ഇന്ത്യാന മാളിലെ വെടിവെപ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ്

ഗ്രീന്‍വുഡ് (ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞതായി പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ തോക്കുധാരി 20 വയസുള്ള ജോനാഥൻ സ്‌പൈർമാൻ ,കൂടുതൽ മരണങ്ങൾ ഒഴിവാകുന്നതിനു സന്ദർഭോചിതം ഇടപെട്ട് ജോനാഥനെ വെടിവെച്ചു കൊലപെടുത്തിയ 22 വസസ്സുകാരൻ എലിസജഷ , വെടിയേറ്റ് മരിച്ച നിരപരാധികളായ ഇന്ത്യാന പൊലിസിൽ നിന്നുള്ള ദമ്പതിമാരായ പെഡ്രോ പിനീടാ 56 ,റോസാ മിറയാം 37 വിക്ടർ ഗോമെസ് 30 എന്നിവരാണെന്നു ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജെയിംസ് ഇസോൺ ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തോക്കുധാരിയുടെ കൈവശം ഉണ്ടായിരുന്ന റൈഫിളിൽ നിന്ന് 24 റൗണ്ടും ഗ്ലോക്ക് ഹാൻഡ്‌ഗണ്ണിൽ നിന്നും 10 റൗണ്ടും വെടിയുതിർത്തതായി പോലീസ് പറയുന്നു.മാളിലെ ഫുഡ് കോർട് ബാത്ത് റൂമിൽ അഞ്ചു മണിക് പ്രവേശിച്ചു ഒരു മണിക്കൂർ എടുത്താണ് റൈഫിൾ എല്ലാം ശരിയാക്കി വെടിവെപ്പിനായി പ്രതി പുറത്തു ഇറങ്ങിയതെന്നു എന്ന് ക്യാമറയിലുള്ള ചിത്രങ്ങളിൽ കാണുന്നു .

എലിസജഷക്കു നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുണ്ടായിരുന്നതായി പോലീസ് ചീഫ് പറഞ്ഞു. വെടിവെപ്പ് നടന്നു 2 മിനിറ്റിനുള്ളിൽ അവിടെയുണ്ടായിരുന്ന എലിസജഷ അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ എത്ര പേർ മരിക്കുമെന്ന് ചിന്തിക്കാൻ പോലും ക്കഴിയുമായിരുന്നില്ലെന്നു പോലീസ് പറയുന്നു.പ്രതിയുടെ കൈവശം നൂറിൽ അധികം റൗണ്ട് അമ്മുനിഷൻ ഉണ്ടായിരുന്നു

വെടിയേറ്റ 12 വയസ്സുള്ള ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും അവർ കൂട്ടിച്ചേർത്തു

ഇന്ത്യാന പോലീസ് മെട്രോപോലിറ്റന്‍ പോലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പു സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് യു.എസ്. ഹൗസ് ജുഡീഷറി കമ്മിറ്റി അസ്സോള്‍ട്ട് വെപ്പന്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറാകുമ്പോഴാണ് ഈ പുതിയ സംഭവം.

അക്രമിയെ തക്ക സമയത്തു ഇടപെട്ടു വെടിവെച്ചു കൊലപ്പെടുത്തിയ അക്രമിയെ തക്ക സമയത്തു ഇടപെട്ടു വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റെ ധീരതയെ ഇന്ത്യാന ഗവർണ്ണർ എറിക് ജെ ഹോൾകോംബ് അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News