യുഎസ് ഹൗസ് സ്പീക്കർ നാന്‍സി പെലോസി ഇന്തോ-പസഫിക് സന്ദർശനം ആരംഭിച്ചു; തായ്‌പേയിയെക്കുറിച്ച് പരാമർശമില്ല

വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനെ പരാമർശിക്കാതെ നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് തന്റെ സന്ദർശനം ആരംഭിച്ചു.

സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ ഉൾപ്പെടെ ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഒരു കോൺഗ്രസ് പ്രതിനിധി സംഘത്തെയാണ് പെലോസി നയിക്കുന്നതെന്ന് അവരുടെ ഓഫീസ് ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

പരസ്‌പര സുരക്ഷ, സാമ്പത്തിക പങ്കാളിത്തം, ഇന്തോ-പസഫിക് മേഖലയിലെ ജനാധിപത്യ ഭരണം എന്നിവയിൽ ഊന്നൽ നൽകുന്നതിനാണ് ഈ യാത്രയെന്ന് പ്രസ്താവനയിൽ പറയുന്നു.

ഗവൺമെന്റിന്റെ മൂന്ന് ശാഖകളിലൊന്നിന്റെ നേതാവെന്ന നിലയിൽ പ്രസിഡന്റ് ജോ ബൈഡന്റെ റാങ്കിന് തുല്യമായ പെലോസി, 1997-നു ശേഷം ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഏറ്റവും ഉയർന്ന യുഎസ് രാഷ്ട്രീയക്കാരിയാണ്.

യാത്രയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പെലോസി ഇതുവരെ വിസമ്മതിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച “തായ്‌വാന് പിന്തുണ കാണിക്കേണ്ടത്” ഞങ്ങൾക്ക് പ്രധാനമാണെന്ന് അവര്‍ പറഞ്ഞു.

അതിനിടെ, തായ്പേയ് സന്ദർശനത്തിന്റെ അനന്തരഫലങ്ങൾക്ക് ഉത്തരവാദി അമേരിക്കയായിരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സന്ദർശനത്തിന് മുന്നോടിയായി തായ്‌വാനിൽ പറക്ക നിരോധിത മേഖല ഏർപ്പെടുത്താൻ ചൈന ശ്രമിച്ചേക്കുമെന്ന്
ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

തായ്‌വാൻ ഒരു ചൈനീസ് പ്രവിശ്യയാണെണാണ് ബീജിംഗിന്റെ അവകാശ വാദം. കൂടാതെ, യുഎസ് ഉദ്യോഗസ്ഥർ തായ്‌വാനിലേക്കുള്ള സന്ദർശനം ദ്വീപിലെ സ്വാതന്ത്ര്യ അനുകൂല ക്യാമ്പിന് പ്രോത്സാഹജനകമായ സൂചന നൽകുന്നതായി കാണുന്നുവെന്നും ചൈന പ്രസ്താവിച്ചു.

ചൈന ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുമെന്ന് ചൈനീസ് വ്യോമസേനാ വക്താവ് ഷെൻ ജിങ്കെ ഞായറാഴ്ച ഒരു സൈനിക എയർ ഷോയിൽ പറഞ്ഞു. “നമ്മുടെ മാതൃരാജ്യത്തിന്റെ വിലയേറിയ ദ്വീപ്” ചുറ്റാൻ കഴിവുള്ള നിരവധി തരം യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

വ്യാഴാഴ്ച, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ദ്വീപുമായുള്ള ബീജിംഗിന്റെ ഇടപാടുകളിലെ “ബാഹ്യ ഇടപെടലിനെതിരെ”
ബൈഡനുമായി ഫോണ്‍ സംഭാഷണത്തിനിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. “തീയില്‍ കളിക്കരുതെന്നും” മുന്നറിയിപ്പ് നല്‍കി.

തായ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതിനെതിരെ നയതന്ത്രപരമായി മുന്നറിയിപ്പ് നൽകി, തായ്‌പേയ് അല്ല, ബീജിംഗിനെ അംഗീകരിക്കുന്ന “ഒരു ചൈന” തത്വത്തിൽ ഉറച്ചുനിൽക്കാനും ഷി ബൈഡനോട് അഭ്യർത്ഥിച്ചു.

തായ്‌വാൻ സംബന്ധിച്ച യുഎസിന്റെ നയം മാറിയിട്ടില്ലെന്നും, തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ വാഷിംഗ്ടൺ ശക്തമായി എതിർക്കുമെന്നും ബൈഡന്‍ ഷിയോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News