ഇന്നത്തെ രാശിഫലം (22-10-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ് . പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. തുലാം: നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമുണ്ടാകും. പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ…

സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാടിന്റെ യാത്രാമൊഴി

എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് മരണമടഞ്ഞ ജേക്കബ് ചെറിയാന് ജന്മനാട് യാത്രാമൊഴി നല്‍കി. തലവടി കുന്തിരിക്കൽ സിഎംസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം, എടത്വ വൈഎംസിഎ ഡയറക്ടര്‍ ബോർഡ് അംഗം, എടത്വ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന്‍ 63) അന്തിമോചാരം അർപ്പിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്. ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ വൈദികരും ശുശ്രൂഷകരും പങ്കെടുത്ത് അനുശോചനമറിയിച്ചു. റെജി ചെറിയാൻ എംഎൽഎ ഉൾപ്പെടെ രാഷ്ടീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പേർ എത്തി. 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടന്ന ചടങ്ങിന് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കി. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക…

മൃഗങ്ങളിൽ സിപ്രോഫ്ലോക്‌സാസിൻ ഉപയോഗത്തിന് യുഎഇയിൽ നിരോധനം; നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ദുബായ്: മൃഗചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന സിപ്രോഫ്ലോക്‌സാസിൻ (Ciprofloxacin) എന്ന ആന്റിബയോട്ടിക് മരുന്നിന്റെ ഉപയോഗം നിരോധിക്കാൻ യുഎഇ തീരുമാനിച്ചു. നവംബർ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മനുഷ്യരിലെ ഗുരുതരമായ ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആന്റിബയോട്ടിക്കിന്റെ ഫലപ്രാപ്തി നിലനിർത്തുന്നതിനും മരുന്നുകളോടുള്ള ബാക്ടീരിയകളുടെ പ്രതിരോധശേഷി വർധിക്കുന്നത് തടയുന്നതിനുമാണ് നടപടി. യുഎഇയിലെ ഔഷധനിയന്ത്രണ അതോറിറ്റിയായ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആന്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial Resistance-AMR) ഉയർത്തുന്ന ആരോഗ്യഭീഷണി നേരിടാനുള്ള ദേശീയതല പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിരോധനം നടപ്പാക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും തെറ്റായ രീതിയിലുള്ള ഉപയോഗവും മൂലം ബാക്ടീരിയകൾ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ആർജിക്കുന്നതാണ് ആന്റിമൈക്രോബിയൽ പ്രതിരോധം. ഇത്തരത്തിൽ പ്രതിരോധശേഷി നേടിയ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകൾ സാധാരണ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കുന്നത് കൂടുതൽ പ്രയാസകരമാകും. ഇത് ചികിത്സാച്ചെലവ് വർധിക്കുന്നതിനും രോഗം ഗുരുതരമാകുന്നതിനും കാരണമായേക്കാം. മനുഷ്യരിലെ…

കെഎച്ച്എന്‍എ കേരള കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 23, 24, 25 ന് ആലപ്പുഴയില്‍

ആലപ്പുഴ: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) കേരള കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 23,24,25 ന് ആലപ്പുഴയിലെ റമദാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ആത്മീയ , കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും. പ്രധാന പരിപാടികൾ ഒക്ടോബര് 24നു നടക്കും. 24 നു രാവിലെ ബിസിനസ് മീറ്റോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. അമേരിക്കയിലെയും കേരളത്തിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനില്‍ ബിസിനസ് സാധ്യതകളും ഇരുരാജ്യങ്ങളിലെയും സംരംഭകര്‍ തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ആശയവിനിമയം നടക്കും. ഉച്ചയ്ക്കുശേഷം ധര്‍മസംഗമം , ആര്‍ഷദര്‍ശനം ,ധര്‍മസഭ എന്നീ മൂന്ന് സെഷനുകളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ധര്‍മസംഗമ സെഷനില്‍ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെയും മഠങ്ങളിലെയും ആചാര്യന്മാരും ഹിന്ദു സാമൂഹിക സംഘടനകളുടെ നേതാക്കളും ഒത്തുചേര്‍ന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ധര്‍മം,…

ലീലാമ്മ വർഗീസ് (85) ഡാളസില്‍ നിര്യാതയായി

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വർഗീസ് (ലീല – 85) ഒക്ടോബർ 17 ശനിയാഴ്ച നിര്യാതയായി. പരേതനായ കെ.സി. വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23, 24 തീയതികളിൽ നടക്കും. ഒളശ്ശയിലുള്ള കൈതയിൽ കുടുംബത്തിൽ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ൽ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്സസിലെ മെസ്കീറ്റിൽ സ്ഥിരതാമസമാക്കി. നീണ്ട ജോലി സമയങ്ങൾക്കിടയിലും കുടുംബത്തിനും സഭാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു. മക്കൾ: ബോബി – സ്റ്റാൻലി, റൂബി. നവീൻ – ജെന്നി. കൊച്ചുമക്കൾ: എമ്മ, ആഞ്ചലിൻ, ഇഷ, ആരോൺ. സഹോദരി: തങ്കമ്മ മാത്യു. ഒക്ടോബർ 23, വെള്ളിയാഴ്ച: വൈകിട്ട് 6:00മുതൽ രാത്രി 9:00 വരെ പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോൾട്ടണിലെ സെന്റ് മേരീസ്…

പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പണമടയ്ക്കുന്നതിൽ വീഴ്ചയില്ല, ബാങ്കിന്റെ സാങ്കേതിക പിഴവെന്ന് കെഎസ്ആർടിസി

തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞുവച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതർ. ഫാസ്റ്റാഗ് വഴിയുള്ള ടോൾ പണമിടപാടുകൾ കൃത്യമായി നടത്തുന്നുണ്ടെന്നും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക വീഴ്ചയാണ് ബസുകൾ തടഞ്ഞുവയ്ക്കപ്പെടാൻ കാരണമായതെന്നും കെഎസ്ആർടിസി വ്യക്തമാക്കി. സംഭവത്തിൽ ബന്ധപ്പെട്ട ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അന്വേഷണ റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. കെഎസ്ആർടിസി ബസുകളുടെ ഫാസ്റ്റാഗ് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഇത്തവണ ടെൻഡർ നടപടികളിലൂടെയാണ് യൂണിയൻ ബാങ്കിന് കൈമാറിയത്. ടോൾ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് കൃത്യമായി നിർവഹിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലം ഫാസ്റ്റാഗ് ഇടപാടുകൾ തടസ്സപ്പെട്ടതാണ് ടോൾ പ്ലാസയിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. കഴിഞ്ഞ ദിവസമാണ് തൃശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ അഞ്ച് കെഎസ്ആർടിസി ബസുകൾ പന്നിയങ്കര ടോൾ പ്ലാസയിൽ…

യാദൃശ്ചികതകളുടെ യാഥാർത്ഥ്യങ്ങൾ? (ലേഖനം): ജയൻ വർഗീസ്

അന്തരിച്ച ശാസ്ത്ര പ്രതിഭയായ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് ബിഗ്‌ബാംഗ് സംഭവിച്ചത് മൂന്നു കാര്യങ്ങൾ മൂലമാണെന്നാണ്. ദ്രവ്യവും ഊർജ്ജവും സമയവും ആയിരുന്നു ആ മൂന്നു കാര്യങ്ങൾ. ഒരു ചായ ഉണ്ടാക്കുന്നത് പോലെയാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തേയിലയും, പാലും, ചൂടു വെള്ളവും കൂടിച്ചേരുമ്പോൾ ചായ ഉണ്ടാവുന്നു എന്നത് പോലെ പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു മാത്രമാണ് ഇതെല്ലാം സംഭവിച്ചത് എന്നതിനാൽ ഇവിടെ ഒരു ദൈവത്തിന് സാധ്യത ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ബിഗ്ബാംഗ് എന്ന കാര്യം സംഭവിച്ചത് ഇത്തരത്തിൽ ആണെന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാൽത്തന്നെയും പ്രപഞ്ച കാരണം ബിഗ്ബാംഗ് ആയിരുന്നുവോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.. കാരണം, സിങ്കുലാരിറ്റി എന്ന വിശദീകരിക്കാനാവാത്തതും, ഏകതയിൽ ഘടിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പ്രതിഭാസം ബിഗ്‌ബാംഗ് സംഭവിച്ച ഇടത്തിൽ മുൻപേയുണ്ട്. മഹാ വികാസത്തിന് വേദികയാകാൻ സുസജ്ജമായ ഒരു സ്‌പേസും നിലവിൽ ഉണ്ട്. സ്‌പേസ് എന്നത് കോസ്മിക് രശ്മികളുടെ…

ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചയും അച്ചടി മാധ്യമങ്ങളുടെ മാറുന്ന ഭാവിയും: വി. രാജേഷ് മോഹൻ റാവു

ഒരു കാലത്ത് പത്രവായന മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. രാവിലെ ചായയ്ക്കൊപ്പം പത്രം വായിച്ച് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ അറിയുന്നത് പലരുടെയും പതിവായിരുന്നു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ജനാധിപത്യബോധം വളർത്തുന്നതിലും സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിലും അച്ചടി മാധ്യമങ്ങൾ നിർണായക പങ്കുവഹിച്ചു. എന്നാൽ ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വ്യാപനം വാർത്തകൾ അറിയുന്ന രീതിയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് വാർത്തകൾക്കായി അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടതില്ല. ഓൺലൈൻ വാർത്താ പോർട്ടലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും സംഭവങ്ങൾ തത്സമയം അറിയാൻ കഴിയും. ചിത്രങ്ങൾ, വീഡിയോകൾ, വിശദീകരണങ്ങൾ എന്നിവയ്ക്കൊപ്പം വായനക്കാരുടെ പ്രതികരണങ്ങളും ഉടനടി ലഭിക്കുന്നു. കുറഞ്ഞ ചെലവിൽ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്താൻ കഴിയുന്നതും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളുടെ പ്രധാന നേട്ടമാണ്. മലയാളം, കൊങ്കണി തുടങ്ങിയ ഭാഷകളിലെ എഴുത്തുകാർക്കും പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും സ്വന്തം രചനകൾ വിശാലമായ വായനാസമൂഹത്തിലെത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ പുതിയ അവസരങ്ങൾ…

ഫ്ലോറിഡയിൽ 77 കാരന്റെ വധശിക്ഷാ നടപ്പാക്കി ; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി. വില്യം റീവ്സ് ആണ് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മരുന്നുകൾ അടങ്ങിയ മാരക കുത്തിവെപ്പ് നൽകിയാണ് ഒക്ടോബര് 20 ചൊവാഴ്ച വധശിക്ഷ  നടപ്പിലാക്കിയത്. 1986 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് റിച്ചാർഡ് റാസ്കോസ്കിയെ വില്യം റീവ്സ് വെടിവെച്ചു കൊല്ലുകയായിരുന്നു. 911 നമ്പറിലേക്ക് റീവ്സ് വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഡെപ്യൂട്ടി. തടസ്സവാദങ്ങളും അപ്പീലുകളും കോടതി തള്ളിയതിനെത്തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്. തനിക്ക് അവസാനമായി ഒന്നും പറയാനില്ലെന്ന് റീവ്സ് വ്യക്തമാക്കിയിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള റീവ്സ് കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിതനായിരുന്നുവെന്നും, യുദ്ധവീരനെന്ന പരിഗണന നൽകി വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകരും മുൻ സൈനികരും അഭ്യർത്ഥിച്ചിരുന്നെങ്കിലും ഗവർണർ  ഇത്…

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു

ന്യൂ മെക്സിക്കോ: ന്യൂ മെക്സിക്കോയിൽ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു   യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും, വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയതിനും ഫെയ്‌സ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് അമേരിക്കയിലെ ന്യൂ മെക്സിക്കോ കോടതി 25 ബില്യൺ ഡോളർ (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) പിഴയൊടുക്കാൻ ഉത്തരവിട്ടു. 2016-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിൻ്റെ കാമ്പെയ്‌നുമായി ബന്ധപ്പെട്ട ‘കേംബ്രിഡ്ജ് അനലിറ്റിക്ക’  ഡാറ്റാ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.ചരിത്രപരമായ വിധി: ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മെറ്റ കോടിക്കണക്കിന് ലംഘനങ്ങൾ നടത്തിയതായി ജൂറി കണ്ടെത്തി.മെറ്റയുടെ പ്രതികരണം: കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റയുടെ ചീഫ് ലീഗൽ ഓഫീസർ വ്യക്തമാക്കി