അന്തരിച്ച കാമുകനെ ഓർത്ത് വികാരാധീനയായി റിയ ചക്രവര്‍ത്തി

എല്ലാ ആരാധകർക്കൊപ്പം, ബോളിവുഡ് ലോകത്തെ എല്ലാ സെലിബ്രിറ്റികളും അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിനെ ഈ ദിവസം, അതായത് ജൂൺ 14 ന് സ്മരിക്കുന്ന തിരക്കിലാണ്. അതിനിടെ, നടന്റെ കാമുകി റിയ ചക്രവർത്തിയും സുശാന്ത് സിംഗ് രജ്പുത്തിനെ അനുസ്മരിക്കുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ലെങ്കിലും, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിക്കുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത് ഇന്നേക്ക് കൃത്യം 2 വർഷം മുമ്പ്, അതായത് 2020 ജൂൺ 14 നാണ് അന്തരിച്ചത്. അന്നുമുതൽ ഇന്നുവരെ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട കേസ് ഒരു ദുരൂഹമായി നിലകൊള്ളുകയാണ്. അതേസമയം, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയും ഈ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.

“എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു, എല്ലാ ദിവസവും ഞാന്‍ നിന്നെ ഓര്‍ക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് റിയ കുറിപ്പ് എഴുതിയിരിക്കുന്നത്. റിയയുടെ ഈ പോസ്റ്റിന് ആരാധകരുടെയെല്ലാം കമന്റുകളും വരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News