എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണയുമായി ജെഡിയു

പട്‌ന (ബിഹാർ): 2022ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർഥി ദ്രൗപതി മുർമുവിന് ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) പിന്തുണ പ്രഖ്യാപിച്ചതായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. മുർമുവിനെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ഒരു ആദിവാസി സ്ത്രീയെ നാമനിർദ്ദേശം ചെയ്തതിൽ വലിയ സന്തോഷമുണ്ടെന്നും പറഞ്ഞു.

“നമ്മുടെ ബഹുമാന്യനായ നേതാവ് നിതീഷ് കുമാർ എല്ലായ്‌പ്പോഴും സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുന്നു. ദുർബലർക്കും പിന്നാക്കക്കാർക്കും വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ജെഡിയു ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി സ്വാഗതം ചെയ്യുന്നു,” ജെഡിയു ദേശീയ പ്രസിഡന്റ് ലാലൻ സിംഗ് പറഞ്ഞു.

അതേസമയം, എൻഡിഎയുടെ തീരുമാനം പ്രശംസനീയമാണെന്ന് ജെഡിയു പാർലമെന്ററി ബോർഡ് ദേശീയ പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. “അവർ ഒരു വനിതാ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തു, അതും ഏറ്റവും താഴ്ന്ന വിഭാഗമായ ആദിവാസി വിഭാഗത്തിൽ നിന്ന്, ഇത് പിന്നാക്കക്കാരുടെ ഉന്നമനത്തിന് കാരണമാകും,” അദ്ദേഹം പറഞ്ഞു.

എൽജെപിആർ മേധാവി ചിരാഗ് പാസ്വാൻ, എച്ച്എഎം മേധാവി ജിതൻ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഈ തീരുമാനത്തെ എൽ.ജെ.പി (രാം വിലാസ്) പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് ചിരാഗ് ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് 54540 വോട്ടുകൾ ഉള്ളപ്പോൾ പ്രതിപക്ഷത്തിന് 25024 വോട്ടുകളാണുള്ളത്. നിതീഷ് കുമാർ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്താൽ ബിഹാറിൽ നിന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന് മൊത്തത്തിൽ 29515 വോട്ടുകളുടെ ലീഡ് നേടാനാകും. ബിഹാറിൽ ബിജെപിക്ക് 28189, ജെഡിയുവിന് 21945, ആർജെഡിക്ക് 15980, കോൺഗ്രസിന് 4703 എന്നിങ്ങനെയാണ് വോട്ടുകൾ.

Print Friendly, PDF & Email

Leave a Comment

More News