ഐ‌എസ് ഭീകര സംഘടനയില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ അലിയും

ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടവരില്‍ മലയാളിയായ മലപ്പുറത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനും ഉൾപ്പെടുന്നു. വിദ്യാസമ്പന്നനായ ഈ യുവാവ് നല്ല ജോലി ഉപേക്ഷിച്ചാണ് ഭീകരരുടെ താവളത്തിലെത്തിയത്.

മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുട്ടിയുടെ മകന്‍ പി.കെ. മൻസൂർ അലിയാണ് ആ യുവാവ് എന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ഭാര്യ സബ്‌ഹയ്ക്കൊപ്പമാണ് മൻസൂർ അലി ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇരുവരും തങ്ങളുടെ കൊച്ചുകുട്ടിയായ മകളേയും കൊണ്ടാണ് പോയത്. സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിലാണ് മൻസൂർ അലി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മൻസൂർ അലി മരിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

നാട്ടിലെ പ്രമുഖ കുടുംബമാണ് മന്‍സൂര്‍ അലിയുടേത്. 2005-06 കാലത്ത് തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ബിരുദം സമ്പാദിച്ച മന്‍സൂര്‍ അലി ഡല്‍ഹിയില്‍ റിലയന്‍സ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ മാനേജരായി ജോലി നോക്കിയിരുന്നു. ആറു വര്‍ഷം മുമ്പ് പുതിയ ജോലിക്കായി ബഹ്‌റൈനിലേക്ക് പോയശേഷം നാട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല. ബഹ്‌റൈനില്‍ വച്ച് 2014ലാണ് മന്‍സൂര്‍ അലി ഐ.എസ് ആശയത്തില്‍ ആകൃഷ്ടനായത് എന്ന് കരുതപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News