ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; ഇരുന്നൂറിലധികം പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ പൂങ്ങോട് ഗ്യാലറി തകർന്ന് 200-ഓളം പേര്‍ക്ക് പരിക്കേറ്റു. ഗ്രൗണ്ടിന്റെ വശത്ത് നിർമിച്ച താൽക്കാലിക ഗാലറി ഫുട്ബോൾ മത്സരത്തിനിടെ തകർന്നുവീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലോക്കൽ പോലീസ് പറയുന്നു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്ടൂരിന് സമീപമുള്ള പാങ്ങോട് ഗ്രാമത്തിൽ നിന്നും കാളികാവിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവിടെ ‘സെവൻസ്’ ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു.

പരിക്കേറ്റവരെ വണ്ടൂർ നിംസിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇത് കൂടാതെ രണ്ട് പ്രാദേശിക ടീമുകൾ തമ്മിൽ ഫൈനൽ മത്സരം നടക്കുമ്പോൾ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു.

ആയിരത്തിലധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗാലറിയാണ് നിലം‌പൊത്തിയത്. എന്നാല്‍, രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു. വണ്ടൂരിലെ ജനങ്ങള്‍ ഫുട്ബോള്‍ പ്രേമികളാണെന്നാണ് പറയപ്പെടുന്നത്.

ശനിയാഴ്ച ഫുട്‌ബോൾ മത്സരം കാണാൻ ആയിരത്തിലധികം പേർ എത്തിയിരുന്നുവെങ്കിലും മുളയിൽ തീർത്ത താത്കാലിക ഗാലറിയിൽ ശേഷിയേക്കാൾ കൂടുതൽ ആളുകളുണ്ടായിരുന്നു. രണ്ടു ദിവസത്തോളമായി പെയ്യുന്ന മഴയിൽ അപകട സാധ്യത വർധിച്ചിരുന്നു. മഴയും സ്റ്റേഡിയത്തിലെ അമിത തിരക്കും കാരണം താത്കാലിക ഗാലറി തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടൻ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

Print Friendly, PDF & Email

Leave a Comment

More News