കോവിഡ്-19: ഇന്ത്യയിൽ 2,528 പുതിയ കേസുകളും 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ24 മണിക്കൂറിനിടെ 2,528 പുതിയ കൊവിഡ്-19 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ ആകെ അണുബാധ നിലവിൽ 4,30,04,005 ആണ്. അതേസമയം 685 ദിവസങ്ങൾക്ക് ശേഷം സജീവ കേസുകളുടെ എണ്ണം 30,000 ൽ താഴെയായി.

പകർച്ചവ്യാധിയിൽ നിന്നുള്ള മരണസംഖ്യ 5,16,281 ആയി ഉയർന്നു. പ്രതിദിനം 149 പേർ മരിക്കുന്നു. മന്ത്രാലയം രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 29,181 ആയി കുറഞ്ഞു. ഇത് എല്ലാ അണുബാധകളുടെയും 0.07 ശതമാനമാണ്. ദേശീയ കൊവിഡ്-19 രോഗവിമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡാറ്റ അനുസരിച്ച്, രാജ്യത്തെ സജീവമായ കോവിഡ്-19 കേസുകള്‍ 24 മണിക്കൂറിനുള്ളിൽ 1,618 കുറഞ്ഞു. പ്രതിവാര, പ്രതിദിന പോസിറ്റീവ് നിരക്കുകളിലും സ്ഥിരമായ ഇടിവുണ്ടായിട്ടുണ്ട്. രണ്ടും 0.40 ശതമാനമായി കണക്കാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,33,867 കോവിഡ്-19 പരിശോധനകൾ നടത്തി. ഇന്ത്യയിൽ ഇതുവരെ 78.18 കോടിയിലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം, രോഗം മാറിയ രോഗികളുടെ എണ്ണം 4,24,58,543 ആയി ഉയർന്നു, മരണനിരക്ക് 1.20 ശതമാനമാണ്.

Print Friendly, PDF & Email

Leave a Comment

More News