ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി. വായനശാല പ്രസിഡൻ്റ്‌ ജോണി തോട്ടുങ്കൽ അദ്ധ്യക്ഷനായിരുന്നു. K. രവിക്കുട്ടൻ ഉദ്ഘാടനവും Dr. M. P. ആൻ്റണി (മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) സ്വാതന്ത്രദിന സന്ദേശം നൽകി. വിദ്യാഭ്യാസ പുരസ്കാരങ്ങൾ പി കേശവൻക്കുട്ടി (മുൻ ഫൈൻ ആർട്സ് കോളേജ് പ്രൊഫസർ) നൽകി. വായനശാല സെക്രട്ടറി P. K. രാജൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ശ്രീമതി തങ്കമണി അമ്മ നന്ദിയും പറഞ്ഞു.

45 കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14ന് ദേശീയ പതാക നിർമ്മാണ മത്സരവും, ക്വിസ് മത്സരവും നടന്നു.

Print Friendly, PDF & Email

Leave a Comment

More News