന്ന ദൈവജനത്തിന് പ്രത്യാശയും വീണ്ടെടുപ്പും പകരുന്ന ശക്തമായ ആത്മീയ സന്ദേശം പങ്കുവെച്ചു. ‘പുനരുജ്ജീവനവും പുനഃസ്ഥാപനവും’  എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യെശയ്യാവ് 60:22-ലെ “ചെറിയവൻ ആയിരവും എളിയവൻ ബലമുള്ളൊരു ജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്തു അതിനെ വേഗത്തിലാക്കും” എന്ന തിരുവചനത്തെ മുൻനിർത്തി, തകർന്നടിഞ്ഞ…

കേരളത്തിൽ പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്താൻ സാധ്യത

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന കടുത്ത ചൂടിനും പൊള്ളുന്ന വെയിലിനും ഇടയിൽ, പൊതുജനങ്ങൾക്ക് കാര്യമായ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം, കേരളത്തിൽ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്, ഇത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ നേരത്തെയുള്ള വരവിനെ സൂചിപ്പിക്കുന്നു. ജൂൺ 1 ന് സാധാരണയായി കേരളത്തിൽ എത്തുന്ന തീയതിയെ അപേക്ഷിച്ച്, മെയ് 26 ന് മൺസൂൺ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടലിലേക്കും, കൊമോറിൻ മേഖലയിലേക്കും, ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും മൺസൂൺ വേഗത്തിൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ കാലവർഷം നേരത്തെ എത്താൻ സാധ്യതയുള്ളതിനാൽ, സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

പരിയത്തു കാവിലെ കുടിയൊഴിപ്പിക്കല്‍: സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു പോം‌വഴികളില്ലെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം പരിയാത്തു കാവിൽ പ്രദേശത്തെ തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിയാത്തു പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണം. വിധി നടപ്പിലാക്കുകയല്ലാതെ മറ്റ് മാർഗമില്ല. കോടതി വിധിയെ സർക്കാർ മാനിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിച്ച് സർക്കാർ സമയം പാഴാക്കരുത്. സുപീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന സർക്കാർ അപേക്ഷ കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കോടതി വിധി സർക്കാർ പാലിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. തർക്ക ഭൂമിയിൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് ദളിത് കുടുംബങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ താമസിക്കാൻ…

പ്രവാസി മലയാളിയെയും ഭാര്യയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: നാല്പത് വര്‍ഷത്തിലേറെയായി യു എ ഇയില്‍ ബിസിനസ് നടത്തി വന്നിരുന്ന കൊല്ലം കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസ്സില്‍ സുഗതനെയും (67), ഭാര്യ ലത (56) യെയും കൊല്ലത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു എ ഇ റാസല്‍ഖൈമയിലും നാട്ടിലുമായി വിജയകരമായ സംരംഭങ്ങള്‍ നടത്തി വരികയായിരുന്ന സുഗതന്‍ – ലത ദമ്പതികളുടെ മരണം റാസല്‍‌ഖൈമയിലും നാട്ടിലുമുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചു. ശനിയാഴ്ച രാവിലെ ഇവര്‍ക്ക് ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധു ഇവര്‍ കതക് തുറക്കാത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഗതനെ തൂങ്ങി മരിച്ച നിലയിലും ലതയെ കട്ടിലില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇരുവരും ശനിയാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലേക്ക് തിരിച്ചുപോകേണ്ടവരായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലും ഇവർ മകളുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകന്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയിലായിരുന്ന ഇവരെ…

കല, കായികം, വൈദ്യം എന്നീ മേഖലകളിലെ പ്രമുഖരെ പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ, വിവിധ മേഖലകളിലെ പ്രമുഖർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ദേശീയ അവാർഡുകൾ നൽകി ആദരിച്ചു. ഈ വർഷം ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ആകെ 131 ദേശീയ പത്മ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ ഘട്ടത്തിൽ 66 വിശിഷ്ട പൗരന്മാർക്ക് ഇന്ന് രാഷ്ട്രപതി ഈ ബഹുമതി നൽകി. ഈ വർഷത്തെ പൂർണ്ണ പട്ടികയിൽ, 5 പൗരന്മാരെ പത്മവിഭൂഷണിനും 13 പേരെ പത്മഭൂഷണിനും 113 പേരെ പത്മശ്രീ അവാർഡിനും തിരഞ്ഞെടുത്തു. ഈ മഹത്തായ ചടങ്ങിൽ, അന്തരിച്ച നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോളിന് മരണാനന്തരം പത്മവിഭൂഷൺ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ഹേമ മാലിനി അദ്ദേഹത്തിന് വേണ്ടി പരമോന്നത സിവിലിയൻ പുരസ്കാരം സ്വീകരിച്ചു. കൂടാതെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഭുള്ളറിന് പത്മശ്രീയും ലഭിച്ചു. അവരുടെ…