‘ഹിന്ദി അറിയുന്നവര്‍ നേതൃത്വത്തിലേക്ക് വരണം’: കെ.സി ഉന്നമിട്ട് കെ. മുരളീധരന്‍

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് കെ. മുരളീധരന്‍ എംപി. ഹിന്ദി ഭാഷ അറിയുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് മുരളീധരന്റെ പരാമര്‍ശം. തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാത്തത്. ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് എടുത്ത ഉചിതമായ തീരുമാനമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജി-23 നേതാക്കളും കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹിന്ദി അറിയാവുന്നവരോ ഉത്തരേന്ത്യയില്‍ നിന്നുള്ളവരോ നേതൃത്വത്തില്‍ വരണമെന്ന് ഭൂപീന്ദര്‍ ഹൂഡ അടക്കം പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News