ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന്; എല്‍ദോസ് കുന്നപ്പള്ളി MLA മുഖ്യാതിഥി

ഫിലഡൽഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ( 608 Welsh Rd, Philadelphia, PA 19115) നടത്തപ്പെടും പ്രസ്തുത സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും 2016 മുതല്‍ പെരുമ്പാവൂര്‍ എം എല്‍ എ യും മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമായ എല്‍ദോസ് കുന്നപ്പള്ളി MLA മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനു ശേഷം ഫിലാഡൽഫിയായിലെ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുന്നേൽ (ചെയർമാൻ) 215 681 8679, സാബു സ്കറിയ (പ്രസിഡന്റ്) 267 980 7923, കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി) 215 421 9250.

Print Friendly, PDF & Email

Leave a Comment

More News