ഇന്ത്യന്‍ അമേരിക്കന്‍ ശാന്തി സേഥി കമലാ ഹാരിസിന്‍റെ ഡിഫന്‍സീവ് അഡ്വൈസര്‍

വാഷിംഗ്ടന്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്‍റെ ഡിഫന്‍സീവ് അഡ്വൈസറായി ഇന്ത്യന്‍ അമേരിക്കന്‍ നേവി വെറ്ററന്‍ ശാന്തി സേഥിയെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കമലാ ഹാരിസിന്‍റെ സീനിയര്‍ അഡൈ്വസര്‍ ഹെര്‍ബി സിക്കന്‍റ് ഔദ്യോഗികമായി പുറത്തുവിട്ടു. എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവര്‍ത്തിക്കും.

നേവി സെക്രട്ടറി കാര്‍ലോസ് ഡെല്‍ ജോറോയുടെ സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശാന്തി സേഥി 29 വര്‍ഷമായി യുഎസ് നേവി അംഗമായിരുന്നു. ക്യാപ്റ്റന്‍ പദവിയില്‍ നിന്നാണു വിരമിച്ചത്.

റെനോ (നെവാഡ)യില്‍ ജനിച്ചു വളര്‍ന്ന ശാന്തിയുടെ പിതാവ് വിദ്യാര്‍ഥിയായി അമേരിക്കയില്‍ എത്തി. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം അഞ്ചു വയസു മുതല്‍ നാസയില്‍ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണത്തിലായിരുന്നു.

നോര്‍വിച്ചു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ ബിരുദം നേടി. യൂണിവേഴ്‌സിറ്റി വാഷിങ്ടന്‍ കോളജില്‍ നിന്നു മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ നേവല്‍ ഷിപ്പിലെ ആദ്യ വനിതാ കമാന്‍ഡറായിരുന്നു .2015 ല്‍ േനവി ക്യാപ്റ്റനായി പ്രമോഷന്‍ ലഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News