എൻ ജി സ്ട്രോങ്ങ് യൂത്ത് റിവൈവൽ സമ്മേളനം ഏപ്രിൽ 29 ന് ഡാളസിൽ

ഡാലസ്: എൻ ജി സ്‌ട്രോങ്ങീന്റ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 വൈകീട്ട് 6 നു യുവജനങ്ങൾക്കായി ഒരു പ്രത്യേക സമ്മേളനം നോർത്ത് ഗാർലാൻഡ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു.സ്കൂൾ പ്രിൻസിപ്പൽ മൈക്കിൾ ആര്യയോള യോഗത്തിൽ അധ്യക്ഷത വഹിക്കും.

ഡാലസിലെ യുവജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ക്രിസ്ത്യൻ ഗായകസംഘമായ എൻ ജി ക്രിസ്ത്യൻ ബീറ്റ്സ് പാട്ടുകൾക്ക് നേതൃത്വം നൽകുമെന്നു ഗായകസംഘത്തിന്റ്റെ ചുമതലവഹിക്കുന്ന മിസ്സ്. അബിഗെൽ വർഗീസ് അറിയിച്ചു.

ക്യാമ്പസിലെ ഓരോ യുവജനങ്ങളും ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു കഴിഞ്ഞ കുറെ വർഷങ്ങളായി അനേകം യുവജനങ്ങൾക്ക് ക്രിസ്തുവിനെ കണ്ടെത്തുവാനും അവരുടെ മാനസിക സംഘർഷങ്ങളിൽ മാർഗ്ഗനിർദ്ദേശം നല്കുന്നതിനും സംഘടനക്ക് സാധിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡണ്ട് മിസ്സ്‌. ടെൽസ ജോർജ് അറിയിച്ചു. പ്രായഭേദമന്യേ ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓർഗനൈസേഷൻ പ്രസിഡണ്ട് ജോതം ബി സൈമൺ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News