ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്‍ (എച്ച്‌എം‌എ) ‘കാസിനോ ഡേ’ ചീട്ടുകളി മത്സരം മെയ് 8-ന്

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തുന്ന ‘കാസിനോ ഡേ’ എന്ന ചീട്ടുകളി മത്സരം മെയ് എട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരം വളരെ ചിട്ടയോടും കാര്യഗൗരവത്തോടെയും ഒരുക്കിയിരിക്കുന്നതായും, ഹ്യൂസ്റ്റനിലെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണെന്നും, എച്ച് എം എ ഭാരവാഹികൾ അറിയിച്ചു.

സംഘടനാഭേദമന്യേ ഏവര്‍ക്കും എച്ച് എം എ യില്‍ ചേരുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നവർ നിർബന്ധമായും എച്ച് എം എ അംഗങ്ങളാകണമെന്ന നിബന്ധന മാത്രമേയുള്ളൂ. ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എച്ച് എം എയില്‍ സജീവമായി അവര്‍ പങ്കെടുക്കണം.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 500 ഡോളര്‍ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനം 250 ഡോളര്‍ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും ലഭിക്കും. എച്ച് എം എ ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറവും (ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍പെഴ്സണ്‍, യുഎസ് ടാക്സ് കണ്‍സള്‍ട്ടന്റ്), സില്‍‌വര്‍ സ്പോൺസർ ഹെൻട്രി അബാക്കസും, ബ്രോൺസ് സ്പോൺസർ എബ്രഹാം കളത്തിലും (ഫൊക്കാന ട്രഷറര്‍), ഫസ്റ്റ് പ്രൈസ് എവര്‍റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജു മോൻ ജേക്കബും, രണ്ടാം സമ്മാനം എവര്‍റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് സതീശൻ പാണഞ്ചേരിയുമാണ്.

എച്ച് എം എ യുടെ മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിന് വേണ്ടി ഭാരവാഹികൾ കണ്ടെത്തിയ വളരെ ആനന്ദകരമായ കാസിനോ ഡേ യിലേക്ക് എല്ലാ മലയാളികളെയും, പ്രത്യേകിച്ച് ഹ്യൂസ്റ്റൺ മലയാളികളെ, ക്ഷണിച്ചുകൊള്ളുന്നു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വിനയപൂർവ്വം അഭ്യർത്ഥിച്ചുകൊള്ളുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മെയ് 5 ആണ്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, പ്രസിഡന്റ് ശ്രീമതി ഷീല ചെറു, വൈസ് പ്രസിഡന്റ് ജിജു ജോൺ കുന്നപ്പള്ളി, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോബി ചാക്കോ എന്നിവരുമായി ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു. ഫോണ്‍: 914 310 5335.

Print Friendly, PDF & Email

One Thought to “ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്‍ (എച്ച്‌എം‌എ) ‘കാസിനോ ഡേ’ ചീട്ടുകളി മത്സരം മെയ് 8-ന്”

  1. Sheela Cheru

    Awesome .
    Thanks for sharing our news . We appreciate your kindness and support for our community services and.

Leave a Comment

More News