ഇന്ന് മുതൽ 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാം

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള ആർക്കും ഇന്ന് മുതൽ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം തികയുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കും.

നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി എടുക്കണം. ബൂസ്റ്റർ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക.

സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കണമെന്നാണ് കേ ന്ദ്രസർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 18 വയസ് പിന്നിട്ട എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസ‍ർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സീനുകളുടെ വില കുത്തനെ കുറയ്ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സിന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News