മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഒരു പ്രചാരണത്തില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ ആബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിമുക്തഭടനെന്ന് പറയപ്പെടുന്ന തെത്സുയ യമഗാമി എന്നയാളാണ് ഷിൻസോ ആബെയെ ആക്രമിച്ചത്. ആക്രമണം നടന്നയുടൻ യമഗാമിയെ പോലീസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ അക്രമി കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിൻസോ ആബെയോടുള്ള ദ്വേഷ്യവും തന്റെ വിയോജിപ്പുമാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് അക്രമി പറഞ്ഞാതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കൊലപാതക ശ്രമത്തിന് യമഗാമിയെ നാര പോലീസ് അറസ്റ്റ് ചെയ്തു. അക്രമി 2000-ൽ മൂന്ന് വർഷം മറൈൻ സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അക്രമിയെ പോലീസ് ചോദ്യം ചെയ്തുവരുന്നു, ഇയാളുടെ വീട്ടിൽ നിന്ന് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

വെടിയേറ്റയുടൻ 67 കാരനായ ആബെയെ പ്രത്യേക വിമാനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസം നിലച്ചിരുന്നു. തോക്ക് നിയന്ത്രണത്തിനെതിരെ കർശന നിയമങ്ങൾ ഉള്ളതിനാലും ആയുധ ലൈസൻസ് നേടുന്നത് വളരെ ബുദ്ധിമുട്ടുള്ളതിനാലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജപ്പാനിൽ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ആക്രമണത്തെ ഭീരുത്വവും പ്രാകൃതവുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, തിരഞ്ഞെടുപ്പ് പ്രചാരണം മൂലമുണ്ടായ സംഭവത്തിന്റെ കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷ നൽകുമെന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News