പോളിയോള്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലെ നിർദിഷ്ട പോളിയോള്‍ പദ്ധതി നിർത്തിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ ബിപിസിഎൽ അധികൃതർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ വിഭാവനം ചെയ്ത കൊച്ചിയിലെ അഭിമാനകരമായ ഈ പദ്ധതിക്ക് 2020 ജനുവരി 27ന് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ കൊച്ചി ഫാക്ട് അമ്പലമുഗളില്‍ 481 ഏക്കര്‍ സ്ഥലത്ത് 977 കോടി രൂപ ചെലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു. 9,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതും 10,000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതുമായ പദ്ധതിയാണിത്.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 170 ഏക്കര്‍ ഭൂമി കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കല്‍ പാര്‍ക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടി രൂപ ചെലവാക്കുകയും ചെയ്തു.

ഭൂമി, അടിസ്ഥാന സൗകര്യ വികസനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സംസ്ഥാനം ഇതിനകം തന്നെ ഗണ്യമായ നിക്ഷേപം നടത്തിയ സാഹചര്യത്തിൽ നിർദിഷ്ട പോളിയോ പദ്ധതി റദ്ദാക്കുന്നത് കേരളത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News