നമ്പി നാരായണനും നടന്‍ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം

ന്യൂജെഴ്സി: ഐഎസ്‌ആര്‍‌ഒ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണനും, അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “Rocketry- The Nambi Effect” എന്ന ചലച്ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച നടനും സം‌വിധായകനുമായ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം നല്‍കുന്നു.

നടനും എഴുത്തുകാരനും നിർമ്മാതാവും ഇപ്പോൾ സംവിധായകനുമായ ആർ മാധവൻ, പത്മഭൂഷൺ സ്വീകർത്താവ് നമ്പി നാരായണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അഭിവാദ്യം ചെയ്യാനുമുള്ള അവസരമാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ 10 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് റോയല്‍ ആല്‍ബര്‍ട്ട് പാലസിലാണ് (Royal Albert Palace, 1050 King Georges Post Rd., Fords, NJ 08863) എം‌ബി‌എന്‍ ഫൗണ്ടേഷനും അഞ്ജലി എന്റർടൈൻമെന്റ്‌സും ചേർന്ന് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം രജിസ്ട്രേഷന്‍ വഴി മാത്രം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://namam.org/events/nambieffect/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍ 732 718 7355, സജിത്ത് ഗോപിനാഥ് 732 208 8318, പ്രിയ സുബ്രഹ്മണ്യം 551 689 3789, കാര്‍ത്തിക് ശ്രീധര്‍ 716 400 9693, മധു ചെറിയേടത്ത് 848 202 0101, തങ്കം അരവിന്ദന്‍ 908 477 9895.

Print Friendly, PDF & Email

Leave a Comment

More News