രണ്ട് വർഷത്തെ കൊവിഡ്-19 ഇടവേളയ്ക്ക് ശേഷം ആദ്യ ബാച്ച് ഹജ്ജ് തീർഥാടകർ സൗദി അറേബ്യയിലെത്തി

റിയാദ് : രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച സൗദി അറേബ്യയിലെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകരുടെ ആദ്യ ബാച്ച് എത്തിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. തീർഥാടകരെ സ്വീകരിക്കാൻ എല്ലാ മുൻകരുതലുകളും പാലിച്ചാണ് ആദ്യ ബാച്ച് തീർഥാടകരുടെ വരവ്.

ഇന്തോനേഷ്യയിൽ നിന്നുള്ള 400 ഹജ്ജ് തീർഥാടകരാണ് ആദ്യ ബാച്ചിൽ ഉള്ളത്. തീർഥാടകർക്ക് പൂക്കളും ഈത്തപ്പഴവും സംസം വാട്ടർ ബോട്ടിലുകളും സമ്മാനമായി നൽകി.

ഇന്തോനേഷ്യയിൽ നിന്ന് ഈ വർഷത്തെ തീർഥാടകരുടെ ആദ്യ സംഘത്തെ ഇന്ന് ഞങ്ങൾ സ്വീകരിച്ചു, മലേഷ്യയിൽ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ വിമാനങ്ങൾ തുടരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-ബിജാവി അൽ-ഇഖ്ബാരിയ പറഞ്ഞു

“കോവിഡ്-19 മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, രാജ്യത്തിന് പുറത്ത് നിന്ന് ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സൗദി അറേബ്യ അവരെ പൂര്‍ണ്ണമായി ഉൾക്കൊള്ളാൻ തയ്യാറായി,” അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീർഥാടകരുമായി ആദ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് (ജൂണ്‍ 4 ശനിയാഴ്ച) രാവിലെ 8:30 ന് പുറപ്പെട്ടു. സൗദി അറേബ്യൻ എയർലൈൻസിന്റെ എസ്‌വി 5747 വിമാനത്തിൽ 377 യാത്രക്കാരാണുള്ളത്.

ഈ വർഷം ഒരു ദശലക്ഷം അന്താരാഷ്ട്ര, ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് ചെയ്യാൻ അനുമതി നൽകുമെന്ന് 2022 ഏപ്രിൽ 9 ന് മന്ത്രാലയം അറിയിച്ചിരുന്നു.

ഇസ്‌ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കുക എന്നത്. കഴിവുള്ള ഓരോ മുസ്ലിമും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യേണ്ട കടമയാണത്. കോവിഡ്-19 മഹാമാരിയുടെ സമയത്തും 2020-ലെ ഹജ്ജിന് അസാധാരണമായ തിരക്കിനാണ് സാക്ഷ്യം വഹിച്ചത്.

Print Friendly, PDF & Email

Leave a Comment

More News