റഷ്യന്‍ സൈന്യം ഉക്രെയ്നിലെ ആളുകളെ റഷ്യയിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുന്നു: മരിയുപോൾ സിറ്റി കൗൺസിൽ

ഉക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്. ഈ ദിവസങ്ങളിൽ ഉക്രേനിയൻ നഗരമായ മരിയുപോളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മരിയുപോളിലെ റഷ്യൻ സേനയുടെ അതിരുകടന്ന പ്രവര്‍ത്തിയെ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശക്തമായി വിമർശിച്ചു. മാരിയുപോളിലെ റഷ്യൻ ഉപരോധം വരും നൂറ്റാണ്ടുകളോളം ഓർമ്മിക്കപ്പെടുന്ന ഭീകരതയാണെന്ന് സെലെൻസ്‌കി പറഞ്ഞു.

അതേസമയം, ഇവിടെ താമസിക്കുന്നവരെ തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി റഷ്യയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുന്നതായി മാരിയുപോൾ സിറ്റി കൗൺസിൽ പ്രസ്താവന ഇറക്കി. ആ ആളുകളെ നിർബന്ധിത തൊഴിലാളികളാക്കി റഷ്യയുടെ വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഒരു നിയമനിർമ്മാതാവ് അവകാശപ്പെട്ടു. അധിനിവേശക്കാർ ഉക്രെയ്‌നിൽ നിന്നുള്ള ആളുകളെ റഷ്യയിലേക്ക് മാറാൻ നിർബന്ധിക്കുന്നു. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ ആയിരക്കണക്കിന് മരിയുപോൾ നിവാസികളെ റഷ്യൻ പ്രദേശത്തേക്ക് മാറ്റി എന്ന് സിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ഉക്രെയ്നിലെ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികൾ മാർച്ച് 5 മുതൽ 541 ഉക്രേനിയക്കാര്‍ ഉള്‍പ്പടെ 2,973 പേരെ മരിയുപോളിൽ നിന്ന് റഷ്യയിലേക്ക് കൊണ്ടുപോയതായി പറഞ്ഞു. ഉക്രേനിയക്കാരുടെ മൊബൈൽ ഫോണുകളും രേഖകളും റഷ്യയുടെ വിദൂര പ്രദേശങ്ങളിലേക്ക് അയക്കുന്നതിന് മുമ്പ് റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചതായി മരിയുപോൾ സിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു.

തുറമുഖ നഗരമായ മരിയുപോളിലെ സൈനിക സ്‌കൂളിൽ ഞായറാഴ്ച റഷ്യ ബോംബാക്രമണം നടത്തിയതായി ഉക്രേനിയൻ അധികൃതർ പറഞ്ഞു. അവിടെ കുറഞ്ഞത് 400 പേരെങ്കിലും അഭയം പ്രാപിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സാധാരണക്കാർ അഭയം പ്രാപിച്ച കെട്ടിടം റഷ്യ ലക്ഷ്യമിടുന്നത്. ബുധനാഴ്ച രാവിലെയും റഷ്യൻ സൈന്യം മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ ബോംബാക്രമണം നടത്തിയിരുന്നു. അതിനകത്ത് 1300-ഓളം പേർ ഉണ്ടായിരുന്നതായി കരുതുന്നു.

Print Friendly, PDF & Email

Leave a Comment

More News