സില്‍വര്‍ ലൈന്‍: വി. മുരളീധരനെതിരേ മുഖ്യമന്ത്രിയും കോടിയേരിയും; മറുപടിയുമായി കേന്ദ്രമന്ത്രിയും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇവര്‍ക്ക് മറുപടി നല്‍കി മുരളീധരനും. . പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആരോഗ്യപരമായ ചര്‍ച്ച നടത്തിയതാണ്. എന്നിട്ട് കേന്ദ്രമന്ത്രി മുരളീധരന്റേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ജനങ്ങളുടെ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം കേന്ദ്രമന്ത്രി വി. മുരളീധരനെ കൊണ്ടില്ലെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന് കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണ്. വില കുറഞ്ഞ സമീപനമാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തി. സിപിഎമ്മാണ് ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് സിപിഎം പറയുന്നു. ഗവര്‍ണറെ അവര്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Print Friendly, PDF & Email

Leave a Comment

More News