മങ്കി പോക്സ്: ന്യൂയോർക്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : സംസ്ഥാനത്ത് മങ്കിപോക്സിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ന്യൂയോർക്ക് നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരം മങ്കി പോക്സിഡന്റെ പ്രഭവ കേന്ദ്രമാണെന്നും, രോഗം പടരുന്നത് മന്ദഗതിയിലാക്കാനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്കയില്‍ മങ്കിപോക്സിന്റെ വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ നഗരമാണ് ന്യൂയോര്‍ക്ക് സിറ്റി. ഇതിനു മുമ്പ് ഹ്യൂസ്റ്റണിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു.

ന്യൂയോർക്കിലെ ഏകദേശം 150,000 പേർക്ക് നിലവിൽ മങ്കിപോക്സിന്റെ വ്യാപനം ഉണ്ടായതായി ഭയപ്പെടുന്നു എന്ന് മേയര്‍ എറിക് ആഡംസും, സിറ്റി ഹെല്‍ത്ത് കമ്മീഷണറുമായ മെന്റല്‍ ഹൈജീന്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണറുമായ ഡോ. അശ്വിന്‍ വാസനും പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണിതെന്നും സം‌യുക്ത പ്രസ്താവനയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ മങ്കിപോക്സ് വാക്സിനേഷനു വേണ്ടി മറ്റുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കണമെനും ഇവര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമെര്‍ജന്‍സി സംസ്ഥാനമൊട്ടാകെ പ്രഖ്യാപിക്കുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചലും അറിയിച്ചു.

രാജ്യത്താകമാനം കണ്ടെത്തിയ മങ്കിപോക്സ് കേസുകളില്‍ നാലില്‍ ഒന്ന് ന്യൂയോര്‍ക്കിലാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. രോഗ പരിശോധനയ്ക്കും, വാക്സിനേഷനും ആവശ്യമായ അടിയന്തിര നടപടികള്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ചതായും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News