യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ്

വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് അടിപതറുന്നതായി യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കിഴക്കന്‍ യുക്രെയ്‌നിലേക്ക് റഷ്യ നടത്തിയ മുന്നേറ്റം യുക്രെയ്ന്‍ സൈന്യത്തിന്റെ ശക്തമായി എതിര്‍പ്പിനെ നേരിടേണ്ടി വന്നു.

എന്നാല്‍ വടുക്കുകിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഗോതമ്പു പാടത്തിനു തീപിടിച്ചിരുന്നു.

തെക്കന്‍ യുക്രെയ്‌നിലെ ഹഴ്‌സന്‍ മേഖലയില്‍ റഷ്യന്‍ സേനയുടെ രണ്ട് ആയുധപ്പുരകള്‍ തകര്‍ത്ത് നൂറിലേറെ പേരെ വധിച്ചതായി യുക്രെയ്ന്‍ സേന അറിയിച്ചു. പാശ്ചത്യ രാജ്യങ്ങള്‍ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സേനയ്ത്ത് നാശമുണ്ടാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News