വധഗൂഢാലോചന കേസ്: സായ് ശങ്കര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; തോക്കുചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി

കൊച്ചി: നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കിയത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സായിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ നീക്കിയതിന് പ്രതിഫലമായി പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

കേസില്‍ സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. പത്ത ദിവസത്തെ സമയം തേടുകയാണുണ്ടായത്.

അതിനിടെ, സായ് ശങ്കറിനെതിരെ പരാതിയുമായി കോഴിക്കോട്ടെ വ്യവസായി. ഇലക്‌ട്രോണിക് സാധനങ്ങള്‍ നല്‍കാമെന്ന കരാറില്‍ നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിന് സായ് ശങ്കര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ കോളില്‍ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യവും വ്യവസായി പുറത്തുവിട്ടു. ഈ കേസിലും ്രൈകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News