ഒഐസിസി (യു എസ് എ) ഡാളസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ് എ) ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ,
ജനറൽ സെക്രട്ടറി തോമസ് രാജൻ
ട്രഷറർ ഫിലിപ്പ് സാമുവേൽ

വൈസ് പ്രസിഡന്റുമാർ: ജോയ് ആൻറണി, ആൻസി ജോസഫ്, എബ്രഹാം നെടുമ്പള്ളിൽ, ജോർജ് തോമസ് (റജി), ഷാജി വെട്ടിക്കാട്ടിൽ.

ജനറൽ സെക്രട്ടറി: തോമസ് രാജൻ,

സെക്രട്ടറിമാർ: സാബു മുക്കാലടി, ചാക്കോ ഇട്ടി, ബാബു പി. സൈമൺ, സാം മത്തായി.

ജോയിൻറ് ട്രഷറർ: ബേബി കൊടുവത്ത്,

മീഡിയ കോർഡിനേറ്റർമാർ ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ

ഡാനിയേൽ കുന്നിൽ,മാത്യു നൈനാൻ,ഷിബു ജെയിംസ്,ജോജി കോയിപ്പള്ളി,ബാബു ഡൊമിനിക്,സേവിയർ പെരുമ്പള്ളിൽ,എബ്രഹാം മേപ്പുറം (അനിയൻ).എബ്രഹാം ടി. കൊടുവത്ത്,രാജു ചാക്കോ,കുര്യൻ വർഗീസ്,ഹൈസൺ മാത്യു,ടോമി കളത്തിവീട്ടിൽ,വർഗീസ് ജോൺ (തമ്പി),ബേബി ഒഴുകയിൽ,ബിനീഷ് എന്നിവരെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഡാളസിൽ നിന്നുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത്, സെക്രട്ടറി വിൽസൺ ജോർജ്, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ചെയർമാൻ പി.പി.ചെറിയാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് ലാൽ, സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡണ്ട് സജി ജോർജ്‌, വൈസ് ചെയർമാൻ രാജൻ മാത്യു, സെക്രട്ടറിമാരായ ബിജു പുളിയിലേത്ത്, സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർ ഷിബു പുല്ലമ്പള്ളിൽ എന്നിവരും ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

അമേരിക്കയിലുടനീളം ചാപ്റ്ററുകൾക്കു രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡാളസ് ചാപ്റ്ററിനു തുടക്കം കുറിച്ചത്. കെപിസിസിയുടെ നിയന്ത്രണത്തിൽ രൂപീകൃതമായ ഒഐസിസി യൂഎസ്എ യുടെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നുവെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഹൂസ്റ്റൺ ചാപ്റ്ററിനു ശേഷം ഡാളസ് ചാപ്റ്ററും പ്രഖ്യാപിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ ഊർജ്ജവും ശക്തിയും നൽകുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി യുഎസ്‌എ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.

പുതുതായി രൂപംകൊണ്ട ഡാളസ് ചാപ്റ്റർ ഒഐസിസി യുഎസ്എ ഗ്ലോബൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തും ഊർജ്ജവും നൽകുമെന്ന് ഭാരവാഹികൾക്കു ആശംസകൾ നേർന്നു കൊണ്ട് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള ആശംസിച്ചു.

പുതിയതായി ചുമതലയേറ്റ ഭാരവാഹികളെ ഒഐസിസി യൂഎസ്എ ഭാരവാഹികളായ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം , വൈസ്പ്രസിഡന്റ് ബോബൻ കൊടുവത്ത്, സെക്രട്ടറി വിൽ‌സൺ ജോർജ്, മീഡിയ ചെയർമാനും മാധ്യമ പ്രവർത്തകനുമായ പി..പി. ചെറിയാൻ, സതേൺ റീജിയൻ ഭാരവാഹികളായ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡന്റ് സജി ജോർജ്, ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ്പ്രസിഡന്റ് രാജൻ മാത്യു തുടങ്ങിയവർ അഭിനന്ദിച്ചു.

അമേരിക്കയിൽ കുടിയേറിയ കോൺഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ കീഴിൽ അണിനിരത്താൻ കഴിയട്ടെ എന്നു നേതാക്കൾ ആശംസിക്കുകയും ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News