ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ ഡൽഹി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുശോചനം രേഖപ്പെടുത്തി. ലോകത്തിന് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു

ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായ അബെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഒരു പ്രചാരണത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വേർപാടിൽ ദുഖമുണ്ട്. ലോകത്തിന് ഒരു പ്രശസ്തനായ നേതാവിനെ നഷ്ടപ്പെട്ടു. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഉണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. ആബെയ്‌ക്കെതിരായ ആക്രമണത്തെ “ഭയങ്കരവും ഖേദകരവുമാണ്” എന്ന് ഡൽഹി മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ആക്രമണം നടന്ന സ്ഥലത്ത് വെച്ച് ലോക്കൽ പോലീസ് വെടിവെച്ചയാളെ കസ്റ്റഡിയിലെടുത്തു.

നാരയിലെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് ഏതാനും മിനിറ്റുകൾക്കുള്ളിൽ, 67 കാരനായ അബെയ്ക്ക് പിന്നിൽ നിന്നാണ് വെടി വെച്ചത്. അടിയന്തര പരിചരണത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയം നിലച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര പരിചരണം ലഭിച്ചെങ്കിലും പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment