‘നവകേരളം’ എന്ന് വിളിക്കരുത്; പാതയോരത്തെ കൊടിതോരണങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ‘കോടതി വിധി മറികടക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പക്ഷേ, കൊടിമരം സ്ഥാപിക്കാൻ അനുമതി ചോദിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കോടതിയോട് ഇക്കാര്യം പറയാന്‍ ധൈര്യപ്പെടുന്നില്ല’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവുകളോടുള്ള സമീപനം ഇതാണെങ്കിൽ നവകേരളം എന്ന് വിളിക്കേണ്ടതില്ലെന്നും കോടതി പരാമർശിച്ചു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിയ്ക്കാൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതിനെതിരെയാണ് കോടതി രംഗത്തുവന്നത്.നേരത്തെ സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിയ്ക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു.

പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനും കോടതി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. കൊടിമരങ്ങൾ സ്ഥാപിച്ചവർ സ്വമേധയാ നീക്കം ചെയ്തില്ലെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News